IndiaNEWS

ഉത്തർപ്രദേശിലെ പടക്കശാലയില്‍ സ്ഫോടനം; 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു 

ലക്നൗ: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ ഭാരവാരിയിലെ പടക്ക ശാലയില്‍ സ്ഫോടനം. അപകടത്തില്‍ 5 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

നിരവധി തൊഴിലാളികള്‍ പടക്കശാലക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Signature-ad

പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Back to top button
error: