കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കാരിത്താസ് മേല്‍പ്പാലത്തിന് സമീപം ട്രയിൻ തട്ടി മരിച്ച വെസ്റ്റ് ബംഗാള്‍ മോഹൻപൂർ അകിബുള്‍ ഇസ്‌ളാമിന്റെ ഭാര്യ രേഷ്മ കൗത്താൻ (27), ഇവരുടെ ആറു വയസുള്ള കുട്ടി രുകായത്ത് മല്ലിക്ക് എന്നിവരുടെ മൃതദേഹമാണ് നാട്ടില്‍ എത്തിച്ച് സംസ്കരിച്ചത്. ഭർത്താവിൻ്റെ അമിത മദ്യപാനത്തില്‍ മനം നൊന്താണ് ഇവർ കുട്ടിയെയുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സമ്ബന്ന കുടുംബാംഗമായ രേഷ്മ കൗത്താൻ അകിബുള്‍ ഇസ്‌ളാമുമായി പ്രണയത്തിലായിരുന്നു. ശേഷം ഇരുവരും കേരളത്തിലേയ്ക്ക് ഒളിച്ചോടി പോരുകയായിരുന്നു. എന്നാല്‍ , അമിത മദ്യപാനത്തെ തുടർന്ന് വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
തുടർന്ന് മാനസിക വിഷമത്തെ തുടർന്ന്, രേഷ്മ കുഞ്ഞിനെയുംകൊണ്ട് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ഇരുവരുടെയും ഭൗതിക ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനിൽക്കുകയായിരുന്നു.