Month: January 2024
-
Sports
ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യ ഇന്ന് ഉസ്‌ബെക്കിസ്ഥാനെതിരെ
ദോഹ: ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ നേരിടും.ആദ്യമത്സരത്തിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഫിഫ റാങ്കിങ്ങിൽ 25–ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്കെതിരെ ശനിയാഴ്ച 2–0നായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ പകുതിയിൽ ചെറുത്തുനിന്ന ഇന്ത്യ രണ്ടാം പകുതിയിലാണ് 2 ഗോളും വഴങ്ങിയത്. നിലവിൽ ബി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണെങ്കിലും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടാൻ ഇന്ത്യയ്ക്ക് സാധ്യതശേഷിക്കുന്നുണ്ട്. 6 ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിലെയും മികച്ച 4 മൂന്നാം സ്ഥാനക്കാരുമാണ് നോക്കൗട്ടിലെത്തുക. 3 പോയിന്റോടെ ഓസ്ട്രേലിയയാണ് ബി ഗ്രൂപ്പിൽ മുന്നിൽ. ഗോൾരഹിത സമനിലയിൽ പിരിഞ്ഞ സിറിയയും ഉസ്ബെക്കിസ്ഥാനും ഒരു പോയിന്റോടെ തൊട്ടു പിന്നിലുണ്ട്.അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ജനുവരി 23ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിറിയയെ ഇന്ത്യ നേരിടും.
Read More » -
Kerala
സുരേഷ് ഗോപി മത്സരിക്കാനെത്തിയതോടെ രാഷ്ട്രീയത്തിന്റെ രൂപവും ഭാവവും മാറി തൃശൂര്‍
തൃശൂർ: ബിജെപിയുടെ തിരഞ്ഞെടുപ്പു സാധ്യതാ ഭൂപടത്തില്‍ പത്തു വര്‍ഷം മുൻപുവരെ തൃശൂര്‍ ഒരു സാധാരണ പേരായിരുന്നു.നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയുള്ള ഏക മണ്ഡലം തിരുവനന്തപുരമായിരുന്നു. മുതിര്‍ന്ന നേതാക്കളായിരുന്നു തലസ്ഥാനത്ത് ബിജെപിക്കായി മത്സരത്തിനിറങ്ങിയിരുന്നത്. 2019 ല്‍ നടൻ സുരേഷ് ഗോപി മത്സരിക്കാനെത്തിയതോടെയാണ് തൃശൂര്‍ രാഷ്ട്രീയത്തിന്റെ രൂപവും ഭാവവും മാറിയത്. മുൻ തിരഞ്ഞെടുപ്പിനേക്കാള്‍ 1,91,141 വോട്ടുകള്‍ കൂടുതല്‍ നേടി സുരേഷ് ഗോപി വരവറിയിച്ചതോടെ, സാധ്യതാ പട്ടികയില്‍ തിരുവനന്തപുരത്തിനൊപ്പമോ അതിനേക്കാളോ പ്രാധാന്യം ബിജെപി തൃശൂരിനു നല്‍കിത്തുടങ്ങി. സംഘടനാ സംവിധാനത്തേക്കാള്‍ സുരേഷ് ഗോപി എന്ന വ്യക്തിയിലാണ് ബിജെപി ഇവിടെ പ്രതീക്ഷ വയ്ക്കുന്നത്.രണ്ടാഴ്ചയ്ക്കിടെ പ്രധാനമന്ത്രി ഒരു സ്ഥലത്ത് രണ്ടുവട്ടം എത്തുന്നത് പതിവുള്ളതല്ല. ജനുവരി മൂന്നിനും 17 നും തൃശൂരിലെത്തിയതുവഴി, ദേശീയ നേതൃത്വം മണ്ഡലത്തിനും സുരേഷ് ഗോപിക്കും നല്‍കുന്ന പരിഗണനയാണ് വ്യക്തമാക്കുന്നത്.
Read More » -
Kerala
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ 30 മിനുട്ട് കൊണ്ട്
തിരുവനന്തപുരം: ഗുരുവായൂരിൽ പ്രധാനമന്ത്രി ഉൾപ്പടെ പങ്കെടുത്ത സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ട്. കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇതേ വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്. അതേസമയം കെ സ്മാർട്ട് കേരളത്തിലെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
Read More » -
Sports
അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20; ആദ്യ പന്തില്‍ തന്നെ പുറത്തായി സഞ്ജു സാംസണ്‍
ബംഗളൂരു: അഫ്ഗാനിസ്താന് എതിരായ മൂന്നാം ടി20 മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി സഞ്ജു സാംസൺ. ആദ്യ രണ്ടു മത്സരങ്ങളിലും അവസരം കിട്ടാതിരുന്ന സഞ്ജുവിന് മൂന്നാമത്തെ കളിയിൽ കിട്ടിയ അവസരം മുതലെടുക്കാനായില്ല. ഇന്ത്യ 21/3 എന്ന നിലയില്‍ പരുങ്ങലിലായ സമയത്തായിരുന്നു സഞ്ജു ക്രീസില്‍ എത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഒരു അറ്റാക്കിംഗ് ഷോട്ടിന് ശ്രമിച്ച സഞ്ജു വെറുതെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.ടി20 ക്രിക്കറ്റ് ലോകകപ്പിനു മുന്നെയുള്ള ഇന്ത്യയുടെ അവസാന ടി20 മത്സരമായിരുന്നു ഇത്.അതിനാൽ തന്നെ 20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഉണ്ടാകും എന്ന് ഇനിയും പ്രതീക്ഷിക്കാൻ വകയില്ല.
Read More » -
Sports
അഫ്ഗാന് തലയുയര്‍ത്തി മടക്കം; ഇന്ത്യക്ക് പരമ്പര(3-0)
ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്ബര 3-0ന് സ്വന്തമാക്കി ഇന്ത്യ.എന്നാൽ അഫ്ഗാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ തലയുയര്‍ത്തി തന്നെയാണ് അവരുടെ മടക്കം. ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മൂന്നാം ട്വന്‍റി 20യില്‍ ഇന്ത്യ മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് സമനില പിടിച്ച അഫ്ഗാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 16 റണ്‍സ് പിന്തുടര്‍ന്ന് തുല്യതയിലെത്തിയ ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്ണിന്‍റെ തോല്‍വി സമ്മതിക്കുകയായിരുന്നു. നേരത്തെ, ടോസ് നേടിയിറങ്ങിയ ഇന്ത്യയെ 4.3 ഓവറില്‍ 22-4 എന്ന നിലയില്‍ പ്രതിരോധത്തിൽ ആക്കാനും അവർക്ക് സാധിച്ചിരുന്നു.രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയും റിങ്കു സിംഗിന്‍റെ അർധസെഞ്ച്വറിയുമാണ് ഇന്ത്യയെ പിന്നീട് കരകയറ്റിയത് (.20 ഓവറില്‍ 212-4) മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ ഒരവസരത്തിൽ 15 ഓവറില്‍ 145-3 എന്ന നിലയിലായിരുന്നു.20 ഓവറിൽ 212-4 എന്ന ഇന്ത്യയുടെ സ്കോറിലെത്താനും അവർക്ക് കഴിഞ്ഞു. ആതിഥേയരുയർത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്തിയതോടെയാണ് ചിന്നസ്വാമി…
Read More » -
Sports
രോഹിത്-റിങ്കു താണ്ഡവം;22-4ല്‍ നിന്ന് ഇന്ത്യ 212-4ലേക്ക് !!
അഫ്ഗാനിസ്ഥാനെതിരെ ഇന്ന് ബംഗളൂരുവിൽ നടന്ന അവസാന ടി20യില്‍ രോഹിത്-റിങ്കു താണ്ഡവം !!ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് എടുത്തത്. ഒരു ഘട്ടത്തില്‍ 22/4 എന്ന നിലയിലായിരുന്ന ഇന്ത്യയെ രോഹിത് ശര്‍മ്മയും റിങ്കു സിങും ചേര്‍ന്നാണ് കരകയറ്റിയത്. രോഹിത് 69 പന്തില്‍ നിന്ന് 121 റണ്‍സ് എടുത്തു. 8 സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിംഗ്സ്. ആദ്യ രണ്ട് മത്സരങ്ങളിലും ഡക്കില്‍ പോയ രോഹിതിന് ഈ ഇന്നിംഗ്സ് ആശ്വാസം നല്‍കും. 64 പന്തില്‍ രോഹിത് സെഞ്ച്വറിയില്‍ എത്തിയിരുന്നു. രോഹിതിന്റെ അഞ്ചാം ടി20 സെഞ്ച്വറിയാണിത്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി അടിക്കുന്ന താരമായി രോഹിത് ഇതോടെ മാറി. രോഹിതിന് നല്ല പിന്തുണ നല്‍കിയ റിങ്കു സിംഗ് 39 പന്തില്‍ നിന്ന് 69 റണ്‍സ് നേടി. 6 സിക്സും 2 ഫോറും റിങ്കു നേടി. അവസാന ഓവറില്‍ ഇന്ത്യ 36 റണ്‍സ് ആണ് അടിച്ചത്.അഫ്ഗാനിസ്താനായി ഫരീദ്…
Read More » -
India
തമിഴ്‌നാട്ടില്‍നിന്ന് അയോധ്യയിലേക്കു വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു; നിന്നുകത്തിയത് 3 മണിക്കൂര്‍
ലക്‌നൗ: തമിഴ്‌നാട്ടില്‍നിന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ച് അപകടം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉന്നാവിലെ പൂര്‍വ കോട്വാലിയിലെ ഖര്‍ഗി ഖേദ ഗ്രാമത്തിലാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ട്രക്ക് പൂര്‍ണമായും കത്തിനശിച്ചു. ട്രക്കിനു തീപിടിച്ചതിനു പിന്നാലെ വെടിമരുന്ന് പൊട്ടിത്തെറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏതാണ്ട് മൂന്നു മണിക്കൂറിനുശേഷമാണ് ട്രക്കിലെ തീ അണയ്ക്കാനായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല. അയോധ്യ രാമക്ഷേത്രത്തില്‍ ഈ മാസം 22ന് വിഗ്രഹപ്രതിഷ്ഠ നടക്കാനിരിക്കെ, ചടങ്ങുകള്‍ക്കായി അവിടേക്കു കൊണ്ടുപോയ വെടിമരുന്നാണ് കത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.
Read More » -
India
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സൈനികന് വീരമൃത്യു
ഇംഫാല്‍: മണിപ്പൂരില്‍ അതിര്‍ത്തി മേഖലയായ മോറെയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ഇംഫാലില്‍നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് മോറെ. ഇന്ന് രാവിലെ മുതല്‍ ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മോറെയിലെ സൈനിക പോസ്റ്റിന് നേരെ അക്രമികള്‍ ബോംബ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ പ്രധാന വ്യപാര കേന്ദ്രമാണ് മോറെ. അക്രമികള്‍ താല്‍ക്കാലിക സൈനിക പോസ്റ്റിന് നേരെ ആര്‍.പി.ജി ഷെല്ലുകള്‍ വര്‍ഷിച്ചെന്നും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായെന്നും പൊലീസ് പറഞ്ഞു. ഐ.ആര്‍.ബി കമാന്‍ഡോ ആയ വാങ്ഖെം സോമോര്‍ജിത്ത് ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൊലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് ഗോത്രവിഭാഗക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ കുകി വിഭാഗക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് നയിച്ചത്.
Read More » -
Kerala
പ്രധാനമന്ത്രിയുടെ ആ പ്രചരണവും വിഭജനതന്ത്രവും കേരളത്തില്‍ വിജയിക്കില്ല: വി.ഡി സതീശന്‍
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിന് പിറകെ ഒന്നായി കേരളത്തില്‍ വന്നാലും കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രധാനമന്ത്രിക്ക് കേരളത്തില്‍ പ്രചാരണം നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആ വരവ് വോട്ടാകില്ലെന്നും ബിജെപി കേരളത്തില്‍ അപ്രസക്തമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഇനിയും വരട്ടെ. ആ പ്രചാരണവും വിഭജന തന്ത്രവും കേരളത്തില്‍ വിജയിക്കില്ല. കേരളത്തിന്റേത് മതേതര മനസാണ്. കേരളത്തിലെ ജനങ്ങളില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More »
