SportsTRENDING

ഐ ലീഗ് ക്ലബായ ഐസാളിന്റെ താരത്തെ റാഞ്ചി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐ ലീഗ് ക്ലബായ ഐസാളിന്റെ താരവുമായി ബ്ലാസ്റ്റേഴ്സ് കരാറില്‍ എത്തിയതായി റിപ്പോർട്ട്.യുവതാരം അമാവിയ ലാല്‍തന്മാവിയയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

21കാരനായ താരം ദീർഘകാല കരാറിലാണ് ബ്ലാസ്റ്റേഴ്സില്‍ എത്തുക. അടുത്ത സീസണ്‍ ആരംഭത്തില്‍ ആകും അമാവിയ ലാല്‍തന്മാവിയ ബ്ലാസ്റ്റേഴ്സില്‍ എത്തുക. താരം ഈ സീസണ്‍ അവസാനം വരെ ഐസാളില്‍ തന്നെ കളിക്കും. വിങ്ങറായ അമാവിയ അറ്റാക്കില്‍ വിവിധ പൊസിഷനില്‍ കളിക്കാൻ കഴിവുള്ള താരമാണ്.

Back to top button
error: