KeralaNEWS

സിപിഐ വകുപ്പുകള്‍ക്ക് പണമില്ല; പ്രതിഷേധം പാര്‍ട്ടി, ഭരണ തലങ്ങളിലറിയിക്കും

തിരുവനന്തപുരം: സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് ബജറ്റില്‍ വിഹിതം വെട്ടിക്കുറച്ചതിലെ പ്രതിഷേധം പാര്‍ട്ടി, ഭരണ തലങ്ങളില്‍ അറിയിക്കാന്‍ തീരുമാനം. പാര്‍ട്ടിയുടെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിക്കും. സിപിഐ മന്ത്രിമാര്‍ പരാതികള്‍ നേരിട്ടു മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കും.

സിപിഐയുടെ അതൃപ്തി മന്ത്രിമാരായ ജി.ആര്‍.അനിലിന്റെയും ജെ.ചിഞ്ചുറാണിയുടെയും പ്രതികരണത്തിലൂടെ പരസ്യമായി. പരാതി അറിയിക്കുമെന്നു പറഞ്ഞ ഇരുവരും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കു മുതിരാതിരുന്നതു തിരുത്തലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ഭക്ഷ്യ പൊതുവിതരണ, ക്ഷീരമൃഗസംരക്ഷണ വകുപ്പുകള്‍ക്കു പുറമേ റവന്യു വകുപ്പും ബജറ്റില്‍ തഴയപ്പെട്ടെങ്കിലും മന്ത്രി കെ.രാജന്‍ പരസ്യ പ്രതികരണത്തിനു തുനിഞ്ഞില്ല.

Signature-ad

സബ്‌സിഡി ഉല്‍പന്നങ്ങള്‍ നല്‍കിയത് ഉള്‍പ്പെടെ വിപണി ഇടപെടലിനായി 2000 കോടിയിലേറെ രൂപയും നെല്ലുസംഭരണത്തിന്റെ നോഡല്‍ ഏജന്‍സിയായതു വഴി 1500 കോടിയോളം രൂപയും ചെലവഴിച്ചതു വഴി സാമ്പത്തിക ദുരിതത്തിലായ സപ്ലൈകോയ്ക്കു ബജറ്റില്‍ പരിഗണന നല്‍കാതിരുന്നതില്‍ സ്ഥാപനത്തിലെ സിപിഐയുടെ ഉള്‍പ്പെടെ തൊഴിലാളിസംഘടനകള്‍ക്ക് അമര്‍ഷമുണ്ട്. വിലക്കയറ്റത്തിനെതിരായ ഇടപെടലിന്റെ ഉദാഹരണമായി സപ്ലൈകോയെ ബജറ്റുകളില്‍ ഉയര്‍ത്തിക്കാണിച്ചിരുന്ന സര്‍ക്കാര്‍ ഇത്തവണ പാടേ അവഗണിച്ചതിലാണ് സിപിഐക്ക് ഏറെ നീരസം.

Back to top button
error: