അബദ്ധം തിരിച്ചറിഞ്ഞതിന് പിന്നാലെ ചിത്രം ഡിലീറ്റ് ചെയ്തുവെങ്കിലും അതിന് മുമ്ബ് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം വൈറലായി മാറിയിരുന്നു.
‘കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ആവേശത്തോടെ. തൃശൂരില്‍ ശ്രീ. സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു’ എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രത്തില്‍ ബി.ജെ.പി പതാക കൈയില്‍ പിടിച്ച പ്രായമായ സ്ത്രീയും ഒരു ബാലികയുമാണ് ഉള്ളത്. ചിത്രം ഒറ്റനോട്ടത്തില്‍ തന്നെ കൊല്‍ക്കത്തയില്‍ നിന്നുള്ളതാണെന്ന് വ്യക്തമാണ്.
നേരത്തെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പദയാത്രയില്‍ കേന്ദ്ര സര്‍ക്കാര്‍ അഴിമതിക്ക് പേരുകേട്ടവരാണെന്ന ഗാനം പ്ലേ ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു
അതേസമയം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ആമ്ബല്ലൂർ മണ്ഡലത്തില്‍ പര്യടനം നടത്തി. മണ്ഡലപര്യടനം ചിറ്റിശ്ശേരി സെന്റ് മേരീസ് ദേവാലയ വികാരിയുടെ അനുഗ്രഹത്തോടെയായിരുന്നു തുടക്കം.
തുടർന്ന് ആമ്ബല്ലൂർ ചിറ്റിശ്ശേരി ഭാഗങ്ങളിലെ ഓട്ടു കമ്ബനികളിലെ നിർമ്മാണ തൊഴിലാളികളോടും അതിഥി തൊഴിലാളികളോട് ഹിന്ദിയിലും വോട്ട് അഭ്യർത്ഥിച്ചു.
വരന്തരപ്പിള്ളി അങ്ങാടിയില്‍ റോഡ് ഷോയും ഉണ്ടായി. വിവിധ പാർട്ടികള്‍ വിട്ടുവന്ന നിരവധി പ്രവർത്തകർക്ക് അംഗത്വ വിതരണവും നടന്നു.