KeralaNEWS

കൊല്ലത്ത് സൈക്കിളില്‍ നിന്ന് വീണ് ബ്രേക്ക് ലിവര്‍ കണ്ണില്‍ കുത്തിക്കയറി വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു

കൊല്ലം : സൈക്കിളില്‍ നിന്ന് വീണ് ബ്രേക്ക് ലിവര്‍ കണ്ണില്‍ കുത്തിക്കയറി വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു. കാവനാട് കന്നിമേല്‍ച്ചേരി സ്വദേശി മുരളീധരന്‍(60) ആണ് മരിച്ചത്.

 ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെ ശക്തികുളങ്ങര മള്ളേഴത്തുമുക്കിലായിരുന്നു അപകടം നടന്നത്. സൈക്കിളില്‍ കമിഴ്ന്ന് വീണ നിലയില്‍ കണ്ട മുരളീധരനെ നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Signature-ad

വര്‍ക്ക്ഷോപ്പില്‍ ജോലിതിരിക്കിയ ശേഷം മടങ്ങിവന്നപ്പോഴാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ . മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

Back to top button
error: