Month: March 2024

  • Kerala

    കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്തു ഖത്തറില്‍ കൊണ്ടുപോയി പെൺവാണിഭത്തിന് ഉപയോഗിച്ചതായി പരാതി

    കൊല്ലം:  യുവതിയെ ജോലി വാഗ്ദാനം ചെയ്തു ഖത്തറില്‍ കൊണ്ടുപോയി പെണ്‍വാണിഭത്തിന് ഉപയോഗിതായി പരാതി.കുളത്തൂപ്പുഴ സ്വദേശിനിയായ വിവാഹിതയായ യുവതിയുടേതാണ് ആരോപണം. കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രനെതിരെയാണു ഇവർ പീഡന പരാതി നൽകിയത്. സംഭവത്തിൽ  സുധീപിനെതിരെ കുളത്തൂപ്പുഴ പൊലീസ് പീഡനത്തിനു കേസെടുത്തിട്ടുണ്ട്.അതേസമയം പരാതി വിവരം അറിഞ്ഞതോടെ സുധീപ് ചന്ദ്രൻ ഖത്തറില്‍ നിന്ന് ആഫ്രിക്കയിലേക്കു കടന്നതായാണ് വിവരം. ജോലിക്കെന്നു പറഞ്ഞ് മൂന്നു ലക്ഷം രൂപ ഈടാക്കിയാണ് സുധീപ് ചന്ദ്രൻ യുവതിയെ ഖത്തറിലെത്തിച്ചത്. മകളെ ഖത്തറിലേക്ക് കൊണ്ടുപോയി ഫ്‌ളാറ്റില്‍ താമസിപ്പിച്ചു പീഡനത്തിനിരയാക്കിയ ശേഷം പരിചയക്കാർക്ക് നല്‍കി സുധീപ്ചന്ദ്രൻ പണം സമ്ബാദിച്ചു വരികയാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് യുവതിയുടെ അമ്മ കുളത്തൂപ്പുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മകളുടെ ശമ്ബളം എന്ന പേരില്‍ സുധീപിന്റെ അക്കൗണ്ടില്‍ നിന്നാണു തനിക്ക് പണം അയച്ചിരുന്നതെന്നും പരാതിയിലുണ്ട്. 2021 നവംബറിലാണ് യുവതി ഖത്തറിലേക്കു പോയത്.

    Read More »
  • India

    ‘സിഎഎ ഭരണഘടനാവിരുദ്ധം’;  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ മകൻ്റെ വീഡിയോ

    ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പലഭാഗങ്ങളിലും നിന്നും പ്രതിഷേധ സ്വരങ്ങളുയരുന്നതിനിടെ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിൻ്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡ് പൗരത്വനിയമഭേദഗതി എന്തുകൊണ്ട് ഭരണഘടനാവിരുദ്ധമാണ് വിശദീകരിക്കുന്ന  വീഡിയോ വൈറലാകുന്നു. ജൂതന്മാരടക്കമുള്ള മതവിഭാഗങ്ങളെ സിഎഎ ഒഴിവാക്കുന്നുവെന്നും അതിനാല്‍ നിയമഭേദഗതി തികച്ചും ഭരണഘടനാവിരുദ്ധമാണെന്നുമാണ് ഈ വീഡിയോയില്‍ അഭിനവ് വ്യക്തമാക്കുന്നത്. ‘ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിള്‍ 14 പൗരന്മാർക്ക് മാത്രമല്ല ഇന്ത്യയിലെ എല്ലാവർക്കും സമത്വത്തിനും നിയമപരിരക്ഷയ്ക്കുമുള്ള അവകാശം ഉറപ്പുവരുത്തുന്നുണ്ട്. 2020-ല്‍ സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ കൊടുമ്ബിരിക്കൊണ്ടിരിക്കുന്ന സമയം, എന്തുകൊണ്ട് ജൂതന്മാരെ സിഎഎയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് ചോദിച്ച്‌ ഞാൻ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടു. ജൂതന്മാർക്ക് ഇസ്രായേല്‍ ഉണ്ടെന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി. അങ്ങനെയാണെങ്കില്‍ ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതക്കാർക്കും അവരുടേതായ രാജ്യമുണ്ട്. നിരീശ്വരവാദികളെ ഉള്‍പ്പെടുത്തിയിട്ടില്ല. ദൈവമുണ്ടോ ഇല്ലയോ എന്നറിയാത്ത ആജ്ഞേയവാദികളെ ഉള്‍പ്പെടുത്തിയിട്ടില്ല. പാകിസ്താനിലും ബംഗ്ലാദേശിലും ന്യൂനപക്ഷമായി കണക്കാക്കാവുന്ന മുസ്ലീങ്ങളെ നിങ്ങള്‍ ഒഴിവാക്കി. ഇന്ത്യയില്‍ താമസിക്കാൻ ആവശ്യമായ യോഗ്യ പൗരത്വഭേദഗതി നിയമത്തിലൂടെ ചുരുങ്ങിയിരിക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ…

    Read More »
  • Kerala

    എന്തുകൊണ്ടാണ് ബിജെപി ഇന്നും തെക്കേ ഇന്ത്യയിലെങ്കിലും എതിർക്കപ്പെടുന്നത് ?

    മതാന്ധതയിലമർന്ന ഒരു ജനക്കൂട്ടമാണ് വടക്കേഇന്ത്യയിലേത്.നിരക്ഷരരുടെ എണ്ണമാണ് ഇന്നും അവിടെ കൂടുതൽ.അവരോട് നിങ്ങൾക്ക് റേഷനരി കൃത്യമായി കിട്ടുന്നുണ്ടോ നിങ്ങളുടെ വീടുകളിലെല്ലാം വൈദ്യുതിയും കുടിവെള്ളവുമുണ്ടോ, നിങ്ങളുടെ കുട്ടികൾക്ക് പോകാൻ അടുത്ത് സ്കൂൾ ഉണ്ടോ എന്നൊക്കെ ചോദിച്ചാൽ അവർക്കതൊരു തമാശ മാത്രമായിരിക്കും. നേരെ മറിച്ച് നിങ്ങൾ ഒരു കിലോ പോത്തിറച്ചിയുമായി അതുവഴി ഒന്നുപോയി നോക്കൂ.ജയ്ശ്രീറാം വിളികളോടെ നിങ്ങളെ അവർ തല്ലിക്കൊല്ലും.14 വർഷക്കാലം വനവാസം നടത്തിയ ആളാണ് ശ്രീരാമൻ.അവിടെ ദാലും തവറൊട്ടിയും കിട്ടുകയില്ലെന്ന് എല്ലാവർക്കുമറിയാം.കാട്ടുമൃഗങ്ങളെ വേട്ടയാടിത്തന്നെയാവണം അവരും കഴിഞ്ഞിരുന്നത്. പശു,കാള,കുതിര,പോത്ത്..എന്നിവയെ ഇന്ദ്രൻ ഭക്ഷിച്ചിരുന്നു(ഋഗ്വേദം 6/17)  ഭക്ഷിക്കാവുന്ന ഏതു മൃഗങ്ങളുടെയും മാംസം മനുഷ്യന് ഭക്ഷിക്കാവുന്ന താണ് (മനുസ്മൃതി-അധ്യായം അഞ്ച്, ശ്ലോകം മുപ്പത്)  പൗരാണിക കാലങ്ങളിൽ പശുവിറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല(സ്വാമി വിവേകാനന്ദൻ-സമ്പൂർണ്ണ കൃതികൾ,പുറം-536)  ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് വാഗ്മിയും ഭരണനിപുണനത്തിനും വേദങ്ങളിൽ പ്രാവീണ്യമുള്ളവനുമായ പുത്രനുണ്ടാകാൻ ദമ്പതിമാർ ചോറും കാളയുടെ മാംസം നെയ് ചേർത്ത് കഴിക്കാനും ഉപദേശിക്കുന്നുണ്ട്.മദ്യവും മാംസവും വച്ചു പൂജിക്കുന്ന എത്രയോ ഹിന്ദു ഭവനങ്ങൾ ഇന്നും…

    Read More »
  • NEWS

    റമദാനില്‍ ആഹാരം തയ്യാറാക്കുന്നതില്‍ തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു

    റമദാനില്‍ ആഹാരം തയ്യാറാക്കുന്നതിനെ തുടർന്നുണ്ടായ തര്‍ക്കത്തെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു.ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാനിലാണ് സംഭവം. തെക്കന്‍ അമ്മാനിലെ ഒരു വീട്ടിലായിരുന്നു സംഭവം.പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ‘ഗള്‍ഫ് ന്യൂസ്’ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റമദാന്‍ വ്രതാരംഭത്തിനിടയിലായിരുന്നു  വാക്കുതര്‍ക്കം ഉണ്ടായത്. റമദാനില്‍ ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ഇതിനെ തുടർന്ന് ഭര്‍ത്താവിന്‍റെ കുത്തേറ്റ യുവതി മരിക്കുകയുമായിരുന്നു

    Read More »
  • Sports

    ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസവുമായി അഡ്രിയാൻ ലൂണ എത്തുന്നു; ഇന്ന് മുതൽ പരിശീലനം ആരംഭിക്കും

    കേരള ബ്ലാസ്റ്റേഴ്‌സ് 2023-24 സീസണ്‍ ആരംഭിച്ചതു തന്നെ പരിക്കിന്റെ അലയൊലികള്‍ കേട്ടാണ്.പരിശീലക ക്യാമ്ബിലേക്കെത്തും മുൻപെ പരിക്കേറ്റ് പുറത്തായവരുടെ കഥ കൂടി ഇക്കുറി ബ്ലാസ്റ്റേഴ്‌സിന് പറയാനുണ്ട്. സീസണ്‍ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. പുതിയ സീസണില്‍ ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു സോട്ടിരിയോ. അതിനു ശേഷം ലൂണ, ഐബാൻ ഡോഹ്ലിങ്, ക്വാമിയോ പെപ്ര, സച്ചിൻ സുരേഷ് എന്നിവരും ഗുരുതരമായ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി. ഈ നിരയിലെ പ്രധാനിയായിരുന്നു ക്യാപ്റ്റൻ കൂടിയായ അഡ്രിയാന്‍ ലൂണ. ലൂണക്കേറ്റ പരിക്കിനോളം പോന്നൊരു തിരിച്ചടി കേരള ബ്ലാസ്റ്റേഴ്സിന് വേറെയുണ്ടായിട്ടില്ല. ടീമന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ലൂണയുടെ പരിക്കിനെ വിശേഷിപ്പിക്കുന്നവരും കുറവല്ല. കാരണം അത്രത്തോളം ഇംപാക്‌ട് സൃഷ്ടിക്കാന്‍ താരത്തിനായിരുന്നു. ലുണ ഇല്ലാത്ത മത്സരങ്ങള്‍ വേറിട്ട് അറിയാനും കഴിഞ്ഞു. അദ്ദേഹത്തിന് പകരമാകാൻ ഇതുവരെ മറ്റൊരു താരത്തിനുമായിട്ടില്ല.   ലൂണ പുറത്ത് പോയതിന് ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നോമ്ബ് നോറ്റ് കാത്തിരിക്കുകയാണ് ആരാധകര്‍.…

    Read More »
  • Social Media

    നീലഗിരിയുടെ മാത്രമല്ല , തമിഴ്നാടിന്റെ തന്നെ വേനൽക്കാല തലസ്ഥാനമാണ്  കോത്തഗിരി; ഊട്ടിയേക്കാൾ മനോഹരവും!

    ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും.ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം.കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി.   ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം.കൂനൂരില്‍ നിന്നാണെങ്കില്‍ 23 കിലോമീറ്റര്‍ ദൂരം. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍  ഊട്ടിയിലേക്കാള്‍ മനോഹരമെന്ന് ആർക്കും തോന്നിപ്പോകും. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്.പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതിയായ കോടനാട് എസ്റ്റേറ്റും  ഇവിടെയാണ്.   കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്.സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു.കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ പ്രധാന വിനോദ…

    Read More »
  • Social Media

    രോഗം വിലകൊടുത്ത് വാങ്ങേണ്ട;  വളരെയെളുപ്പം ബ്രോസ്റ്റഡ് ചിക്കൻ വീട്ടില്‍ ഉണ്ടാക്കാം

    ബിരിയാണിയും മാഗി നൂഡിൽസും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന  ഒരു ഭക്ഷ്യവസ്തു ബ്രോസ്റ്റഡ് ചിക്കൻ ആണ്. കേരളത്തിലെ കാര്യവും വ്യത്യസ്തമല്ല.നമ്മൂടെ ഓരോ മുക്കിലും മൂലയിലും  പൊരിച്ച കോഴിയുടെ ഏതുതരം ബ്രാൻഡുകളും ലഭ്യമാണ്.ഏത് കഴിക്കണം എന്ന ആശയക്കുഴപ്പമേയുള്ളൂ.   എന്നാൽ ഇതിലൊരു  അപകടം ഒളിച്ചിരിപ്പുണ്ട്. ഉപയോഗിക്കുന്ന ചിക്കന്റെ കാലപ്പഴക്കം മുതൽ ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയിലും രുചി കൂട്ടാൻ ഉപയോഗിക്കുന്ന അസംസ്കൃത പദാർഥങ്ങൾ സമ്മാനിക്കുന്ന രോഗങ്ങളിലും വരെ നാം ജാഗരൂകരായി ഇരിക്കേണ്ടി വരും.അതിലുപരി ഉണ്ടാക്കുന്ന ബംഗാളിയുടെ ‘പാചകവൃത്തി’യേയും ഭയപ്പെടാതെ തരമില്ല. അൽപ്പം മിനക്കെടാമെങ്കിൽ നമുക്കിതെല്ലാം തന്നെ വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ.തെറ്റിപ്പോകുമെന്ന പേടി വേണ്ട,ഒന്നിൽ പിഴച്ചാൽ മൂന്നിൽ ശരിയാക്കാം.അപ്പോൾ തുടങ്ങിക്കോളൂ ആവശ്യമുള്ള ചേരുവകള്‍ ചിക്കൻ -ഒരു കിലോ കോണ്‍ഫ്ലവർ പൗഡർ -ഒരു കപ്പ് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -രണ്ട് ടീസ്‌പൂണ്‍ കശ്മീരി ചില്ലി പൗഡർ -രണ്ട് ടീസ്‌പൂണ്‍ നാരങ്ങനീര് -ഒരു ടീസ്‌പൂണ്‍ മുട്ട -രണ്ടെണ്ണം ഉപ്പ് -ആവശ്യത്തിന് ഗരം മസാല -ഒരു ടീസ്‌പൂണ്‍ ഓട്സ് -200 ഗ്രാം മൈദ -250…

    Read More »
  • Kerala

    തൊഴിലാളികളെ പ്രശംസിച്ച് പിണറായി വിജയൻ

    ‘തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?’ വിപ്ലവ കവിയായ ബർതോൾഡ് ബ്രെഹ്ത് തൻ്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികൾ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തൻ്റെ വിയർപ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ സർക്കാരിൻ്റെ കാലത്ത് നിരവധി നേട്ടങ്ങൾ നമ്മൾ സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വൻകിട പദ്ധതികൾ യാഥാർഥ്യമാക്കിയിട്ടുണ്ട്. എന്നാൽ അവയെല്ലാം സാധ്യമായത് സർക്കാരിൻ്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ്. പൂർത്തീകരിക്കാൻ 18 മാസമെടുക്കുമെന്ന് തുടക്കത്തിൽ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുൻപ് നമുക്ക് പണി തീർക്കാൻ സാധിച്ചെങ്കിൽ, അതിൻ്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമർപ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നത്. ഈ നാടിൻ്റെ വികസനത്തിനായി,…

    Read More »
  • Kerala

    പെരിന്തൽമണ്ണ – തൃശൂർ – മണിമല – റാന്നി – പുനലൂർ സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു

    പുനലൂർ: ഇന്നലെ 14/03/2024 മുതൽ ആരംഭിച്ച പെരിന്തൽമണ്ണ പുനലൂർ ഹിൽ ഹൈവേ സൂപ്പർ ഫാസ്റ്റ് സമയവിവരങ്ങൾ. 12.00 PM പെരിന്തൽമണ്ണ 01.00 PM ഷൊർണൂർ 02.10 PM തൃശ്ശൂർ 04.10 PM മുവാറ്റുപുഴ 04.55 PM തൊടുപുഴ 05.40 PM പാലാ 06.15 PM പൊൻകുന്നം 06.35 PM മണിമല 06.55 PM റാന്നി 07.25 PM പത്തനംതിട്ട 07.40 PM കോന്നി 07.55 PM പത്തനാപുരം 08.20  PM പുനലൂർ തിരിച്ച് പുനലൂർ – റാന്നി – എരുമേലി – പാലാ – പെരിന്തൽമണ്ണ 04.00 AM പുനലൂർ 04.20 AM പത്തനാപുരം 04:35 AM  കോന്നി 04.50 AM പത്തനംതിട്ട 05:15 AM റാന്നി 05.35 AM എരുമേലി 06.05 AM കാഞ്ഞിരപ്പള്ളി 06.40 AM പാലാ 07.25 AM തൊടുപുഴ 10.35 AM തൃശ്ശൂർ 12.25 PM പെരിന്തൽമണ്ണ #റീസെർവഷൻ സൗകര്യം ലഭ്യമാണ്‌

    Read More »
  • Kerala

    എട്ട് ജില്ലകളില്‍ ഇന്ന് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം

    തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് മഴ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.വേനല്‍ ചൂടില്‍ ഉരുകുന്ന കേരളത്തിന് വേനല്‍മഴ ആശ്വാസമാകുമെന്ന പ്രതീക്ഷയാണുള്ളത്. അതേസമയം സംസ്ഥാന തീരത്ത് ഇന്ന് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 0.5 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

    Read More »
Back to top button
error: