Month: January 2024

  • Kerala

    വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ നമോ ആപ്പ് പരമാവധി ഉപയോഗപ്പെടുത്തണം: നരേന്ദ്രമോദി

    കൊച്ചി: ബൂത്തുതലത്തില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇതിനായി നമോ ആപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കൊച്ചി മറൈന്‍ ഡ്രൈവില്‍ ബിജെപി ശക്തി കേന്ദ്ര എന്ന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം.സോഷ്യല്‍മീഡിയ ഉള്‍പ്പെടെ എല്ലാം പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. മോദി ഗ്യാരന്റി എന്ന മുദ്രാവാക്യം ജനങ്ങളില്‍ എത്തിക്കണം, അതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വോട്ടര്‍മാരോട് വിശദീകരിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിരതയില്ലാത്ത ഒരു സര്‍ക്കാരാണ് രാജ്യം ഭരിച്ചിരിക്കുന്നത്. ഈ സാഹചര്യം മാറി, ഇന്ന് ലോകത്തോടൊപ്പം രാജ്യം വളര്‍ന്നു. രാജ്യത്തിന്റെ ജിഡിപി ഉള്‍പ്പെടെ ഇതിന്റെ തെളിവാണെന്നും അദ്ദേഹം പ്രസംഗത്തില്‍ അവകാശപ്പെട്ടു. രാമായണമാസത്തിന്റെ നാടാണ് കേരളം എന്ന് പറഞ്ഞ പ്രധാനമന്ത്രി അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കുമ്ബോള്‍ രാജ്യമുഴുവന്‍ ആ ചടങ്ങിന്റെ ഭാഗമാകണമെന്നും ആഹ്വാനം ചെയ്തു. നടനും ബിജെപി…

    Read More »
  • Kerala

    അയോധ്യയിലെ അക്ഷതം പ്രധാനമന്ത്രിയില്‍നിന്ന് സ്വീകരിച്ച്‌ മമ്മൂട്ടി

    ഗുരുവായൂർ: അയോധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നല്‍കുന്ന അക്ഷതം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും സ്വീകരിച്ച് നടന്‍ മമ്മൂട്ടി. സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ മോദി വധൂവരന്മാരെ ആശീര്‍വദിച്ചശേഷം പ്രമുഖരുടെ അടുത്തെത്തി പരിചയപ്പെട്ട ശേഷം എല്ലാവര്‍ക്കും അക്ഷതം സമ്മാനിക്കുകയായിരുന്നു. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും അക്ഷതം സ്വീകരിച്ചു. മോഹന്‍ലാല്‍, ദിലീപ്, ജയറാം, ബിജുമേനോന്‍, കുശ്ബു, ജി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ക്കും നരേന്ദ്രമോദി അക്ഷതം സമ്മാനിച്ചു.

    Read More »
  • Crime

    15-കാരനായ വിദ്യാര്‍ഥിയുമായി അവിഹിതം; 38 കാരി അധ്യാപികയ്ക്ക് ആജീവനാന്തവിലക്ക്

    ലണ്ടന്‍: വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അധ്യാപികയ്ക്ക് ജോലിയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി അധികൃതര്‍. ബ്രിട്ടനിലെ ബക്കിങ്ഹാംഷെയറില്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന കാന്‍ഡിസ് ബാര്‍ബറി(38)നാണ് അധ്യാപനവൃത്തിയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. അധ്യാപകരുടെ രജിസ്റ്ററില്‍നിന്ന് പ്രതിയെ പുറത്താക്കാന്‍ തീരുമാനിച്ച സമിതി, ഇനിയൊരിക്കും ഇവര്‍ക്ക് അധ്യാപനവൃത്തിക്കായി അപേക്ഷിക്കാനാകില്ലെന്നും വ്യക്തമാക്കി. പ്രതി ചെയ്തതെല്ലാം അങ്ങേയറ്റം മോശവും ഹീനവുമായ പ്രവൃത്തിയാണെന്നും ഇവര്‍ക്ക് ഭാവിയില്‍ അധ്യാപനവൃത്തിക്ക് അനുമതി നല്‍കുന്നത് മൗലികമായി ശരിയല്ലെന്നുമായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. 15 വയസ്സുകാരനായ വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടതിനാണ് കാന്‍ഡിസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2021-ല്‍ ആറുവര്‍ഷത്തേക്കും രണ്ടുമാസത്തിനും പ്രതിയെ കോടതി ശിക്ഷിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് അധ്യാപനവൃത്തിയില്‍ യുവതിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. മൂന്നുമക്കളുടെ അമ്മയായ അധ്യാപിക 15-കാരനെ വശീകരിച്ച് ലൈംഗികാതിക്രമം കാട്ടിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച് വിദ്യാര്‍ഥിയെ വശീകരിച്ച അധ്യാപിക പിന്നീട് 15-കാരനുമായി പലതവണ ശാരീരികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. 2018 മുതല്‍ അധ്യാപിക വിദ്യാര്‍ഥിയെ ഇത്തരത്തില്‍ ചൂഷണം ചെയ്തിരുന്നതായാണ് കണ്ടെത്തല്‍. സ്‌കൂളിലെ അസംബ്ലി സമയത്തുപോലും പ്രതി വിദ്യാര്‍ഥിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങളയച്ചു. കിടപ്പറയില്‍…

