Month: March 2024

  • Kerala

    കോഴിയെ വാങ്ങിയ പണം ചോദിച്ചതിന്  കോഴിക്കടക്കാരനെ വെട്ടി പരുക്കേല്‍പിച്ച പ്രതി പിടിയിൽ

    കാസർകോട്: കോഴിയെ വാങ്ങിയ പണം ചോദിച്ചതിന് ഇറച്ചിവെട്ടുകത്തി കൊണ്ട് കോഴിക്കടക്കാരനെ വെട്ടി പരുക്കേല്‍പിച്ച പ്രതി പിടിയിൽ. കുമ്പളത്തെ ചിക്കൻ സ്റ്റോർ ഉടമ കോയിപ്പാടി മട്ടംകുഴി സി എച് സി റോഡിലെ കെ എ അൻവറിനെ(43) വെട്ടിയ കേസിൽ ഇറച്ചി വാങ്ങാനെത്തിയ ആരിഫിനെതിരെയാണ് കുമ്ബള പൊലീസ് വധശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 മണിയോടെ മാർക്കറ്റിലെ അല്‍ മദീന ചിക്കൻ സ്റ്റാളിലായിരുന്നു സംഭവം. കോഴി വാങ്ങാനെത്തിയ പ്രതിയോട്  വാങ്ങിയ കോഴിയുടെ പണം ചോദിച്ച വിരോധത്തില്‍ കടയിലുണ്ടായിരുന്ന ഇറച്ചി വെട്ടുന്നകത്തി കൊണ്ട്  തലക്കും കൈക്കും വെട്ടി പരുക്കേല്‍പിക്കുകയായിരുന്നു.

    Read More »
  • India

    സാമ്ബാര്‍ കൊടുക്കാത്തതിന്റെ പേരില്‍ ഹോട്ടല്‍ ജീവനക്കാരനെ അടിച്ചു കൊലപ്പെടുത്തി; അച്ഛനും മകനും പിടിയില്‍

    ചെന്നൈ: സാമ്ബാർ ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപിതരായി ഹോട്ടല്‍ ജീവനക്കാരനെ അടിച്ചു കൊലപ്പെടുത്തിയ അച്ഛനും മകനും പിടിയില്‍. ചെന്നൈ പലവരത്തുള്ള ആടയാർ ആനന്ദ ഭവനിലെ സൂപ്പർവൈസറായ അരുണിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ ശങ്കറും മകൻ അരുണ്‍ കുമാറുമാണ് പിടിയിലായത്. ഇന്നലെ രാവിലെ കടയില്‍ ഭക്ഷണം വാങ്ങിക്കാൻ എത്തിയതായിരുന്നു ശങ്കറും മകൻ അരുണ്‍ കുമാറും. ഭക്ഷണം പാർസല്‍ വാങ്ങാൻ ഓർഡർ ചെയ്തതിന് ശേഷം സാമ്ബാർ അധികം വേണമെന്ന് ശങ്കർ ആവശ്യപ്പെട്ടു. എന്നാല്‍ അധികം സാമ്ബാർ നല്‍കാനാകില്ലെന്ന് ഹോട്ടല്‍ ജീവനക്കാരൻ പറഞ്ഞതോടെ ഇവർ കടയിലെ സാധനങ്ങള്‍ നശിപ്പിച്ചു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെ ഇവരെ പിടിച്ചുമാറ്റാനെത്തിയ അരുണിനെയും ഇവർ ആക്രമിക്കുകയായിരുന്നു.  ബോധരഹിതനായി നിലത്ത് വീണ അരുണിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • Kerala

    ഗള്‍ഫില്‍ നിന്ന് 10000 രൂപയ്ക്ക് കേരളത്തിലെത്താം; കപ്പൽ സർവീസിന്റെ  ആദ്യ നടപടിയുമായി കേരള സര്‍ക്കാര്‍

