KeralaNEWS

കണി വെള്ളരി നടാൻ സമയമായി

വിഷുക്കണി കാണാൻ സ്വന്തം തോട്ടത്തിൽ തന്നെ വെള്ളരിക്ക വിളയിക്കാനാണ് പരിപാടിയെങ്കിൽ ഇതാ സമയം ആയിരിക്കുന്നു.
മുടിക്കോട് ലോക്കൽ, സൗഭാഗ്യ, അരുണിമ, വെള്ളായണി വിശാൽ എന്നിവയാണ് യോജിച്ച ഇനങ്ങൾ.
2m x1.5 m അകലത്തിൽ തടങ്ങൾ എടുക്കുക.
 രണ്ടടി വ്യാസം, ഒന്നരയടി ആഴം ഉള്ള കുഴികൾ.
തടം ചുടുന്നത് നല്ലതാണ്. വണ്ടുകളുടെയും കായീച്ചകളുടെയും പുഴുക്കളോ പ്യൂപ്പകളോ ഉണ്ടെങ്കിൽ നശിച്ചുപോകും.
 രണ്ടു മണിക്കൂർ സ്യൂഡോമോണസ് കലക്കിയ വെള്ളത്തിൽ കുതിർത്തിട്ട 5 വിത്തുകൾ ഓരോ തടത്തിലും വിതയ്ക്കുക.
തടമൊന്നിന് അടിവളമായി 5 കിലോ ചാണകപ്പൊടി, 100ഗ്രാം വീതം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർക്കുക. 20 ഗ്രാം പൊട്ടാഷും ചേർക്കുക.
വിത്ത് മുളച്ചു രണ്ടാഴ്ച കഴിഞ്ഞു കരുത്തുള്ള മൂന്നു തൈകൾ നിർത്തി ബാക്കി ഉള്ളവ പിഴുതു മാറ്റുക
ആഴ്ചയിൽ ഒരിക്കൽ പച്ചച്ചാണകം നീട്ടി കലക്കി തടത്തിൽ ഒഴിക്കുക.
കരിയിലകൾ കൊണ്ട് പുതയിടുക.
പടർന്നു തുടങ്ങുമ്പോൾ ഓലകൾ നിരത്തി കൊടുക്കുക.
 കായ്കൾ പിടിച്ചു തുടങ്ങുമ്പോൾ കരിയിലകൾ കൊണ്ട് മറയ്ക്കുക.
കായീച്ച കുത്താതെ നോക്കുക.
മിതമായി നനയ്ക്കുക.
ഇത്രയും മതി വിഷുവിനു വിളവെടുക്കാൻ പാകത്തിൽ കണി വെള്ളരി റെഡിയായിട്ടുണ്ടാകും.
കൊയ്‌തൊഴിഞ്ഞ പാടങ്ങള്‍, മണല്‍ കലര്‍ന്ന  പുഴയോരങ്ങൾ എന്നിവിടങ്ങളിലെല്ലാം കണിവെള്ളരി കൃഷിയിറക്കാം. മൂന്നുനാലു ദിവസംകൊണ്ട് മുളയ്ക്കും. മൂന്നോ നാലോ ഇലകളായാൽ തൈ ചായും. ഈ സമയം തടം കുറച്ചുകൂടി വലുതാക്കി നനയ്ക്കണം. ഒപ്പം ചാണകവും ചാരവും തടത്തിൽ ചേർക്കണം.വളർച്ചയുടെ വിവിധ ദശകളിൽ ചാണകവും കടലപ്പിണ്ണാക്കും കലർത്തി പുളിപ്പിച്ച ലായനി, ബയോഗ്യാസ് സ്ലറി, കോഴിവളം, മണ്ണിര കമ്പോസ്റ്റ് എന്നിവ ലഭ്യതയനുസരിച്ച് ആവശ്യത്തിന് ചേർത്തുകൊടുക്കാം. 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം കൂടുമ്പോൾ തളിക്കുന്നത് ചെടികളുടെ വളർച്ചയും വിളവും മെച്ചപ്പെടുത്തും.
വിത്തുകൾക്ക്
കേരള കാർഷിക സർവകലാശാലയുടെ ഇൻസ്ട്രക്ഷണൽ ഫാമുകൾ, മണ്ണുത്തി അറ്റിക് സെന്റർ (0487 2370540), വി.എഫ്.പി.സി.യുടെ എറണാകുളം(0484 2881300), തിരുവനന്തപുരം (0471 2740480) കൃഷി വിപണന കേന്ദ്രങ്ങൾ.

Back to top button
error: