Month: February 2024
-
Crime
80,000 രൂപയ്ക്ക് വേണ്ടി ഒന്‍പത് വര്‍ഷം കയറിയിറങ്ങി; കൊച്ചി പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
കൊച്ചി: പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. വിഷം കഴിച്ചാണ് മരിച്ചത്. ഇന്നലെയാണ് സംഭവം. പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ഇന്നലെയാണ് ശിവരാമന്‍ ഓഫീസിലെത്തി വിഷം കഴിച്ചത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായിരുന്നു ശിവരാമന്‍. പിഎഫ് തുക ലഭിക്കാനായി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ശിവരാമന്‍ പിഎഫ് ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നു. ചില ഉദ്യോഗസ്ഥര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നതായി ശിവരാമന്‍ വീട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ശിവരാമന്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Read More » -
Crime
ആണ്‍കുട്ടികളെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ചു; കൊല്ലത്തെ പോക്സോ കേസില്‍ വൈക്കം സ്വദേശി അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പന്നി ഫാം ഉടമ അറസ്റ്റില്‍. വൈക്കം ടി.വി.പുരം ചെമ്മനത്തുകര കരിപ്പയില്‍ വീട്ടില്‍ കെ.എസ്.ബൈജു(54)വിനെയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ഇളമാട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ 12 വര്‍ഷമായി പന്നി ഫാം നടത്തിവരികയായിരുന്നു ബൈജു. ഹോട്ടല്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ഫാമില്‍ കൊണ്ടുവരുന്നതിനെതിരേ പരാതി വ്യാപകമായതോടെ, ഇളമാട് ഗ്രാമപ്പഞ്ചായത്ത് പന്നി ഫാമിന്റെ ലൈസന്‍സ് റദ്ദാക്കി. നാട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ചടയമംഗലം പോലീസ് ഫാം താത്കാലിമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പന്നി ഫാമിന്റെ മറവില്‍ കുട്ടികളുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെട്ട ബൈജു ഇവര്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടികള്‍ കൂട്ടുകാരോട് വിവരം പറയുകയും തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചടയമംഗലം പോലീസില്‍ അറിയിച്ചു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഒളിവില്‍ പോയ പ്രതിയെ ആലപ്പുഴയില്‍നിന്ന് ചടയമംഗലം എസ്.എച്ച്.ഒ. ഷിബുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.…
Read More » -
Kerala
സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതനം : തെളിവെടുപ്പ് നടത്തി
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേശക സമിതി തെളിവെടുപ്പ് നടത്തി. എറണാകുളം, തൃശ്ശൂർ ജില്ലയില്‍ ഈ മേഖലയില്‍ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ ഭാരവാഹികള്‍, തൊഴിലുടമ പ്രതിനിധികള്‍, തൊഴിലാളികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന തെളിവെടുപ്പിന് അഡീഷണല്‍ ലേബർ കമ്മീഷണർ കെ. ശ്രീലാല്‍ നേതൃത്വം നല്‍കി. തെളിവെടുപ്പ് യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സർക്കാരിന് മുന്നില്‍ എത്തിക്കും. മിനിമം വേതനം ഉറപ്പാക്കുന്നതിനും മറ്റു പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും തൊഴില്‍ വകുപ്പിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണങ്ങളും ഉണ്ടാകും എന്നും അഡിഷണല്‍ ലേബർ കമ്മീഷണർ പറഞ്ഞു. തെളിവെടുപ്പ് യോഗത്തില്‍ ജീവനക്കാരുടെ മാസ വേതനം, മറ്റ് ആനൂകൂല്യങ്ങള്‍, ജോലി സമയം,പരിഷ്കരണം സംബന്ധിച്ച് അന്വേഷണങ്ങള്‍ നടത്തി സർക്കാരിന് ഉപദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ലേബർ കമ്മീഷണർ ചെയർമാനായും അഡീഷണല്‍ ലേബർ കമ്മീഷണർ കണ്‍വീനറായും വിവിധ തൊഴിലാളി- തൊഴിലുടമ പ്രതിനിധികള്‍ അംഗങ്ങളുമായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടന്ന് വരുന്നത്. യോഗത്തില്‍ തെളിവെടുപ്പ് കമ്മിറ്റി അംഗങ്ങള്‍,…
Read More » -
India
ഒറ്റത്തവണ 10 കിലോവരെ, 29 രൂപയുടെ ഭാരത് അരി എത്തി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 29 രൂപയ്ക്ക് ലഭിക്കുന്ന’ഭാരത് റൈസ് ” കേരളത്തിലെത്തി.ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് വേണ്ട. പത്തു കിലോ വരെ ഒറ്റത്തവണ വാങ്ങാൻ കഴിയും. നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴിയാണ് വില്പന. അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലാകും ലഭിക്കുക. സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകള്‍ എൻ.സി.സി.എഫ് ഉടൻ തുറക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികള്‍,സ്വകാര്യ സംരംഭകർ മുഖേനയും വില്പന നടത്തും. ഓണ്‍ലൈൻ വ്യാപാര സൗകര്യവും ഒരുക്കും. എഫ്.സി.ഐയില്‍ നിന്നാണ് അരി ശേഖരിക്കുന്നത്. ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്പനയ്ക്കായി 5 ലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് റീട്ടെയിലായി അരി വാങ്ങാം. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ‘ഭാരത് അരി’ വാങ്ങിക്കാം.
Read More » -
Kerala
കണി വെള്ളരി നടാൻ സമയമായി
വിഷുക്കണി കാണാൻ സ്വന്തം തോട്ടത്തിൽ തന്നെ വെള്ളരിക്ക വിളയിക്കാനാണ് പരിപാടിയെങ്കിൽ ഇതാ സമയം ആയിരിക്കുന്നു. മുടിക്കോട് ലോക്കൽ, സൗഭാഗ്യ, അരുണിമ, വെള്ളായണി വിശാൽ എന്നിവയാണ് യോജിച്ച ഇനങ്ങൾ. 2m x1.5 m അകലത്തിൽ തടങ്ങൾ എടുക്കുക. രണ്ടടി വ്യാസം, ഒന്നരയടി ആഴം ഉള്ള കുഴികൾ. തടം ചുടുന്നത് നല്ലതാണ്. വണ്ടുകളുടെയും കായീച്ചകളുടെയും പുഴുക്കളോ പ്യൂപ്പകളോ ഉണ്ടെങ്കിൽ നശിച്ചുപോകും. രണ്ടു മണിക്കൂർ സ്യൂഡോമോണസ് കലക്കിയ വെള്ളത്തിൽ കുതിർത്തിട്ട 5 വിത്തുകൾ ഓരോ തടത്തിലും വിതയ്ക്കുക. തടമൊന്നിന് അടിവളമായി 5 കിലോ ചാണകപ്പൊടി, 100ഗ്രാം വീതം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർക്കുക. 20 ഗ്രാം പൊട്ടാഷും ചേർക്കുക. വിത്ത് മുളച്ചു രണ്ടാഴ്ച കഴിഞ്ഞു കരുത്തുള്ള മൂന്നു തൈകൾ നിർത്തി ബാക്കി ഉള്ളവ പിഴുതു മാറ്റുക ആഴ്ചയിൽ ഒരിക്കൽ പച്ചച്ചാണകം നീട്ടി കലക്കി തടത്തിൽ ഒഴിക്കുക. കരിയിലകൾ കൊണ്ട് പുതയിടുക. പടർന്നു തുടങ്ങുമ്പോൾ ഓലകൾ നിരത്തി കൊടുക്കുക. കായ്കൾ പിടിച്ചു തുടങ്ങുമ്പോൾ കരിയിലകൾ കൊണ്ട്…
Read More » -
Kerala
എസ്റ്റേറ്റിലെ 26 തൊഴിലാളികൾക്ക് വീട് നിർമ്മിച്ച് നൽകി ഉടമ
പുനലൂർ: പാവപ്പെട്ട 26 തൊഴിലാളികൾക്ക് വീട് നിർമ്മിച്ച് നൽകി എസ്റ്റേറ്റ് ഉടമ.തെൻമല റിയ എസ്റ്റേറ്റ് ഉടമ എം.ജെ തമ്പി ആണ് സ്ഥലം വാങ്ങി സൗജന്യമായി വീടുകൾ നിർമിച്ചു നൽകിയത് . വീടുകളുടെ താക്കോൽ ദാനം ഇന്ന് (ബുധനാഴ്ച) രണ്ട് മണിക്ക് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും.
Read More » -
Kerala
കണ്ണൂർ ഡി.എസ്.സി ക്യാമ്പിലെ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ ഡി.എസ്.സി ക്യാമ്പിലെ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റെക്കോർഡ്സ് ഡിപ്പാർട്ട്മെൻ്റ് വിഭാഗത്തിലെ ക്ലാർക്ക്ഉത്തർ പ്രദേശ് സ്വദേശി ഓംപ്രകാശിൻ്റെ മകൻ സുനിൽകുമാറിനെ (39)യാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാവിലെ ക്യാമ്പിലെ താമസസ്ഥലത്തെ ഹാളിൻ്റെ വാതിലിന് പുറത്താണ് തൂങ്ങിയ നിലയിൽ സഹപ്രവർത്തകർ കണ്ടത്.ഉടൻ ആശുപത്രി യിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത കണ്ണൂർ സിറ്റി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Read More » -
Kerala
പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രമായിരുന്നു; ബിജെപി നേതാവ്
തൃശൂര്‍ ജില്ലയിലെ പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രമായിരുന്നെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് ആര്‍.വി.ബാബു. തന്റെ കുട്ടികാലത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്ന സമയം തൊട്ട് തനിക്ക് ഇത് അറിയാമെന്നും പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നെന്നും ആര്‍.വി.ബാബു പറഞ്ഞു. ഒരു ന്യൂസ് ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ആര്‍.വി.ബാബു. ഗുരുവായൂര്‍ ക്ഷേത്രത്തിനു അടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ദേവാലയമാണ് പാലയൂര്‍ സെന്റ്.തോമസ് ചര്‍ച്ച്. തൃശൂര്‍ അതിരൂപതയ്ക്കു കീഴിലുള്ളതാണ് ഈ ദേവാലയം.
Read More » -
NEWS
ചരക്കു കപ്പലിന് നേര്‍ക്ക് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം
ഏഡൻ: തെക്കൻ ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേർക്ക് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. യെമനിലെ ഹൊദൈദയുടെ പടിഞ്ഞാറ് ഭാഗത്താണ് ആക്രമണം നടന്നത്. ബാർബഡോസ് പതാകയുള്ള യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൻ കപ്പലിന്റെ ജനാലകള്‍ക്ക് ചെറിയ കേടുപാടുകള്‍ പറ്റിയതായി ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് പിന്നിലെന്ന് ബ്രിട്ടീഷ് മാരിടൈം അധികൃതർ വ്യക്തമാക്കി. നവംബർ മുതല്‍, ഹമാസിനെതിരെ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെച്ചൊല്ലി വിമതർ ചെങ്കടലിലെ കപ്പലുകളെ ലക്ഷ്യമാക്കി പരക്കെ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍, യുഎസും യുകെയും, മറ്റ് സഖ്യകക്ഷികളുടെ പിന്തുണയോടെ, ഹൂതികളുടെ കേന്ദ്രങ്ങളും മിസൈല്‍ ആയുധശേഖരങ്ങളും അവരുടെ ആക്രമണത്തിനുള്ള വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു.
Read More » -
India
അയോധ്യയിൽ തിരുവാതിര കളിയുടെ സൗന്ദര്യവുമായി മലയാളി മങ്കമാർ
അയോധ്യ:രാം ലല്ലക്ക് മുൻപിൽ കേരളത്തിൻ്റെ കലാരൂപമായ തിരുവാതിര അവതരിപ്പിച്ച് മലയാളി മങ്കമാർ. പയ്യന്നൂർ ശ്രീ സദാശിവം തീർത്ഥാടക ഗ്രൂപ്പിൻ്റെ നേതൃത്വത്തില്‍ അയോദ്ധ്യയിലെത്തിയ നൂറംഗ സംഘത്തിലെ മുപ്പതോളം വരുന്ന സ്ത്രീകളാണ് ശ്രുതിമധുര സംഗീതം കൊണ്ടും അനുപമമായ നൃത്തച്ചുവടുകള്‍ കൊണ്ടും ബാലക രാമൻ്റെ മുന്നില്‍ നൃത്താർച്ചന നടത്തിയത്. ഗണപതി വന്ദനത്തിന് ശേഷം ‘അഭിഷേകം കഴിഞ്ഞങ്ങ് സുഖമായിട്ടിരിക്കുമ്ബം രാമദേവൻ പള്ളിവേട്ടക്കെഴുന്നള്ളുന്നു’ എന്ന് തുടങ്ങുന്ന ഗാനത്തിനനുസരിച്ച് തനത് മലയാളി വേഷത്തില്‍ മങ്കമാർ രാമസന്നിധിയില്‍ മതിമറന്നാടിയപ്പോള്‍ ഉത്തരേന്ത്യയിലെ കാഴ്ചക്കാർക്കും അതൊരു നവ്യാനുഭവമായി. രുദ്ര ശ്രീധർ, ശ്രീല മാതമംഗലം തുടങ്ങിയവർ തിരുവാതിര കളിക്ക് നേതൃത്വം നല്‍കി. എം. ശ്രീധരൻ നമ്ബൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം പ്രയാഗ് രാജ്, അയോദ്ധ്യ, സാരനാഥ്, കാശി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിക്കുന്നതിനിടെയാണ് പുണ്യതീർത്ഥാടന കേന്ദ്രമായ അയോദ്ധ്യയില്‍ തിരുവാതിരക്കളി സംഘടിപ്പിച്ചത്.
Read More »