ന്യൂഡൽഹി: കേന്ദ്രത്തിന് താൽപര്യമില്ലാത്ത സംസ്ഥാനങ്ങളെ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ ഞെരുക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് ഡോ.പരകാല പ്രഭാകർ.
1947 മുതൽ 2014 വരെ ഇന്ത്യയുടെ
ആകെ കടം 50 ലക്ഷം കോടി രൂപയായിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയശേഷം അത് 150 ലക്ഷം കോടിയാണ്. (2023 മാർച്ചിൽ155.8 ലക്ഷം കോടി രൂപ) 2024 മാർച്ച് 31 ന് പലിശയടക്കം അത് 205 കോടിയിലെത്തുമത്രെ- ഡോ.പരകാല പ്രഭാകർ പറഞ്ഞു.
53 ശതമാനമാണ് ഇന്ത്യയിലെ
യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. ഇവിടെ നിക്ഷേപം നടത്താൻ കെൽപ്പുള്ള തലമുറ, പൗരത്വംതന്നെ ഉപേക്ഷിച്ച് വിദേശത്തേക്ക് കുടിയേറുകയാണ്. 2022ലെ കണക്കനുസരിച്ച് 2,25,000 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.
കേന്ദ്രത്തിന് താൽപര്യമില്ലാത്ത സംസ്ഥാനങ്ങളെ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ ഞെരുക്കുകയാണ്. യാഥാർഥ്യം തുറന്നുപറയുന്നവരെ രാജ്യദ്രോഹികളാക്കും- ഡോ.പരകാല പ്രഭാകർ പറഞ്ഞു.
മുമ്പ് നാല് വരിയുള്ള ഒരു കിലോമീറ്റർ റോഡ് നിർമ്മിച്ചാൽ അത് ഒരു കിലോമീറ്ററായാണ് കണക്കാക്കിയിരുന്നത്.
എന്നാൽ ഇപ്പോൾ അത് നാല് കിലോമീറ്ററായാണ് കണക്കാക്കുന്നത്. വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും ഡോ.പരകാല പ്രഭാകർ കൂട്ടിച്ചേർത്തു