IndiaNEWS

പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം;  ആറു മരണം, 60ൽ ഏറെ പേര്‍ക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 60 ൽ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഹാര്‍ദയിലാണ് സംഭവം.

പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടിത്തമാണ് സ്‌ഫോടനത്തില്‍ കലാശിച്ചത്. ഫാക്ടറിയില്‍ നിരവധി സ്‌ഫോടനങ്ങളാണ് നടന്നതെന്ന് പരിസരവാസികൾ പറയുന്നു.

Signature-ad

സ്‌ഫോടനം നടന്ന സമയത്ത് ഫാക്ടറിയില്‍ 150 ജീവനക്കാര്‍ ഉണ്ടായിരുന്നതായി സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട ജീവനക്കാരന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച്‌ അധികൃതരില്‍ നിന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Back to top button
error: