ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയമനിവാര്യമെന്നിരിക്കേ, നിര്‍ണായക മത്സരത്തില്‍ കേരളം ഞായറാഴ്ച മേഘാലയയെ നേരിടും.
ആദ്യ മത്സരത്തില്‍ ആസാമിനെ പരാജയപ്പെടുത്തി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ഗോവയോട് കേരളം ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെ പോയിന്‍റ് നിലയില്‍ കേരളം മൂന്നാം സ്ഥാനത്തേക്കു പോയി. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കു മാത്രമാണ് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകൂ. അതുകൊണ്ട് ഓരോ മത്സരവും നിര്‍ണായകമാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് കഴിഞ്ഞ കുറെക്കാലമായി ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ നട്ടെല്ല്. അതുകൊണ്ടു തന്നെ മേഘാലയ കേരളത്തിന് ശക്തമായ വെല്ലുവിളിയുയര്ത്തുമെന്നുറപ്