ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യ മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് സമനില പിടിച്ച അഫ്ഗാന് ആദ്യ സൂപ്പര്‍ ഓവറില്‍ 16 റണ്‍സ് പിന്തുടര്ന്ന് തുല്യതയിലെത്തിയ ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്ണിന്റെ തോല്‍വി സമ്മതിക്കുകയായിരുന്നു.
നേരത്തെ, ടോസ് നേടിയിറങ്ങിയ ഇന്ത്യയെ 4.3 ഓവറില്‍ 22-4 എന്ന നിലയില്‍ പ്രതിരോധത്തിൽ ആക്കാനും അവർക്ക് സാധിച്ചിരുന്നു.രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയും റിങ്കു സിംഗിന്റെ അർധസെഞ്ച്വറിയുമാണ് ഇന്ത്യയെ പിന്നീട് കരകയറ്റിയത് (.20 ഓവറില്‍ 212-4)
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് ഒരവസരത്തിൽ 15 ഓവറില്‍ 145-3 എന്ന നിലയിലായിരുന്നു.20 ഓവറിൽ 212-4 എന്ന ഇന്ത്യയുടെ സ്കോറിലെത്താനും അവർക്ക് കഴിഞ്ഞു.
ആതിഥേയരുയർത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്തിയതോടെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ആദ്യസൂപ്പർ ഓവറും (16) സമനിലയിലൊതുങ്ങിയതോടെയാണ് രണ്ടാം സൂപ്പർ ഓവറിലേക്ക് കളി നീണ്ടത്. 11 റൺസിലൊതുങ്ങിയ ഇന്ത്യ, രവി ബിഷ്ണോയുടെ ബൗളിങ്ങ് മികവിൽ മൂന്ന് ബോളിൽ അഫ്ഗാനെ വീഴ്ത്തുകയായിരുന്നു.