കഴിഞ്ഞ ദിവസം ട്വിന്റി 20 പ്രകടനപത്രിക പുറത്തിറക്കിയിരുന്നു.’മുല്ലപ്
ഇതുകൂടാതെ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകള്‍ വഴി പാതിവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാർക്കും പ്രതിമാസം 5,000 രൂപ പെൻഷൻ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. 60 വയസ് കഴിഞ്ഞവർക്ക് 5000 രൂപ പ്രതിമാസ ക്ഷേമപെൻഷൻ നല്‍കും. മരുന്നുകളുടെ വില 50% വരെ കുറയ്ക്കുമെന്നും വാഗ്ദാനങ്ങളിൽ പറയുന്നു.
ഗതികേട് കൊണ്ട് പിറന്നനാട് വിട്ടുപോകേണ്ടി വന്ന മലയാളികള്‍ക്ക് തിരിച്ച് കേരളത്തിലേക്ക് വരാനുള്ള സാഹചര്യം ഒരുക്കും. അധിക ചിലവും ധൂർത്തും കുറയ്ക്കുന്നതിനായി മന്ത്രിമാരുടെ എണ്ണം 21ല്‍ നിന്നും 11 ആയി കുറയ്ക്കും. ഒരു സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം അഞ്ചുവർഷത്തിലൊരിക്കല്‍ അതാതുജില്ലകളില്‍ മാത്രമായി നിജപ്പെടുത്തുമെന്നും വാഗ്ദാനങ്ങളിലുണ്ട്.
ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലാണ് ട്വന്റി20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.അഡ്വ. ചാർളി പോള്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും അഡ്വ. ആന്റണി ജൂഡി എറണാകുളം മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നുണ്ട്.