    Read More »
  • Kerala

    ഗതാഗതം തടസപ്പെടുത്തി വിവാഹാഘോഷം; കണ്ണൂരില്‍ പുയ്യാപ്ലയ്യേും ചങ്ങായിമാരും ‘സുയിപ്പായി’

    കണ്ണൂര്‍: വാരത്ത് അതിരുവിട്ട വിവാഹാഘോഷത്തില്‍ കേസെടുത്ത് പോലീസ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രാവിലെ വരനും സുഹൃത്തുക്കളും കണ്ണൂര്‍ വാരത്തുള്ള വധുവിന്റെ വീട്ടിലേക്കാണ് ഒട്ടകപ്പുറത്ത് എത്തിയത്. ബാന്റ് മേളവും ഒട്ടകവുമെല്ലാം കണ്ടതോടെ നിരവധി ആളുകളാണ് ഇവിടെ തടിച്ച് കൂടിയത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന റോഡില്‍ വിവാഹാഘോഷം മൂലം ഗതാഗതവും തടസ്സപ്പെട്ടു. ഒടുവില്‍ ചക്കരക്കല്‍ പോലീസ് എത്തി കാഴ്ചകാണാനായി എത്തിയവരെ ലാത്തിവീശി ഓടിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അന്യായമായി സംഘം ചേര്‍ന്ന് ഗതാഗതം മുടക്കി വിവാഹാഘോഷം നടത്തിയതിനാണ് ചക്കരക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഒട്ടകപ്പുറത്ത് എത്തിയ വളപട്ടണം സ്വദേശിയായ വരന്‍ റിസ്വാന്‍ ഉള്‍പ്പടെ 26 പേരെ പ്രതിചേര്‍ത്താണ് കേസ്. സംഭവത്തില്‍ മഹല്ല് കമ്മറ്റി ഇടപെടുകയും താക്കീത് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.    

    Read More »
  • Kerala

    കോട്ടയം മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ യുവതിയുടെ കാലു കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ് സംഘം

    കോട്ടയം: മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ കാലു കുടുങ്ങി യുവതിക്ക് പരിക്ക്. രോഗിക്ക് കൂട്ടിരിക്കാന്‍ വന്ന 24 കാരിയുടെ കാലാണ് ശുചിമുറിയുടെ ക്ലോസറ്റില്‍ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം.കോട്ടയം മെഡിക്കല്‍ കോളജ് മാനസികരോഗ ചികിത്സാ വിഭാഗത്തിലെ ശുചിമുറിയുടെ ക്ലോസറ്റിലാണ് യുവതിയുടെ കാലു കുടുങ്ങിയത്. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ജീവനക്കാരികളെത്തി ക്ലോസറ്റില്‍ നിന്ന് കാല് എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കോട്ടയത്തു നിന്നുമെത്തിയ ഫയര്‍ ഫോഴ്സ് സംഘമാണ് യുവതിയെ രക്ഷിച്ചത്. ക്ലോസറ്റ് പൊട്ടിച്ചാണ് യുവതിയുടെ കാല് പുറത്തേയ്ക്ക് എടുത്തത്.