    തിരുവനന്തപുരം: കേരളത്തിലെ പ്രധാന തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സർവീസ് നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിച്ച്‌ സംസ്ഥാന സർക്കാർ. വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാകപ്പല്‍ സർവീസ് നടത്താൻ താത്പര്യമുള്ളവരില്‍ നിന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 22ന് വൈകിട്ട് മൂന്നിന് മുമ്ബായി അപേക്ഷകള്‍ ഓണ്‍ലൈനായും അല്ലാതെയും സമർപ്പിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ, കേരള മാരിടൈം ബോർ‌ഡ്, ടി.,ി 11/1666 (4&5), ഒന്നാംനില, മുളമൂട്ടില്‍ ബില്‍ഡിംഗ്, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം എ-695010 എന്ന വിലാസത്തിലോ 9544410029 എന്ന ഫോണ്‍ നമ്ബരിലോ ബന്ധപ്പെടണം. [email protected] ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാലും വിവരങ്ങള്‍ ലഭിക്കും. പതിനായിരം രൂപയ്ക്ക് ടിക്കറ്റ്, 200 കിലോ ലഗേജ്, ഭക്ഷണം, വിനോദപരിപാടികൾ ഉൾപ്പെടെ മൂന്നു ദിവസത്തെ യാത്രയാണ് പദ്ധതിയിലുള്ളത്. കപ്പല്‍…

    Read More »
  • Kerala

    സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ  വിതരണം ഇന്നുമുതൽ 

    തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ  വിതരണം ഇന്നുമുതൽ പെൻഷൻ തുക കുടിശികയില്‍ ഒരു മാസത്തെ ഗഡുവാണ് അനുവദിച്ചിരിക്കുന്നത്. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്ബർ നല്‍കിയിട്ടുള്ളവർക്ക്‌ അക്കൗണ്ടു വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതേസമയം കേന്ദ്ര സർക്കാർ കേരളത്തെ സാമ്ബത്തികമായി ഞെരുക്കുന്നത്‌ തുടരുമ്പോഴും കേരളം സാധാരണക്കാരെ ചേർത്തുപിടിക്കുകയാണെന്ന് ധനമന്ത്രി ഖെ എൻ ബാലഗോപാൽ പറഞ്ഞു.നികുതി വിഹിതവും മറ്റ്‌ വരുമാനങ്ങളും നിഷേധിച്ചും, അർഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും കേരളത്തെ ഞെക്കിക്കൊല്ലാനാണ്‌ കേന്ദ്രത്തിന്റെ  ശ്രമം. അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍ ഹർജി കൊടുത്തതിന്റെ പേരില്‍ സാമ്ബത്തിക വർഷാവസാനം എടുക്കാനാകുന്ന വായ്‌പയ്‌ക്കും കേന്ദ്രം തടസ്സമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും ക്ഷേമ പെൻഷൻ അടക്കം ജനങ്ങള്‍ക്ക്‌ ആശ്വാസകരമായ പ്രവർത്തനങ്ങളുമായാണ്‌ സംസ്ഥാനം മുന്നോട്ടുപോകുന്നത്‌. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ അടിയന്തിര പ്രാധാന്യത്തില്‍തന്നെ പരിഹാരം ഉണ്ടാക്കാനും, അവരുടെ ആശ്വാസ പദ്ധതികള്‍ കൃത്യമായിതന്നെ നടപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഏപ്രില്‍ മുതല്‍ അതാതു…

    Read More »
  • India

    ബിജെപിയുടെ കെണി;  സിഎഎയുടെ പേരില്‍ തെരുവിലിറങ്ങരുത്: കേരളത്തെയും തമിഴ്നാടിനെയും കണ്ട് പഠിക്കൂ മുസ്‌ലിങ്ങളോട് മെഹബൂബ മുഫ്തി

    ശ്രീനഗർ: പൗരത്വ ഭേദഗതി നിയമത്തിന്റെ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യാനുള്ള നീക്കം സാമുദായിക സംഘര്‍ഷത്തിന് കാരണമാവുമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ബിജെപിയുടെ കെണിയില്‍ വീഴരുത്, പ്രത്യേകിച്ച്‌ മുസ്ലിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.ഈ വിഷയത്തിൽ കേരളവും തമിഴ്നാടും എത്ര പക്വതയോടെയാണ് ഇടപെട്ട് ഇരിക്കുന്നതെന്നും മുഫ്തി പറഞ്ഞു. റോഡിലിറങ്ങി പ്രതിഷേധിക്കേണ്ട കാര്യമില്ല. വോട്ടിന്റെ ശക്തി ഉപയോഗിച്ച്‌ മറുപടി നല്‍കേണ്ട സമയമാണിത്. ഭരണഘടനാ പോരാട്ടമാണ്. സുപ്രീം കോടതിയുടെ സമീപകാല വിധികള്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സിഎഎ നിയമങ്ങള്‍ കൊണ്ടുവന്നത്. ഇത് മുസ്ലിം വിരുദ്ധവും മുസ്ലിങ്ങളെ മാത്രം ലക്ഷ്യം വച്ചിട്ടുള്ളതുമാണ്.കൃത്യമായ മറുപടി കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും  നൽകിയിട്ടുണ്ട് -മുഫ്തി പറഞ്ഞു.

    Read More »
  • India

    സിഎഎ കേരളത്തിലും നടപ്പാക്കും, തടയാമെങ്കിൽ തടയൂ: അമിത് ഷാ

    ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഒരിക്കലും പിൻവലിക്കില്ലെന്നും പൗരത്വം കേന്ദ്രത്തിന്റെ പരിധിയിലുള്ള വിഷയമാണെന്നും അതില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിനെതിരെ കേരളത്തിലുൾപ്പടെ പ്രതിഷേധങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം. പ്രീണന രാഷ്ട്രീയമാണ് തമിഴ്‌നാടും കേരളവും പശ്ചിമബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ സി എ എ നടപ്പിലാക്കാൻ എല്ലാവരും ഒരുമിക്കുമെന്നും അമിത് ഷാ പറഞ്ഞു. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രൈസ്തവ, പാഴ്സി അഭയാർഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമം മാത്രമാണ് സിഎഎയെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടാണ് സിഎഎയിലൂടെ ബിജെപി പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ അനുച്ഛേദം 370ന്റെ റദ്ദാക്കലിലും പ്രതിപക്ഷം സമാനമായ വാദങ്ങള്‍ ഉയർത്തിയിരുന്നു. എന്നാല്‍ 1950 മുതല്‍ തങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യമായിരുന്നു അതെന്നും അമിത് ഷാ പറഞ്ഞു. അതേസമയം…

    Read More »
  • Kerala

    ഫോൺ നന്നാക്കാനെത്തിയ പതിനേഴുകാരിയുടെ രഹസ്യങ്ങൾ ചോർത്തി പലതവണ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

    കോവളം: മൊബൈൽ ഫോൺ നന്നാക്കാനെത്തിയ പതിനേഴുകാരിയുടെ രഹസ്യങ്ങൾ ഫോണിൽ നിന്നും ചോർത്തി പലതവണ പീഡിപ്പിച്ച കേസില്‍ കടയുടമയായ യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം  ആമ്ബല്‍ക്കുളം ഹബീബീയ ബയത്തില്‍ ഷാരുഖ് ഖാനെ (24) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. മൊബൈല്‍ ഫോൺ നന്നാക്കാൻ എത്തിയ  പെൺകുട്ടിയുടെ ഫോട്ടോകൾ ഫോണിൽനിന്ന് ചോർത്തിയ ഇയാൾ ഭീക്ഷണിപ്പെടുത്തി കുട്ടിയെ കാറില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകളെടുത്തശേഷം ഫോണിലയച്ചുകൊടുത്ത് കാശും ആവശ്യപ്പെട്ട്  ഭീഷണിപ്പെടുത്തി ഇതോടെ പെൺകുട്ടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോവളം എസ്.എച്ച്‌.ഒ. സജീവ് ചെറിയാൻ, എസ്.ഐ മാരായ പ്രദീപ്, അനില്‍കുമാർ, എ.എസ്.ഐ.മാരായ മൈന, ശ്രീകുമാർ, സീനിയർ സി.പി.ഒ. ഗിരികുമാർ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫോണ്‍ സര്‍വ്വീസിന് കൊടുക്കും മുൻപ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക: സ്മാർട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു കാര്യമാണ് ഫോണുകള്‍ സർവ്വീസിന് കൊടുക്കുക എന്നത്. കാര്യം ഫോണിന്റെ കേടുപാടുകള്‍ മാറ്റാൻ സർവ്വീസ്…

    Read More »
  • Kerala

    ഇൻഷുറൻസ് ഇല്ലാത്തതിന് പിടിച്ചെടുത്ത ഓട്ടോ  പോലീസ് പൊളിച്ചുവിറ്റു; സ്റ്റേഷന്റെ സ്ഥലപരിമിതി എന്ന് ന്യായം 

    വയനാട്: ഇൻഷുറൻസ് ഇല്ലാത്തതിന് പിടിച്ചെടുത്ത ഓട്ടോ പിഴയടച്ച്‌ തിരികെ വാങ്ങാൻ ചെന്നപ്പോള്‍ വാഹനം പൊളിച്ചുവിറ്റതായി പോലീസ്. സ്റ്റേഷന്റെ പരിമിതി മൂലമെന്നാണ് ഇതിന് കാരണമായി  പോലീസിന്റെ ന്യായീകരണം. മുക്കില്‍പീടിക സ്വദേശി നാരായണന്‍റെ ഓട്ടോറിക്ഷ പോലീസ് ലേലത്തില്‍ തൂക്കിവിൽക്കുകയിയിരുന്നു.ഇതോടെ ജീവിതമാർഗം  വഴിമുട്ടിയ നാരായണൻ നീതി തേടി  നിയമപോരാട്ടം നടത്തുകയാണ്. ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണത്താലാണ് 2018-ല്‍ നാരായണന്‍റെ വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ മേപ്പാടി പോലീസ് പിടിച്ചെടുത്തത്. 1000 രൂപ പിഴയും ഇന്‍ഷുറന്‍സും അടച്ചാല്‍ ഓട്ടോ വിട്ടുനല്‍കാമെന്ന് പോലീസ് അറിയിച്ചു. എറണാകുളത്ത് സെക്യൂരിറ്റി പണി ചെയ്ത് ഇന്‍ഷുറന്‍സ് അടയ്ക്കാനുള്ള പണമുണ്ടാക്കി. എന്നാല്‍ രണ്ട് മാസത്തിന് ശേഷം പോലീസ് സ്റ്റേഷനില്‍ എത്തിയ നാരായണന്‍ കണ്ടത് ഉന്തിക്കൊണ്ടുപോകാന്‍ പോലും കഴിയാത്ത വിധം തകര്‍ത്ത ഓട്ടോയാണ്. സമീപത്തായി ഒരു മണ്ണുമാന്തിയന്ത്രവും. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് കൈമലര്‍ത്തിയ പൊലീസ്, വാഹനം കൊണ്ടുപോകാന്‍ വൈകിയതു കൊണ്ടല്ലേ ഇതെല്ലാം നടന്നതെന്ന് നാരായണനെ കുറ്റപ്പെടുത്തി. ഉള്ളതെല്ലാം പണയപ്പെടുത്തിയാണ് ഓട്ടോ വാങ്ങിയത്. നഷ്ടപരിഹാരത്തിന് വേണ്ടി വര്‍ഷങ്ങളായി അലച്ചിലിലാണ് നാരായണൻ.…

    Read More »
  • Kerala

    മലയാളി നടിയുടെ 37 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി കൊല്‍ക്കത്തയില്‍ പിടിയില്‍ 

    കൊച്ചി: മലയാളി നടിയുടെ 37 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി കൊല്‍ക്കത്തയില്‍ പിടിയിൽ.കൊല്‍ക്കത്ത സ്വദേശി യാസർ ഇഖ്ബാലിനെയാണ് പോലീസ് പിടികൂടിയത്. വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് 130 കോടി രൂപ വായ്പ ലഭിക്കുന്നതിനായി നടി ഇയാൾക്ക്  37 ലക്ഷം രൂപ കൈമാറി. കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വച്ചായിരുന്നു ഇടപാട്.ഇതോടെ ഇയാൾ മുങ്ങുകയും ചെയ്തു.  അന്വേഷണത്തില്‍ പ്രതി ബംഗാളിയാണെന്ന് മനസ്സിലാക്കിയ പാലാരിവട്ടം പൊലീസ് കൊല്‍ക്കത്തയ്ക്ക് യാത്ര തിരിച്ചു. തുടർന്ന് നഗരത്തിലെ ടാഗ്രാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ ഐപിഎസ്, ഡിഎസ്പി കെ.എസ്.സുദര്‍ശൻ ഐപിഎസ് എന്നിവരുടെ നിർ‍ദേശപ്രകാരം എറണാകുളം അസി. കമ്മിഷണര്‍ രാജകുമാറിന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാർ‍ഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

    Read More »
  • Kerala

    കോഴിക്കോട് മിംസ് ആശുപത്രിയിലെ നേഴ്‌സ് തീകൊളുത്തി മരിച്ചു

    കോഴിക്കോട്: മേപ്പയൂർ കീഴ്പയ്യൂരിൽ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. കീഴ്പയൂർ നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ സത്യന്റെ മകൾ അഞ്ജന ( 26)ആണ് മരിച്ചത്. കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ് അഞ്ജന. അമ്മ ലീന , ഒരു സഹോദരൻ ഉണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

    Read More »
Back to top button
error: