Month: March 2024
-
India
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ: പാചകവാതകത്തിനു പിന്നാലെ പെട്രോൾ- ഡീസൽ വിലയും കുറച്ചു
അഭ്യൂഹങ്ങൾക്ക് അവസാനം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും രണ്ടുരൂപയാണ് കുറച്ചത്. നാളെ (വെള്ളി) രാവിലെ 6 മണി മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. രാജ്യത്ത് പെട്രോൾ – ഡീസൽ വിലയിൽ 2 രൂപ കുറച്ചതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. പുതുക്കിയ വില മാർച്ച് 15 വെള്ളിയാഴ്ച രാവിലെ ആറുമണി മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ – ഡീസൽ വിലയിൽ രണ്ടുരൂപ കുറച്ചതിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ കുടുംബത്തിൻ്റെ ക്ഷേമവും സൗകര്യവുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തെളിയിച്ചുവെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. പല രാജ്യങ്ങളിലും ഇന്ധനവില ഉയർന്ന തോതിലാണെന്നും ഇന്ത്യയിൽ വില പെട്രോൾ – ഡീസൽ വില കുറയ്ക്കാൻ കേന്ദ്ര സർക്കാരിനായെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങളിലെ ഇന്ധനവില…
Read More » -
India
നായ പ്രേമികൾ ശ്രദ്ധിക്കുക, പ്രാണൻ കവരുന്ന അപകടകാരികളായ 23 ഇനങ്ങളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍, ഏതൊക്കെ എന്നറിയാം
വളർത്തു നായകളോട് ചിലർക്ക് സ്വന്തം മക്കളേക്കാൾ വാത്സല്യമാണ്. തീൻ മേശയിലും കിടപ്പറയിലുമൊക്കെ നായകളെ ഒപ്പം കൂട്ടുന്നവരും അപൂർവ്വമല്ല. പക്ഷേ ഇത് എപ്പോഴാണ് അക്രമാസക്തരും അപകടകാരിയുമായി മാറുന്നതെന്ന് പ്രവചിക്കുക സാദ്ധ്യമല്ല. എന്തായാലും അപകടകാരികളായ 23 തരം വിദേശ ഇനത്തിലുള്ള നായകളുടെ ഇറക്കുമതിയും വില്‍പനയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. പിറ്റ്ബുള്‍, അമേരികന്‍ ബുള്‍ഡോഗ്, റോട്ട് വൈലര്‍ അടക്കമുള്ള നായകളുടെ ഇറക്കുമതി, പ്രജനനം, വില്‍പന എന്നിവ തടയണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. മനുഷ്യജീവന് അപകടകാരികൾ എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിരോധനം എര്‍പ്പെടുത്തിയത്. അപകടകാരികളായ നായകളുടെ ക്രോസ് ബീഡുകളും വിലക്കിയിട്ടുണ്ട്. പിറ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ, അമേരികന്‍ ബുള്‍ഡോഗ്, ബോസ്ബോയല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപേര്‍ഡ് ഡോഗ്, കൊകേഷ്യന്‍ ഷെപേര്‍ഡ് ഡോഗ്, സൗത് റഷ്യന്‍ ഷെപേര്‍ഡ് ഡോഗ്, ടോണ്‍ജാക്, സാര്‍പ്ലാനിനാക്, ജാപനീസ് ടോസ, മാസ്ടിഫ്സ്, റോട്വീലര്‍, ടെറിയര്‍സ്, റൊഡേഷ്യന്‍ റിഡ്ജ്ബാക്, വുള്‍ഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍…
Read More » -
India
മമതാ ബാനർജി നെറ്റിയിൽ ഗുരുതര പരുക്കോടെ ആശുപത്രിയിൽ, പ്രാർത്ഥിക്കണമെന്ന് തൃണമൂൽ കോണ്‍ഗ്രസ്
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അപകടത്തിൽ ഗുരുതര പരുക്ക്. നെറ്റിയുടെ മധ്യത്തിലാണ് പരുക്കേറ്റത്. പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന മമതാ ബാനർജിയുടെ ചിത്രം തൃണമൂൽ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിലൂടെ പുറത്തുവിട്ടു. നെറ്റിയിൽ നിന്ന് രക്തം വരുന്ന രീതിയിൽ ആശുപത്രി കിടക്കയിൽ നിന്നുള്ള മമതയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘‘ഞങ്ങളുടെ അധ്യക്ഷ മമതാ ബാനർജിക്ക് ഗുരുതരമായി പരുക്കേറ്റു. നിങ്ങളുടെ പ്രാർഥനയില്‍ അവരെ കൂടി ഉൾപ്പെടുത്തൂ.’’ എന്ന കുറിപ്പോടെയാണ് തൃണമൂല്‍കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പേജിൽ പരുക്കേറ്റ മമതയുടെ ചിത്രങ്ങൾ എത്തിയത്. വീട്ടിൽ നിന്നാണ് മമതയ്ക്ക് പരുക്കേറ്റതെന്നാണു പ്രാഥമിക വിവരം. കൊൽക്കത്ത എസ്എസ്കെഎം ആശുപത്രിയിൽ ചികിത്സയിലാണ് മമത ഇപ്പോൾ.
Read More » -
Kerala
ഹൈറേഞ്ചിലെ എട്ടോളം കുരിശുപള്ളികൾ എറിഞ്ഞു തകർത്ത പ്രതി ഒടുവിൽ കുടുങ്ങി
ഇടുക്കി: ഹൈറേഞ്ചിലെ കുരിശു പള്ളികൾക്കു നേരെ കല്ലെറിഞ്ഞ് ചില്ലുകൾ തകർത്ത പ്രതി പൊലീസ് പിടിയിൽ . അന്യാർതൊളു ചെറുകുന്നേൽ ജോബിൻ ജോസാണ് പിടിയിലായത്. കമ്പംമെട്ട്, പുളിയൻമല, കട്ടപ്പന മേഖലകളിലായി എട്ടോളം കുരിശടികൾക്കു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറുണ്ടായത്. കട്ടപ്പന, കമ്പംമെട്ട്, ഇരുപതേക്കർ, ചേറ്റുകുഴി ഓർത്തഡോക്സ് കുരിശുപള്ളികളുടെയും കൊച്ചറയിലെ രണ്ട് കപ്പേളകളുടെയും പുളിയൻമല സെൻ്റ് ആൻ്റണീസ് ദേവാലയത്തിൻ്റെ അമല മനോഹരി കപ്പേള, ഗ്രോട്ടോ, കട്ടപ്പന ഇടുക്കി കവലയിൽ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി കുരിശുപള്ളി, ഇരുപതേക്കർ കപ്പൂച്ചിൻ ആശ്രമ കപ്പേള, നരിയംപാറ സെൻ്റ് മേരീസ് പള്ളിയുടെ ഇരുപതേക്കറിലെ കുരിശടി എന്നിവയുടെ ചില്ലുകളാണ് അക്രമി എറിഞ്ഞു തകർത്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് എല്ലാ കുരിശടികൾക്കു നേരെയും കല്ലേറുണ്ടായത്. കമ്പംമെട് ഭാഗത്ത് നടത്തിയ പൊലീസ് അന്വേഷണത്തിൽ ബൈക്കിലെത്തിയ കോട്ടിട്ട വ്യക്തി കുരിശടിക്കു നേരെ കല്ലെറിയുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്യാർതൊളു ചെറുകുന്നേൽ ജോബിൻ ജോസിനെ അറസ്റ്റ് ചെയ്തത്.
