NEWSWorld

റമദാനില്‍ ആഹാരം തയ്യാറാക്കുന്നതില്‍ തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു

മദാനില്‍ ആഹാരം തയ്യാറാക്കുന്നതിനെ തുടർന്നുണ്ടായ തര്‍ക്കത്തെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു.ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാനിലാണ് സംഭവം.

തെക്കന്‍ അമ്മാനിലെ ഒരു വീട്ടിലായിരുന്നു സംഭവം.പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ‘ഗള്‍ഫ് ന്യൂസ്’ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റമദാന്‍ വ്രതാരംഭത്തിനിടയിലായിരുന്നു  വാക്കുതര്‍ക്കം ഉണ്ടായത്. റമദാനില്‍ ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ഇതിനെ തുടർന്ന് ഭര്‍ത്താവിന്‍റെ കുത്തേറ്റ യുവതി മരിക്കുകയുമായിരുന്നു

Back to top button
error: