എറണാകുളം, തൃശ്ശൂർ ജില്ലയില്‍ ഈ മേഖലയില്‍ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ ഭാരവാഹികള്‍, തൊഴിലുടമ പ്രതിനിധികള്‍, തൊഴിലാളികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന തെളിവെടുപ്പിന് അഡീഷണല്‍ ലേബർ കമ്മീഷണർ കെ. ശ്രീലാല്‍ നേതൃത്വം നല്‍കി.
തെളിവെടുപ്പ് യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സർക്കാരിന് മുന്നില്‍ എത്തിക്കും. മിനിമം വേതനം ഉറപ്പാക്കുന്നതിനും മറ്റു പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും തൊഴില്‍ വകുപ്പിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണങ്ങളും ഉണ്ടാകും എന്നും അഡിഷണല്‍ ലേബർ കമ്മീഷണർ പറഞ്ഞു.
തെളിവെടുപ്പ് യോഗത്തില്‍ ജീവനക്കാരുടെ മാസ വേതനം, മറ്റ് ആനൂകൂല്യങ്ങള്‍, ജോലി സമയം,പരിഷ്കരണം സംബന്ധിച്ച് അന്വേഷണങ്ങള്‍ നടത്തി സർക്കാരിന് ഉപദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ലേബർ കമ്മീഷണർ ചെയർമാനായും അഡീഷണല്‍ ലേബർ കമ്മീഷണർ കണ്‍വീനറായും വിവിധ തൊഴിലാളി- തൊഴിലുടമ പ്രതിനിധികള്‍ അംഗങ്ങളുമായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടന്ന് വരുന്നത്.
യോഗത്തില്‍ തെളിവെടുപ്പ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ ലേബർ ഓഫീസർ പി. ജി വിനോദ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ. സിന്ധു, ട്രേഡ് യൂണിയൻ ഭാരവാഹികള്‍, തൊഴിലുടമ പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.