Read More » -
Kerala
ഹോളി ആഘോഷം: കേരളത്തില്‍നിന്നു ബിഹാറിലേക്ക് സ്പെഷൽ ട്രെയിൻ
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ബിഹാറിലേക്ക് ഹോളി സ്പെഷല്‍ സർവീസ് നടത്താൻ റെയില്‍വേ ബോർഡ് തീരുമാനം. കൊച്ചുവേളി-ദാനാപുർ-കൊച്ചുവേളി റൂട്ടില്‍ പ്രതിവാര എക്സ്പ്രസ് ട്രെയിൻ ഓടിക്കാനാണ് ദക്ഷിണ റെയില്‍വേക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇരു റൂട്ടുകളിലും മൂന്നു വീതം ആകെ ആറ് സർവീസുകളാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. യാത്രക്കാർ പ്രതീക്ഷിച്ചതിലും അധികം ഉണ്ടെങ്കില്‍ കൂടുതല്‍ സർവീസുകള്‍ നടത്താനും റെയില്‍വേ ആലോചിക്കുന്നുണ്ട്. കൊച്ചുവേളി-ദാനാപുർ സർവീസ് (06183) കൊച്ചുവേളിയില്‍ നിന്ന് 19, 26, ഏപ്രില്‍ രണ്ട് തീയതികളില്‍ രാവിലെ 4.15 ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ പത്തിന് ദാനാപുരില്‍ എത്തും. 06184 ദാനാപുർ കൊച്ചുവേളി സർവീസ് ദാനാപുരില്‍ നിന്ന് 22, 29, ഏപ്രില്‍ അഞ്ച് തീയതികളില്‍ രാത്രി 10.25 ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 7.30ന് കൊച്ചുവേളിയില്‍ എത്തും. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തില്‍ അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകള്‍.
Read More » -
Kerala
ഇന്ത്യയെ ലോകതലത്തില്‍ നാണം കെടുത്തുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത് : സാദിഖലി തങ്ങള്‍
മലപ്പുറം: ഇന്ത്യയെ ലോകതലത്തില്‍ നാണം കെടുത്തുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ത്യയെ രക്ഷിക്കേണ്ടതുണ്ട്. അതിന് മതവും ജാതിയും നോക്കാതെ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ബിജെപി മുന്നോട്ട് വെക്കുന്നത് ഏകാധിപത്യമാണ്.വികസന നേട്ടങ്ങള്‍ അവകാശപ്പെടാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല. എല്ലാ വികസന സൂചികകളും താഴെപ്പോയിരിക്കുന്നു.ഇന്‍ഡ്യാ മുന്നണി അധികാരത്തില്‍ വരണമെന്നും സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു.
Read More » -
Kerala
പത്തനംതിട്ടയില്‍ ചികിത്സാപിഴവുമൂലം രോഗി മരിച്ചതായി പരാതി
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി. പന്തളം ചേരിക്കല്‍ സ്വദേശിനി ശ്യാമളയാണ് മരിച്ചത്. ആറ് ദിവസം മുൻപാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ശ്യാമളയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ ആരോഗ്യസ്ഥിതി വഷളായി. ഡ്യൂട്ടിയിലുണ്ടായിരുന്നു നഴ്സ് വേണ്ടരീതിയില്‍ ശുശ്രൂഷ നല്‍കിയില്ലെന്നാണ് ശ്യാമളയുടെ മകള്‍ ആരോപിക്കുന്നത്. ഇന്ന് പുലർച്ചയായിരുന്നു ശ്യാമളയുടെ മരണം. ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ചികിത്സാപിഴവുമൂലമാണ് ശ്യാമള മരിച്ചതെന്ന് ഭർത്താവ് സേതു കുമാറും മകള്‍ യാമിയും ആരോപിച്ചു.അതേസമയം സ്ഥലത്തെത്തിയ ആന്റോ ആന്റണിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തുവന്നത് ആശുപത്രിയിൽ സംഘർഷത്തിനും വഴിവച്ചു.
Read More » -
Crime
എക്സൈസ് കസ്റ്റഡിയിലെ തൂങ്ങിമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
പാലക്കാട്: എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം, അതേസമയം, ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് എക്സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. ലഹരിക്കടത്തു കേസില്‍ ഇന്നലെയാണ് ഷോജോ ജോണിനെ പാലക്കാട് കാടാങ്കോടിലെ വീട്ടില്‍ നിന്നും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു കിലോ ഹാഷിഷ് ഓയിലും വീട്ടില്‍ നിന്നും എക്‌സൈസ് പിടിച്ചെടുത്തിരുന്നു. പിന്നാലെ കസ്റ്റഡിയിലെടുത്ത ഷോ ജോയെ ആദ്യം എക്സൈസ് ഓഫീസിലേക്കും പിന്നീട് റേഞ്ച് ഓഫീസിലേക്കും കൊണ്ടുപോയി. രാവിലെ 7 മണിയോടെയാണ് ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഷോജോയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഷോജോ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഏകദേശം 25 ലക്ഷം രൂപ മൂല്യമുള്ള ഹാഷിഷ് ഓയിലാണ് ഷോജോയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ചില്ലറ വില്പനയ്ക്കായി…
Read More » -
Crime
വിദേശവനിത ബംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് നിഗമനം
ബംഗളൂരു: വിദേശവനിതയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉസ്ബെക്കിസ്താന്‍ സ്വദേശിയായ സെറീന(37)യെയാണ് ബംഗളൂരു ശേഷാദ്രിപുരത്തെ ജഗദീഷ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ഹോട്ടല്‍മുറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ കെട്ടിടത്തിലെ രണ്ടാംനിലയിലെ മുറിയിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയെ പുറത്തുകാണാത്തതിനാല്‍ ജീവനക്കാര്‍ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നുനോക്കിയതോടെയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നാലുദിവസം മുമ്പാണ് സെറീന ടൂറിസ്റ്റ് വിസയില്‍ ബംഗളൂരുവിലെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്. സെറീനയെ കാണാനായി ഹോട്ടലില്‍ ആരെങ്കിലും എത്തിയിരുന്നോ എന്നതുസംബന്ധിച്ച് പോലീസ് അന്വേഷണംനടത്തിവരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Crime
ജീവകാരുണ്യത്തിന്റെ മറവില്‍ ‘അല്‍പ്പം’ മയക്കുമരുന്നു വില്‍പ്പന; കോഴിക്കോട്ട് രണ്ടു പേര്‍ പിടിയില്‍
കോഴിക്കോട്: തൊട്ടില്‍പാലത്ത് വന്‍ ലഹരി മരുന്ന് വേട്ട. കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കുറ്റ്യാടി, കക്കട്ടില്‍, ചേരാപുരം തട്ടാന്‍കണ്ടി വീട്ടില്‍ സിറാജ് (43), കുറ്റ്യാടി, കക്കട്ടില്‍, ചേരാപുരം പടിക്കല്‍ വീട്ടില്‍ സജീര്‍ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ആറേ മുക്കലോടെ കുറ്റ്യാടി ചുരത്തിലെ തൊട്ടില്‍ പാലം ചാത്തന്‍കോട്ട് നടയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. മൈസൂരുവില്‍ നിന്നും വാങ്ങിയ 96.680 ഗ്രാം എംഡിഎംഎ, 9.300ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വില്‍പ്പനയ്ക്കായാണ് കൊണ്ടുവന്നത്. കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ മയക്കു മരുന്നു സംഘത്തില്‍പ്പെട്ടായാളാണ് സിറാജെന്ന് പൊലീസ് പറഞ്ഞു. നിരവധി വധശ്രമക്കേസുകളിലും ഇയാള്‍ പ്രതിയാണ്. നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതിന്റെ മറവിലാണ് ഇയാള്‍ ലഹരി കച്ചവടവും നടത്തിയിരുന്നത്. സജീര്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ ലീവിന് വന്ന് സിറാജിന്റെ കൂടെ ലഹരിമരുന്ന് കച്ചവടം നടത്തുകയായിരുന്നു. പിടികൂടിയ എംഡിഎംഎയ്ക്ക് അഞ്ചു ലക്ഷം രൂപ വില വരും.
Read More »