പാലക്കാട്: വാഹന രജിസ്ട്രേഷന് ഒറ്റപ്പാലം സബ് ആര്‍.ടി ഓഫിസിന് ലഭിച്ചത് 4.45 ലക്ഷത്തിന്റെ ‘ലോട്ടറി’. KL 51 Q 0001 എന്ന നമ്ബറിനാണ് ലേലംവഴി 4.45 ലക്ഷം ലഭിച്ചത്.
ചെര്‍പ്പുളശ്ശേരി രാജപ്രഭ ഗ്രൂപ്പ് ഉടമ രാജേന്ദ്രകുമാറിന്റെ ഭാര്യ സി. പ്രഭാവതിയാണ് ഇവരുടെ പുതിയ വാഹനത്തിന് കൂടിയ തുകക്ക് ലേലം ഉറപ്പിച്ചത്. ഒപ്പം ലേലത്തില്‍ പങ്കെടുത്ത വ്യക്തി വിളിച്ചത് 3.05 ലക്ഷം രൂപക്കാണ്. 1.4 ലക്ഷം രൂപ കൂട്ടിവിളിച്ചാണ് പ്രഭാവതി ഇഷ്ട നമ്ബര്‍ സ്വന്തമാക്കിയത്.
0001 എന്ന നമ്ബറിന് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വില ഒരു ലക്ഷം രൂപയായിരുന്നു.അതേസമയം KL 51 P സീരിസിലെ ഒന്നാം നമ്ബറിന് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന തുക മാത്രമാണ് ലഭിച്ചിരുന്നത്.