KeralaNEWS

തൃശൂരില്‍ ആര് വിജയിക്കും?; സര്‍വ്വേ പറയുന്നത് ഇങ്ങനെ

കേരളത്തിൽ എന്നല്ല, ഇത്തവണ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ  ഉറ്റുനോക്കുന്ന ഒരു  ലോക്സഭ മണ്ഡലമാണ് തൃശൂർ.സാക്ഷാൽ നരേന്ദ്രമോദി തന്നെ ഒന്നിലേറെ തവണ, അതും മാസങ്ങൾക്ക് മുൻപ് തന്നെ ഇവിടെ പ്രചാരണത്തിന് എത്തിയതോടെയാണ് മണ്ഡലം ഇന്ത്യയൊട്ടാകെ ശ്രദ്ധാകേന്ദ്രമായത്.

തൊട്ടുപിന്നാലെ 29 രൂപയ്ക്ക് ഭാരത് അരിയും കേന്ദ്രം തൃശൂരിലെത്തിച്ചു.ഇലക്ഷനോടനുബന്ധിച്ച് ഇതും ഇന്ത്യയിൽ ആദ്യത്തെ സംഭവമായിരുന്നു.അതിനാൽ തന്നെ ഇത്തവണ തൃശൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുകയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.ഇന്ത്യയിലെ തന്നെ രണ്ട് ഏജൻസികൾ നടത്തിയ പ്രീപോള്‍ സര്‍വ്വേയിലും ഇക്കാര്യം അടിവരയിട്ടു പറയുന്നുണ്ട്.എന്നാൽ ഇതിൽ രണ്ട് ഏജൻസികളും പറയുന്നത് എൽഡിഎഫ് വിജയമാണ്.

Signature-ad

സർവ്വേയില്‍ പങ്കെടുത്ത 34.6 ശതമാനം പേരാണ്  സിപിഐയുടെ സുനിൽ കുമാർ വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത്.എന്നാല്‍ യു ‍ഡി എഫിനെ തള്ളി ഇത്തവണ ബി ജെ രണ്ടാം സ്ഥാനത്ത് എത്തുമെന്നും സർവ്വേ പ്രവചിക്കുന്നു. ബി ജെ പി രണ്ടാമത് വരുമെന്ന് 33.5 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 31.9 ശതമാനം പേർ മാത്രമാണ് യു ഡി എഫിനെ പിന്തുണച്ചത്.

തൃശൂരില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. മണ്ഡലം നിലനിർത്താൻ യു ഡി എഫിന് വേണ്ടി ടി എൻ പ്രതാപൻ തന്നെയാണ് മത്സരിക്കുന്നത്. ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയും എല്‍ ഡി എഫ് സ്ഥാനാർത്ഥിയായി സി പി ഐ നേതാവ് വി എസ് സുനില്‍ കുമാറുമാണ് രംഗത്തുള്ളത്.വോട്ട് ശതമാനം കണക്കാക്കുമ്പോൾ എൽഡിഎഫിന് 47 ശതമാനവും യു ഡി എഫിന് 39 ശതമാനവുമാണ് സർവേയിലെ പ്രവചനം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എയ്ക്ക് 13 ശതമാനം വോട്ട് കിട്ടുമെന്നും കണക്കാക്കുന്നു.

കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ബിജെപിക്ക് തിരിച്ചടി നൽകുന്നതാണ് സർവേ.അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കേന്ദ്രത്തിൽ ഒരിക്കൽ കൂടി അധികാരത്തിലേറുമെന്നും സർവേ പറയുന്നു.

543 അംഗ ലോക്സഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണ്. എൻഡിഎ സഖ്യം 335 സീറ്റുകൾ നേടി അധികാരത്തിലേറുമ്പോൾ ബിജെപി മാത്രം 304 സീറ്റുകൾ നേടുമെന്നാണ് സർവേ പറയുന്നത്. എന്നാൽ 2019-നേക്കാൾ 2024ൽ എൻഡിഎ സഖ്യത്തിന് സീറ്റ് കുറയുമെന്നും സർവേ പറയുന്നുണ്ട്. 18 സീറ്റുകൾ കുറയുമെന്നാണ് പ്രവചിക്കുന്നത്. 2019-ൽ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകളും എൻഡിഎ സഖ്യത്തിന് 353 സീറ്റുകളും നേടാനായിരുന്നു.

71 സീറ്റുകളോടെ കോൺഗ്രസ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാകുമെന്നും ഇന്ത്യ സഖ്യം 166 സീറ്റുകൾ നേടുമെന്നും സർവേയിൽ പറയുന്നു. 2019-ൽ കോൺഗ്രസിന് 52 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്.രാമക്ഷേത്രം, കോവിഡ് കൈകാര്യം ചെയ്ത രീതി, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങൾ ആളുകളിൽ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകുമെന്നും സർവേ സൂചിപ്പിക്കുന്നു.

Back to top button
error: