KeralaNEWS

മുണ്ടക്കയം വണ്ടൻപതാല്‍ സ്വദേശിയായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം

മുണ്ടക്കയം: വണ്ടൻപതാല്‍ സ്വദേശിയായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം.വണ്ടൻപതാല്‍ വാകമൂട്ടില്‍ പി.എ. നിഷാദിനെ (36) ആണ് കാണാതായത്.

കഴിഞ്ഞ അഞ്ചിന് വൈകുന്നേരം വീടുവിട്ടിറങ്ങിയ നിഷാദ് പിന്നീട് തിരിച്ചെത്തിയിട്ടില്ല.വീട്ടുകാർ പരാതി നല്‍കിയതിനെത്തുടർന്ന് മുണ്ടക്കയം പോലീസും നാട്ടുകാരും ചേർന്ന് പ്രദേശമാകെ തെരച്ചില്‍ നടത്തിയെങ്കിലും നിഷാദിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

Signature-ad

പിന്നീട് നിഷാദ് ഉപയോഗിച്ചിരുന്ന വാഹനം വണ്ടൻപതാല്‍ തേക്കിൻ കൂപ്പിന് സമീപത്ത് നിന്നു കണ്ടെത്തിയതോടെ പോലീസ് ഡോഗ് സ്കോഡിന്‍റെ നേതൃത്വത്തില്‍ വനമേഖലയാകെ പരിശോധന നടത്തിയെങ്കിലും യാതൊരു പ്രയോജനവും ലഭിച്ചില്ല. കാണാതായിട്ട് അഞ്ചുദിവസം പിന്നിട്ടതോടെ ഒമ്ബതും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളും ഭാര്യയും മാതാപിതാക്കളും കടുത്ത ദുഃഖത്തിലാണ്. ഇയാളെപ്പറ്റി കൂടുതല്‍ എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുണ്ടക്കയം പോലീസില്‍ (04828 272317) അറിയിക്കണമെന്നു നാട്ടുകാർ അറിയിച്ചു.

Back to top button
error: