ബംഗളൂരു: അഫ്ഗാനിസ്താന് എതിരായ മൂന്നാം ടി20 മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി സഞ്ജു സാംസൺ.
ആദ്യ രണ്ടു മത്സരങ്ങളിലും അവസരം കിട്ടാതിരുന്ന സഞ്ജുവിന് മൂന്നാമത്തെ കളിയിൽ കിട്ടിയ അവസരം മുതലെടുക്കാനായില്ല. ഇന്ത്യ 21/3 എന്ന നിലയില്‍ പരുങ്ങലിലായ സമയത്തായിരുന്നു സഞ്ജു ക്രീസില്‍ എത്തിയത്.
നേരിട്ട ആദ്യ പന്തില്‍ തന്നെ ഒരു അറ്റാക്കിംഗ് ഷോട്ടിന് ശ്രമിച്ച സഞ്ജു വെറുതെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.ടി20 ക്രിക്കറ്റ് ലോകകപ്പിനു മുന്നെയുള്ള ഇന്ത്യയുടെ അവസാന ടി20 മത്സരമായിരുന്നു ഇത്.അതിനാൽ തന്നെ 20 ലോകകപ്പില്‍ സഞ്ജു സാംസണ് ഉണ്ടാകും എന്ന് ഇനിയും പ്രതീക്ഷിക്കാൻ വകയില്ല.