മകളുടെ ഓര്‍മ്മയ്ക്കായി ഒരമ്മ സര്‍ക്കാരിന് നല്‍കിയത് ഏഴുകോടിയോളം വിലമതിക്കുന്ന ഭൂമി.തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം.ഒരേക്കര്‍ 52 സെന്റ് സ്ഥലമാണ് 52 -കാരിയായ പൂരണം എന്ന് വിളിക്കുന്ന ആയി അമ്മാള്‍ സർക്കാരിന് സൗജന്യമായി നല്‍കിയത്.
സ്കൂള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഭൂമി നല്‍കിയിരിക്കുന്നത്. കാനറ ബാങ്കിലെ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് ഇവര്‍. ഏഴ് കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം അവര്‍ തന്റെ സ്കൂളായ കോടിക്കുളത്തെ പഞ്ചായത്ത് യൂണിയൻ മിഡില്‍ സ്‌കൂളിന് നല്‍കുകയായിരുന്നു. സ്കൂള്‍ ഹൈസ്കൂളായി വികസിപ്പിക്കാനായിട്ടാണ് ഭൂമി നല്‍കിയിരിക്കുന്നത്. ഒരേയൊരു അപേക്ഷ മാത്രമാണ് ഭൂമി വിട്ടുനല്‍കുമ്ബോള്‍ പൂരണത്തിനുണ്ടായിരുന്നത്.സ്കൂളി
പിന്നോക്കം നില്‍ക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നാഗ്രഹിച്ചിരുന്ന മകള്‍ക്കുള്ള ആദരവായിക്കൂടിയാണ് സ്ഥലം വിട്ടുനല്‍കിയിരിക്കുന്നത്.