വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. വർക്കല കണ്ണമ്ബ ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്.
സുഹൃത്തും അയല്‍വാസിയുമായ അരുണ്‍ ആണ് പിടിയിലായത്. ഇയാളും പൂജാരിയാണ്. അരുണ്‍ തന്റെ 25000 രൂപ വിലയുള്ള മൊബൈല്‍ കാണാനില്ലെന്ന് പറഞ്ഞു നാരായണന്റെ വീട്ടിലെത്തുകയും മൊബൈല്‍ വാങ്ങി നല്‍കണം എന്നവശ്യപ്പെടുകയുമായിരുന്നു.
മൊബൈല്‍ മറ്റാരോ എടുത്തത് ആയിരിക്കുമെന്നും തനിക്ക് അതിനെക്കുറിച്ചു അറിവില്ലെന്ന് നാരായണന് പറഞ്ഞപ്പോള്‍ അരുണ്‍ വീട്ടിലെ പൂജ സാമഗ്രികള്‍ തട്ടി തെറിപ്പിക്കുകയും തടയാൻ ചെന്ന നാരായണനെ മർദ്ദിക്കുകയുമായിരുന്നു. പിന്നാലെ വീട്ടില്‍ നിന്നും താഴ്ചയിലുള്ള കനാലിലേക്ക് അരുണ്‍ നാരായണനെ എടുത്തെറിഞ്ഞു. വീഴ്ചയില്‍ കനാലിലെ പാറയില്‍ തലയിടിച്ചാണ് നാരായണന് പരിക്കേറ്റത്.ഉടൻതന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതി മദ്യ ലഹരിയിലാണ് ആക്രമിച്ചതെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്കി.