KeralaNEWS

കിണറ്റിൽ വീണ ആറാം ക്ലാസുകാരനെ നൊടിയിടയിൽ രക്ഷപെടുത്തി സൈനികൻ  

തിരുവനന്തപുരം: കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റിലേക്ക് വീണ ആറാം ക്ലാസുകാരനെ രക്ഷപ്പെടുത്തി സൈനികൻ. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് വന്നതായിരുന്നു വിദ്യാർത്ഥി.പെട്ടെന്നുതന്നെ സമീപത്തുണ്ടായിരുന്ന സൈനികൻ കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

Signature-ad

സൈനികനും പത്തനംതിട്ട സ്വദേശിയുമായ അർജുനാണ് കുട്ടിയെ രക്ഷപെടുത്തിയത്.നിലവില്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: