ഇറ്റാനഗർ∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ നിർണായക മത്സരത്തിൽ മേഘാലയയോട് സമനില വഴങ്ങി കേരളം. ആദ്യ പകുതിയിൽ 1–0ന് മുന്നിട്ടുനിന്ന കേരളം രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെയാണ് സമനില വഴങ്ങിയത്.
മത്സരത്തിന്റെ നാലാം മിനിറ്റിൽ നരേഷ് ഭാഗ്യനാഥനാണ് കേരളത്തിനായി ഗോൾ നേടിയത്. റിസ്‌വാനലി നൽകിയ പാസ് നരേഷ് ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാം പകുതിയിൽ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 76-ാം മിനിറ്റില്‍ ശരത് പ്രശാന്ത് ഷീന്‍ സ്റ്റീവന്‍സനെ വീഴ്ത്തിയതിന് മേഘാലയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി ഗോൾ കീപ്പർ അസ്ഹര്‍ തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് വലയിലെത്തുകയായിരുന്നു. ഇതോടെ സ്കോർ 1-1 സമനിലയിലായി.
ഇതോടെ ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ഗ്രൂപ്പിൽ രണ്ടാമതാണ് കേരളം.ഗോവയാണ് കേരളത്തെ കഴിഞ്ഞ കളിയിൽ തോൽപ്പിച്ചത്.