കോട്ടയം: ചരിത്രത്തിലേക്കു കുതിച്ചുയർന്ന് കൊക്കോ വില. ഉണക്ക പരിപ്പിനു കിലോഗ്രാമിനു 450 രൂപ വരെയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
പച്ചപ്പരിപ്പിനു 160 വരെ വിലയുണ്ട്. മുൻവർഷം ഇതേ സമയത്തു 220 വരെ ആയിരുന്നു ഉണക്കപ്പരിപ്പിന്റെ വില. രാജ്യാന്തര മാർക്കറ്റില്‍ കൊക്കോ പരിപ്പിന്റെ ദൗർലഭ്യമാണ് വില വർധനയ്ക്കു പ്രധാന കാരണമായത്.
കാംകോ, കാഡ്ബറി ഉള്‍പ്പെടുന്ന കമ്ബനികള്‍ക്കു പുറമേ ചെറുകിട ചോക്ലേറ്റ് കമ്ബനികളും വിപണി കയ്യടക്കിയതോടെയാണു വില കുതിച്ചുയരുന്നത്.അതേസമയം കുരങ്ങ്, അണ്ണാൻ, മരപ്പെട്ടി തുടങ്ങിയ മൃഗങ്ങളുടെ ശല്യവും രോഗബാധയും കൊക്കോക്കൃഷിയെ കാര്യമായി ബാധിച്ചതും വില ഉയരാൻ കാരണമായിട്ടുണ്ട്.