NEWS

ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ച്‌ ഗുരുതരാവസ്ഥ‍യില്‍ ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു. വർക്കല ചാവർകോട് സ്വദേശി ലീല(45)ആണ് മരിച്ചത്.

സംഭവത്തില്‍ ലീലയുടെ ഭർത്താവ് അശോകൻ‌ റിമാൻഡിലാണ്. ഫെബ്രുവരി 26ന് പുലർച്ചെയാണ് സംഭവം. ലീലയെ അശോകൻ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

Signature-ad

ലീലയുടെ ഭർത്താവ് അശോകന് ഒരു വർഷം മുന്നേ സ്ട്രോക്ക് വന്ന് ശരീരം തളർന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാല്‍ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.

ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുബം നോക്കിയിരുന്നത്. തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് കൃത്യം നടത്താൻ കാരണമെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

സംഭവം നടക്കുമ്ബോള്‍ ലീലയുടെ മകളും ചെറുമകളും ഉള്‍പ്പെടെ വീട്ടില്‍ ഉണ്ടായിരുന്നു. മകളാണ് വെള്ളം ഒഴിച്ചു തീ കെടുത്തിയത്. പൊള്ളലേറ്റ ലീലയെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീസ് അശോകനെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Back to top button
error: