Month: March 2024

  • NEWS

    സൗദിയിൽ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

    റിയാദ്: മലപ്പുറം സ്വദേശി സൗദിയിലെ ജുബൈലില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടില്‍ ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്ബതികളുടെ മകൻ ഷനില്‍ അച്ചൂർ (29) ആണ് മരിച്ചത്. ജോലിയാവശ്യാർഥം ഖോബാറില്‍ നിന്ന് ജുബൈലിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. ഖോബാറിലെ ഒരു കമ്ബനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയിരുന്നു. ഭാര്യ: സുജിത, മകള്‍ തഷ്‌വിൻ ക്രിഷ്.

    Read More »
  • Crime

    എക്സൈസ് ലോക്കപ്പിനുള്ളില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

    പാലക്കാട്: ഹാഷിഷ് ഓയില്‍ കടത്തിയ കേസിലെ പ്രതിയെ എക്സൈസിന്റെ പാലക്കാട് സര്‍ക്കിള്‍ ഓഫീസിലെ ലോക്കപ്പിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയില്‍ കടത്തിയതിന് ചൊവ്വാഴ്ചയാണ് ഷോജോയെ എക്‌സൈസ് സംഘം പാലക്കാട് കാടാങ്കോടിലെ വീട്ടില്‍നിന്നു അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ലോക്കപ്പ് സംവിധാനമുള്ള പാലക്കാട് സര്‍ക്കിള്‍ ഓഫീസിലേക്ക് മാറ്റി. രാവിലെ സെല്ലിന്റെ അഴിക്കിടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി എന്നാണ് എക്സൈസ് പറയുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഷോജോയുടെ ഭാര്യ ആരോപിച്ചു. ഷോജോയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ തന്നെ കുറ്റം സമ്മതിച്ചിരുന്നു. മര്‍ദിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം ഉണ്ടാകണമെന്നും ഭാര്യ ആവശ്യപ്പെട്ടു. അതിനിടെ, സിസിടിവി നിരീക്ഷണം ഉള്ളതിനാല്‍ ദുരൂഹതയുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോ എന്നും പരിശോധിക്കാവുന്നതാണെന്ന് എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.

    Read More »
  • Kerala

    മലപ്പുറത്ത് ബൈക്ക് ബസിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

    മലപ്പുറം: സ്കൂള്‍ ബസിന് പിറകില്‍ ബെെക്കിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി അരിമ്ബ്രയിലാണ് സംഭവം. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടില്‍ സിനാൻ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിനക്കോട് സ്വദേശി കെ ടി സനീജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്നലെ വെെകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.കൊണ്ടോട്ടി ഭാഗത്തേക്ക് വരുമ്ബോള്‍ നിയന്ത്രണം വിട്ട ബെെക്ക് ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. സ്കൂള്‍ വിദ്യാർത്ഥികളെ ഇറക്കാൻ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്. പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ സിനാൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ചേറൂർ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.

    Read More »
  • Sports

    ദിമിയെ സഹായിക്കാൻ ആളില്ല; ലൂണയുടെയും പെപ്രയുടെയും അഭാവം ടീമിനെ ബാധിച്ചു: ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ച്‌ 

    കൊച്ചി: ലൂണയുടെയും പെപ്രയുടെയും അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്‌. ഇന്നലെ മോഹൻ ബഗാനെതിരേയ മത്സരത്തിനു ശേഷമാണ് അദ്ദേഹം ഇത് പറഞ്ഞത്. ലീഗില്‍ ഇതുവരെ 12 ഗോളുകള്‍ നേടിക്കൊണ്ട് ദിമിത്രിയോസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കില്‍ വേറെ ആരും ഗോളടിച്ച്‌ ദിമിയെ സഹായിക്കാൻ ഇല്ല.   വലിയ താരങ്ങളെ ആണ് ഞങ്ങള്‍ മിസ് ചെയ്യുന്നത്. ഇപ്പോള്‍ ദിമി മാത്രമെ ഗോളടിക്കാൻ ഉള്ളൂ. അത് റിയലിറ്റി ആണ്. ലൂണ ഞങ്ങള്‍ക്ക് അറ്റാക്കില്‍ ഒരുപാട് സംഭാവന തരുന്നയാളാണ്. അവൻ ഒപ്പം ഇല്ല. പെപ്ര അറ്റാക്കില്‍ മികച്ച സംഭാവനകള്‍ ചെയ്തു തുടങ്ങുന്ന സമയത്താണ് പരിക്കേറ്റ് പോകേണ്ടി വന്നത്. ഇതെല്ലാം റിയാലിറ്റി ആണ്- ഇവാൻ പറഞ്ഞു.    എന്നാല്‍ താൻ ഈ ടീമില്‍ സന്തോഷവാനാണ്. യുവതാരങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട് .ഈ‌ മത്സരഫലം അതാണ് തെളിയിക്കുന്നതെന്നൂം ഇവാൻ പറഞ്ഞു.4-3 ന് ആയിരുന്നു ഇന്നലെ മോഹൻബഗാനോട് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. കൊൽക്കത്തയിൽ നടന്ന ആദ്യ മത്സരത്തിൽ 1-0…

    Read More »
  • NEWS

    ”ജിനേഷിനെ തല്ലുകയോ കാമറ പൊട്ടിക്കുകയോ ചെയ്തിട്ടില്ല; സുഖമില്ലാത്ത എന്റെ മകളാണെ സത്യം”

    നടനും കോമേഡിയനുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിനുവിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജര്‍ ജിനേഷ് കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ് ആരോപിക്കുന്നത്. ബിനുവിനെതിരായ സോഷ്യല്‍ മീഡിയയില്‍ അടക്കം വരുന്ന നെഗറ്റീവ് കമന്റുകള്‍ക്ക് കാരണം താനാണെന്ന് ആരോപണം ഉയര്‍ത്തിയാണ് ആക്രമണം നടന്നത് എന്നാണ് ജിനേഷ് ആരോപിക്കുന്നത്. ഒപ്പം ബിനു അടിമാലി ഭീഷണിപ്പെടുത്തുന്ന വോയ്‌സ് ക്ലിപ്പും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും നടനുള്ള ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നുണ്ട്. സംഭവം വലിയ വാര്‍ത്തയായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിനു. സൂരജ് പാലക്കാരനുമായി സംസാരിക്കവെയാണ് തന്റെ ഭാഗം ബിനു വെളിപ്പെടുത്തിയത്. അഭിമുഖത്തിനിടെ ബിനു പൊട്ടിക്കരയുന്നതും കാണാം. നടന്റെ വാക്കുകളിലേക്ക്… ”കോമഡി സ്റ്റാര്‍സിന് മുമ്പ് ഞാന്‍ രസികരാജ പരിപാടിയില്‍ സ്‌കിറ്റ്…

    Read More »
  • ഒരു വിട്ടുവീഴ്ചയുമില്ല, അനാവശ്യമായ ഭീതിയും വേണ്ട; സി.എ.എ പിന്‍വലിക്കില്ലെന്ന് അമിത് ഷാ

    ന്യൂഡല്‍ഹി: സി.എ.എയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സി.എ.എ ഭരണഘടനയുടെ ഒരു വ്യവസ്ഥയും ലംഘിക്കുന്നില്ല. പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രീയ പ്രീണനമാണ് നടത്തുന്നത്. ഒരു വിഭാഗമോ വ്യക്തിയോ സി.എ.എയെ ഭയപ്പെടേണ്ടതില്ലെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു. എന്തുകൊണ്ടാണ് സി.എ.എയെ എതിര്‍ക്കുന്നതെന്ന് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തില്‍ നമ്മുടെ നിലപാടുകള്‍ പൊതുസമൂഹത്തില്‍ വിശദീകരിക്കേണ്ടതുണ്ട്. സി.എ.എ തന്റെ സര്‍ക്കാരിന്റെ തീരുമാനമായതുകൊണ്ട് അത് എങ്ങനെ രാജ്യത്തിന് ഗുണകരമാകുമെന്ന് താന്‍ വിശദീകരിക്കും. എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിശദീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു. രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടാണ് സി.എ.എ നടപ്പാക്കിയതെന്ന വിമര്‍ശനം അമിത് ഷാ തള്ളി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ തന്നെ സി.എ.എ നടപ്പാക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കിയതാണ്. 2019ല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സി.എ.എ പാസാക്കിയിട്ടുണ്ട്. കോവിഡ് മൂലമാണ് അത് നടപ്പാക്കുന്നത് വൈകിയതെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ കൊണ്ടുവരുന്നതിന്…

    Read More »
  • Kerala

    ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ച് ഒരുവര്‍ഷമായാല്‍ വീണ്ടും ഒന്നില്‍നിന്ന് തുടങ്ങണം

    കൊച്ചി: കാലാവധികഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്‍പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യംചെയ്ത് എറണാകുളം സ്വദേശി സെബാസ്റ്റ്യന്‍ ജേക്കബ് നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്. 2020 ഒക്ടോബര്‍ 30-ന് ഹര്‍ജിക്കാരന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞിരുന്നു. കോവിഡ് കാരണം യഥാസമയം പുതുക്കാനായില്ല. വിദേശത്തു നിന്ന് 2022 ജൂലായ് 15-ന് മടങ്ങിവന്ന ശേഷം ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കി. ജോയിന്റ് ആര്‍.ടി.ഒ. 2032 വരെ കാലാവധി നിശ്ചയിച്ച് ലൈസന്‍സ് പുതുക്കി നല്‍കി. എന്നാല്‍, സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിച്ചപ്പോള്‍ ഏഴു ദിവസത്തിനുളളില്‍ ജോയിന്റ് ആര്‍.ടി.ഒ.യ്ക്ക് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചു. ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയില്ലെന്ന കാരണത്താലായിരുന്നു നോട്ടീസ് ലഭിച്ചത്. 2019-ലെ സര്‍ക്കുലര്‍ പ്രകാരം ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ ഡ്രൈവിങ് ടെസ്റ്റടക്കമുള്ള റോഡ് ടെസ്റ്റ്…

    Read More »
  • NEWS

    ദക്ഷിണാഫ്രിക്കയില്‍ മൂന്ന് കോപ്റ്റിക് വൈദികര്‍ കൊല്ലപ്പെട്ടു

    അലക്സാണ്ട്രിയ : ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയില്‍ കൊല്ലപ്പെട്ടു. ഈജിപ്തുകാരനായ ഫാ. താല്‍കാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദക്ഷിണാഫ്രിക്കയലെ കോപ്റ്റിക് സഭ അറിയിച്ചു. പ്രിട്ടോറിയയില്‍നിന്ന് 30 കിലോമീറ്റർ അകലെ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്‍റ് മാർക്ക് ആൻഡ് സെന്‍റ് സാമുവല്‍ ദ കണ്‍ഫസർ മഠത്തില്‍ ഇന്നലെ രാവിലെ കുത്തേറ്റു മരിച്ച നിലയിലാണു ഇവരെ കണ്ടെത്തിയത്. സംഭവത്തില്‍  ഈജിപ്തുകാരനായ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ഒന്നിലധികം പേർ പങ്കെടുത്തതായി സംശയിക്കുന്നു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • India

    സിറ്റിങ് എംപിമാരെ കൂട്ടത്തോടെ വെട്ടിനിരത്തി ബിജെപി; 21% പേരും പുറത്ത്

    ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറ്റുപാര്‍ട്ടികളില്‍നിന്ന് വേറിട്ട തന്ത്രം പരീക്ഷിക്കാന്‍ ബിജെപി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപിയുടെ 267 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവന്നപ്പോള്‍ അതില്‍ 21% സിറ്റിങ് എംപിമാരും പുറത്ത്. വിജയം ഉറപ്പിക്കുന്നതിനു വേണ്ടി സിറ്റിങ് എംപിമാരെ തന്നെ അതതു മണ്ഡലങ്ങളില്‍ മറ്റുപാര്‍ട്ടികള്‍ വീണ്ടും മത്സരിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് സിറ്റിങ് എംപിമാരെ മാറ്റി പരീക്ഷിക്കാന്‍ ബിജെപി തയാറാകുന്നത്. ജനമനസ്സില്‍ ഉണ്ടായേക്കാവുന്ന ഭരണവിരുദ്ധതയെ നേരിടാനാണു ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വ്യത്യസ്ത തന്ത്രം പയറ്റുന്നതെന്നു ബിജെപി വൃത്തങ്ങള്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 370 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്തതിനാലാണു സിറ്റിങ് മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ഥികളെ ബിജെപി രംഗത്തിറക്കുന്നത്. മാര്‍ച്ച് രണ്ടിന് പുറത്തുവന്ന 195 പേരുടെ ആദ്യ പട്ടികയില്‍ പ്രഗ്യ താക്കൂര്‍, രമേശ് ബിധുരി, പര്‍വേഷ് വര്‍മ ഉള്‍പ്പെടെ 33 പേര്‍ക്കാണ് പകരക്കാര്‍ വന്നത്. എന്നാല്‍, ബുധനാഴ്ച പുറത്തുവന്ന 72 പേരുടെ പട്ടികയില്‍ 30 പേരാണു പുതുതായി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതിനുപുറമേ ഗൗതം ഗംഭീര്‍ ഉള്‍പ്പടെ…

    Read More »
  • Crime

    ദുബായിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; സുഹൃത്തിനെതിരെ പരാതിയുമായി യുവതി

    കൊച്ചി: ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. കൊച്ചി സ്വദേശിനിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. നാദാപുരം സ്വദേശിക്കെതിരെയാണ് പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് 25 ലക്ഷം രൂപ നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു. മാനസികമായി തകര്‍ന്ന താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറഞ്ഞു. വടകര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയായ നാദാപുരം സ്വദേശി വിദേശത്താണെന്ന് പൊലീസ് വ്യക്തമാക്കി.  

    Read More »
Back to top button
error: