Social MediaTRENDING
mythenJanuary 17, 2024
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; മമ്മൂട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ ചേരിപ്പോര് !

ഇന്നത്തെ വാർത്തയിലെ താരം സുരേഷ് ഗോപിയായിരുന്നെങ്കിലും സോഷ്യൽ മീഡിയയിലെ ചേരിത്തിരിഞ്ഞ അടി മമ്മൂട്ടിയുടെ പേരിലായിരുന്നു.
മകളുടെ വിവാഹവും ചടങ്ങിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യവുമാണ് സുരേഷ് ഗോപിയുടെ ഇന്നത്തെ താരത്തിളക്കത്തിന് കാരണമെങ്കിൽ അതിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയെ സോഷ്യൽ മീഡിയ ‘അതുക്കും മേലെ’ ആക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഓഡിറ്റോറിയത്തിലേയ്ക്ക് പ്രവേശിക്കുന്ന മമ്മൂട്ടിയെ ദേഹപരിശോധന നടത്തുന്ന വീഡിയോ ആണ് പരിവാർ ഗ്രൂപ്പുകളിലെ ഇന്നത്തെ ആഘോഷം.മോഹൻലാലിനെ പരിശോധിച്ചില്ല, പകരം മമ്മൂട്ടിയെ പരിശോധിച്ചത് ‘ മാപ്പിള ‘ ആയത് കൊണ്ടാണത്രെ….!
വീഡിയോയിൽ മമ്മൂട്ടിയെ പരിശോധിക്കുന്നതും മോഹൻലാലിനെ കടത്തി വിടുന്നതും കാണാം.പ്രധാനമന്ത്രി പോലെ ഒരു വിവിഐപി പങ്കെടുക്കുന്ന ചടങ്ങാണത്.അവിടെ കുറച്ച് സുരക്ഷാ പരിശോധനകളൊക്കെ ഉണ്ടാവുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.പിന്നെ മോഹൻലാൽ ഒരു നടൻ മാത്രമല്ല, അദ്ദേഹം ഒരു ലെഫ്റ്റന്റ് കേണൽ കൂടിയാണ്.സുരക്ഷാ പരിശോധനയിൽ ഇളവുകൾ ലഭിച്ചിട്ടുണ്ടാകാം.എന്തായാലും സംഘപരിവാർ പ്രൊഫൈലുകളിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം അറിയില്ല. മറ്റാരേയും പരിശോധിക്കുന്നതായി അതിൽ കാണുന്നുമില്ല…!
പക്ഷെ മമ്മൂട്ടിയെ പരിശോധിക്കുന്നത് സംഘപരിവാർ ആഘോഷിക്കുന്നുണ്ടെന്നത് വാസ്തവമാണ്.മമ്മൂട്ടി ഇന്നേവരെ ആർക്കെങ്കിലും ദോഷം ചെയ്തതായി അറിയില്ല.മറിച്ച് ആയിരക്കണക്കിന് ആളുകളെ സഹായിച്ചിട്ടേയുള്ളൂ.അടുത്തിടെ യാണ് തിരുവനന്തപുരം സ്വദേശിയുടെ പത്തുലക്ഷത്തിലധികം രൂപയുടെ ശസ്ത്രക്രിയ മമ്മൂട്ടി സൗജന്യമായി ചെയ്തു നൽകിയത്.ഇങ്ങനെ ഒരുപാടുണ്ട് പറയാൻ.അയാൾ അതൊന്നും കൊട്ടിഘോഷിക്കാറില്ലാത്തതുകൊണ് ട് ഇതൊന്നും പലരും അറിയാതെയും പോകുന്നു.അപ്പോൾപ്പിന്നെ സംഘപരിവാറിന്റെ ആഘോഷത്തിന് കാരണം അയാളുടെ ‘മതം’ ആയിരിക്കണം.പത്തുലക്ഷം രൂപയുടെ സൗജന്യ ചികിത്സ മമ്മൂട്ടിയൊരുക്കി നൽകിയത് തിരുവനന്തപുരത്തുള്ള നിർധനരായ ഒരു ഹൈന്ദവ കുടുംബത്തിനായിരുന്നു.ഇതേപോലെ നൂറുകണക്കിന് ഹൈന്ദവ – ക്രൈസ്തവ – ഇസ്ലാം വിശ്വാസികൾ അദ്ദേഹത്തിന്റെ കാരുണ്യത്താൽ ഇന്ന് ജീവിതം തുടരുന്നുണ്ട്.
സോഷ്യൽ മീഡിയയിലെ ഇന്നത്തെ മറ്റൊരു ആഘോഷമായിരുന്നു പ്രധാനമന്ത്രിയുടെ മുന്നിൽ മറ്റുള്ളവർ കൈകൂപ്പി നിൽക്കുമ്പോൾ കൈയ്യും കെട്ടി ആരെയും കൂസാത്തവനെപ്പോലെ നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം വച്ചുള്ളത്.’ നട്ടെല്ല് ഉള്ളവൻ’ തുടങ്ങി നിരവധി ക്യാപ്ഷനുകളും ഇതിനൊപ്പം നൽകിയിട്ടുണ്ട്.മറ്റുള്ളവരെ പ്രധാനമന്ത്രി പരിചയപ്പെടുമ്പോൾ മമ്മൂട്ടി കൈകൂപ്പണമെന്നില്ല.തന്നെ പ്രധാനമന്ത്രി പരിചയപ്പെടുമ്പോൾ അദ്ദേഹം കൈകൂപ്പുകയും പ്രധാനമന്ത്രിക്ക് ഹസ്തദാനം നൽകുകയും ചെയ്യുന്നുണ്ട്.അതിലുപരി അയോധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നല്കുന്ന അക്ഷതം പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും മമ്മൂട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ചേർന്നാണ് അക്ഷതം സ്വീകരിച്ചത്.
മമ്മൂട്ടി എന്നത് മലയാളത്തിന്റെ മഹാനടനാണ്.അയാളെയെങ്കിലും ഇത്തരം വർഗ്ഗീയ വടംവലികളിൽ നിന്ന് ഒഴിവാക്കാമായിരുന്നു.പ്രത്യേകി ച്ച് ഇന്നത്തെ ദിവസമെങ്കിലും!






