കാസർകോട്: കോഴിയെ വാങ്ങിയ പണം ചോദിച്ചതിന് ഇറച്ചിവെട്ടുകത്തി കൊണ്ട് കോഴിക്കടക്കാരനെ വെട്ടി പരുക്കേല്‍പിച്ച പ്രതി പിടിയിൽ.
കുമ്പളത്തെ ചിക്കൻ സ്റ്റോർ ഉടമ കോയിപ്പാടി മട്ടംകുഴി സി എച് സി റോഡിലെ കെ എ അൻവറിനെ(43) വെട്ടിയ കേസിൽ ഇറച്ചി വാങ്ങാനെത്തിയ ആരിഫിനെതിരെയാണ് കുമ്ബള പൊലീസ് വധശ്രമത്തിന് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 മണിയോടെ മാർക്കറ്റിലെ അല്‍ മദീന ചിക്കൻ സ്റ്റാളിലായിരുന്നു സംഭവം. കോഴി വാങ്ങാനെത്തിയ പ്രതിയോട് വാങ്ങിയ കോഴിയുടെ പണം ചോദിച്ച വിരോധത്തില്‍ കടയിലുണ്ടായിരുന്ന ഇറച്ചി വെട്ടുന്നകത്തി കൊണ്ട് തലക്കും കൈക്കും വെട്ടി പരുക്കേല്‍പിക്കുകയായിരുന്നു.