    Read More »
  • Kerala

    എല്ലാ കേസുകളിലും ജാമ്യം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തേക്ക്

    തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രതിഷേധ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചതോടെ അറസ്റ്റിലായി ഒന്‍പതാം ദിവസം രാഹുലിന് പുറത്തിറങ്ങാന്‍ വഴിതെളിഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടാണ് രാഹുല്‍ അറസ്റ്റിലായിരുന്നത്. അമ്പതിനായിരം രൂപയുടെ ബോണ്ട് അല്ലെങ്കില്‍ രണ്ടുപേരുടെ ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളില്‍ എല്ലാ തിങ്കളാഴ്ചകളിലും പോലീസ് ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മറ്റുരണ്ടുകേസില്‍ കോടതി രാഹുലിന് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. കന്റോണ്‍മെന്റ് പോലീസെടുത്ത രണ്ടുകേസുകളിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് മൂന്നും ഡി.ജി.പി. ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്. ജില്ലാജയിലില്‍വെച്ച് കന്റോണ്‍മെന്റ് പോലീസ് രണ്ടുകേസുകളിലും…

    Read More »
  • Careers

    എമിറേറ്റ്സില്‍ 5000 ഒഴിവുകള്‍; വിശദവിവരങ്ങൾ 

    ദുബായ്: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയര്‍ലൈനുകളിലൊന്നായ ദുബായുടെ എമിറേറ്റ്‌സ് എയർലൈൻസിൽ 5000 തൊഴിലവസരങ്ങൾ. ആഗോളതലത്തില്‍ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങുകയാണ് എമിറേറ്റ്‌സ്. എ350 എന്ന പേരില്‍ പുതിയ വിമാനങ്ങള്‍ എത്തിയതോടെ 5000 പേരെ ക്യാബിൻ ക്രൂവായി നിയമിക്കാനാണ് എമിറേറ്റ്‌സിന്റെ നീക്കം. എയര്‍ലൈൻ മേഖലയില്‍ പുതിയതായി ജോലിക്കെത്തുന്നവരെയാണ് കമ്ബനി കൂടുതലായും ലക്ഷ്യമിടുന്നത്. ബിരുദം പൂ‌ര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പുകളും പാര്‍ട്ട് ടൈം ജോലികളും ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ഹോസ്‌പിറ്റാലിറ്റി, കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എമിറേറ്റ്‌സ് ഗ്രൂപ്പ് കരിയേഴ്‌സ് വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. നികുതിയില്ലാത്ത ആകര്‍ഷകമായ ശമ്ബളമായിരിക്കും ക്യാബിൻ ക്രൂവായി നിയമിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക. വിമാനച്ചെലവ്, താമസച്ചെലവ്, മറ്റ് യാത്രാ ചെലവുകള്‍, കാര്‍ഗോ നിരക്കുകള്‍ എന്നിവ കമ്ബനി വഹിക്കും. ജോലിക്കായി വരുമ്ബോഴും പോകുമ്ബോഴുമുള്ള എല്ലാ യാത്രാച്ചെലവുകളും എമിറേറ്റ്‌സ് വഹിക്കും. മെഡിക്കല്‍, ഡെന്റല്‍, ലൈഫ് ഇൻഷുറൻസ് കവറേജുകള്‍ ലഭിക്കും. കൂടാതെ ക്യാബിൻ ക്രൂവിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്കുള്ള അവസരവും ഉണ്ടാവും.

    Read More »
  • Social Media

    ഗുരുവായൂരപ്പന് കൂടുതൽ ഇഷ്ടം എന്നോടോ, അതോ നിന്നോടോ? 

    ഗുരുവായൂരപ്പന് കൂടുതൽ ഇഷ്ടം എന്നോടോ, അതോ നിന്നോടോ? അറിയില്ല! ഒരു പ്രത്യേകയിഷ്ടം ആരോടുമുള്ളതായി അറിവില്ല. ഇന്ന് രാവിലെ  ഗുരുവായൂരിൽ നടന്ന എന്റെ കസിന്റെ  കല്യാണം പലർക്കും കൂടാൻ കഴിഞ്ഞില്ല. “ആ പലരിൽ” എന്റെ അമ്മയുമുണ്ടായിരുന്നു. പരാതിയില്ല! പക്ഷെ, പരിഭവമൊട്ടു ഉണ്ടുതാനും. ഒരു ഭാഗത്തു നിന്ന് പത്തു പേർ മാത്രം, എന്ന നിബന്ധന ഗുരുവായൂരപ്പന്റേതാകാൻ വഴിയില്ല. വോട്ടുകൾ കിട്ടുമോ? അറിയില്ല! അനുഗ്രഹം കിട്ടും എന്നാണറിഞ്ഞത്! താലികെട്ട് കാണാൻ വിദേശത്തു നിന്ന് വന്ന ഒരു ചേച്ചിയെ കാണാനിടയായി. അവരുടെ കയ്യിൽ പാസ്പോർട്ട് ഉണ്ടെങ്കിലും താലികെട്ട്  കാണാനുള്ള പാസ് ഇല്ലത്രെ! പക്ഷെ വീഡിയോ കോൾ വഴി താലികെട്ട് കണ്ടു! അമ്പതു മീറ്റർ അകലെയുള്ള താലികെട്ട്, ഫോണിൽ കാണുവാനാണ് അവരുടെ യോഗം! ഗുരുവായൂരപ്പന് കൂടുതൽ ഇഷ്ട്ടം എന്നോടോ, അതോ നിന്നോടോ? അറിയില്ല! ഒരു “പ്രധാന” അനുഗ്രഹം കിട്ടുന്നത് നല്ലതല്ലേ, എന്ന് ചിലർ! പക്ഷെ, പ്രധാനപ്പെട്ട പലർക്കും താലികെട്ട് കാണാൻ സാധിച്ചില്ലല്ലോ,  എന്ന് മറ്റു ചിലർ! ഈ ദിവസം…

    Read More »
  • Crime

    കണ്ണൂരില്‍നിന്ന് തടവുചാടിയ പ്രതിക്ക് വ്യാജ പാസ്പോര്‍ട്ടും? വിമാനത്താവളങ്ങളില്‍ നോട്ടീസ്

    കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ മയക്കുമരുന്ന് കേസിലെ പ്രതി ടി.സി. ഹര്‍ഷാദിനെ പിടിക്കാന്‍ പ്രത്യേകസംഘം രൂപവത്കരിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം അസി. കമ്മിഷണര്‍ ടി.കെ. രത്നകുമാറിന്റെയും ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.എ. ബിനു മോഹന്റെയും നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപവത്കരിച്ചത്. ഇവര്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. മയക്കുമരുന്ന് സംഘത്തെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഹര്‍ഷാദിന്റെ കൂട്ടുസംഘത്തിന്റെ താവളങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്. നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുകളെയും പോലീസ് ചോദ്യംചെയ്തിരുന്നു. അതേസമയം, ഹര്‍ഷാദ് വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചിരുന്നതായി സുഹൃത്തും മുന്‍ കൂട്ടുപ്രതിയുമായ യുവാവ് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ഇയാള്‍ വിദേശത്ത് കടക്കാന്‍ മുന്‍പും ശ്രമം നടത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.  

    Read More »
  • Kerala

    മോദിക്കൊപ്പം വേദി പങ്കിടാന്‍ ജോസഫ് മാഷ്; മറൈന്‍ ഡ്രൈവിലെ പരിപാടിയിലേക്ക് ക്ഷണം

    കൊച്ചി: ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈവെട്ടിയ തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകന്‍ ടി.ജെ.ജോസഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിലേക്കു ക്ഷണം. ഉച്ചയ്ക്ക് ഒന്നിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിലേക്കാണ് പ്രഫ. ടി.ജെ.ജോസഫിനു ക്ഷണം ലഭിച്ചത്. കൊച്ചി കപ്പല്‍ശാലയുടെ വില്ലിങ്ടണ്‍ ഐലന്‍ഡിലെ കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ധ്രാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് എറണാകുളം മറൈന്‍ഡ്രൈവിലേക്ക് റോഡ് മാര്‍ഗം എത്തും. മറൈന്‍ഡ്രൈവില്‍ ബി.ജെ.പി. ശക്തികേന്ദ്ര പ്രമുഖരുടെ സമ്മേളനത്തില്‍ ഒരു മണിക്കൂറോളം പ്രസംഗിക്കും. സമ്മേളന ശേഷം നാവിക വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് മടങ്ങും. കൈവെട്ടു കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദിനെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് പിടികൂടിയിരുന്നു. മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് പ്രതികള്‍ അധ്യാപകന്റെ കൈവെട്ടിയത്.    

    Read More »
Back to top button
error: