Month: January 2024
-
India
രാമക്ഷേത്രത്തിന് എതിരല്ല, മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയുന്നതിനെയാണ് എതിര്‍ക്കുന്നത്: ഉദയനിധി
ചെന്നൈ: ഡി.എം.കെ ഒരു മതത്തിനോ വിശ്വാസത്തിനോ എതിരല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന അണ്ണാഡി.എം.കെയുടെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ രാമക്ഷേത്രം വരുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, അവിടെയുണ്ടായിരുന്ന മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയുന്നത് അംഗീകരിക്കില്ലെന്നും ഉദയനിധി വ്യക്തമാക്കി. വിശ്വാസത്തെയും രാഷ്ട്രീയത്തെയും ഒന്നാക്കരുതെന്ന മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ വാക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. കാലുവേദന ആയതിനാല്‍ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരെയും അദ്ദേഹം രംഗത്തെത്തി. പളനിസ്വാമിയ്ക്ക് ഇഴയുന്ന ശീലമുള്ളതിനാല്‍ കാലിന് വേദനയുണ്ടാകുമെന്നായിരുന്നു പരിഹാസം. അണ്ണാഡി.എം.കെ അയോധ്യയിലേക്ക് കര്‍സേവകരെ അയച്ചിട്ടുള്ളവരാണെന്നും വിമര്‍ശിച്ചു.
Read More » -
Crime
യുവാവ് ട്രെയിനിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍; പോക്കറ്റില്‍ തൃശൂരില്‍ നിന്ന് യാത്ര ചെയ്ത ടിക്കറ്റ്
ബംഗളൂരു: ട്രെയിനിനുള്ളിലെ ഫാനില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബയപ്പനഹള്ളിയില്‍ സര്‍ എം.വിശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൈസൂരുവില്‍ നിന്ന് കാരയ്ക്കലിലേക്ക് (മൈസൂരു കാരയ്ക്കല്‍ എക്സ്പ്രസ്) പോവുകയായിരുന്ന ട്രെയിനിന്റെ കംപാര്‍ട്ടുമെന്റിലാണ് 45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണകാരണവും വ്യക്തമല്ല. ആത്മഹത്യയെന്നാണ് നിഗമനം. ഇയാളുടെ പോക്കറ്റില്‍ നിന്ന് ജനുവരി 16ന് തൃശൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ടിക്കറ്റ് കണ്ടെടുത്തു. രാവിലെ ഏഴു മണിയോടെ ഒരു യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഇതിനു പിന്നാലെ ട്രെയിനില്‍ നിന്ന് ഈ കംപാര്‍ട്ട്‌മെന്റ് വേര്‍പെടുത്തി. ട്രെയിന്‍ മൈസൂരുവില്‍നിന്ന് പുലര്‍ച്ചെ 2 ന് ബംഗളൂരുവിലെത്തി ടെര്‍മിനലിന്റെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ ഒരു യാത്രക്കാരന്‍ ട്രെയിനില്‍ കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. പിന്നാലെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിയാന്‍ കേരള പൊലീസിന് ഉള്‍പ്പെടെ…
Read More » -
India
കീഴടങ്ങാന്‍ വിളവെടുപ്പ് കഴിയുന്നത് വരെ സമയം നല്‍കണം; ബില്‍ക്കീസ് ബാനു കേസ് പ്രതികള്‍ േകാടതിയില്‍
ന്യൂഡല്‍ഹി: ജയിലില്‍ മടങ്ങി എത്താന്‍ കൂടുതല്‍ സമയം ചോദിച്ച് ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍. മൂന്ന് പ്രതികളാണ് സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയത്. ജയില്‍ മോചിതരായവര്‍ 21 നകം കീഴടങ്ങണമെന്ന വിധി നിലനില്‍ക്കെയാണ് അപേക്ഷ. പ്രതികളുടെ ഹര്‍ജി കോടതി നാളെ പരിഗണിക്കും. മൂന്ന് പ്രതികളാണ് കീഴടങ്ങാന്‍ സമയം നീട്ടിച്ചോദിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. ആറ് ആഴ്ചകളെങ്കിലും കീഴടങ്ങാന്‍ അനുവദിക്കണം എന്നാണ് ആവശ്യം. തിമിര ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ വിശ്രമം വേണമെന്ന് കാട്ടിയാണ് ഒരു പ്രതി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വയോധികരായ മാതാപിതാക്കളെ പരിചരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് മറ്റൊരു പ്രതിയുടെ അപേക്ഷ. വിളവെടുപ്പ് കാലമായതിനാല്‍ ഇതിന് ശേഷം കീഴടങ്ങാന്‍ അനുവദിക്കണമെന്നാണ് മൂന്നാമത്തെ പ്രതിയുടെ ഹര്‍ജി. ജസ്റ്റിസ് ചിദംബരേശ്വനാണ് മൂന്ന് പ്രതികളുടെയും ഹര്‍ജി മെന്‍ഷന്‍ ചെയ്തത്. ഞായറാഴ്ചയാണ് പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ നാളെ തന്നെ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹര്‍ജി പരിഗണിക്കാനാണ് സാധ്യത.
Read More » -
India
രാമക്ഷേത്ര പ്രതിഷ്ഠ; അയോധ്യയിലേക്ക് ശ്രീപത്മനാഭന്റെ ഉപഹാരം ഓണവില്ല്
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഉപഹാരമായി ഓണവില്ല് സമര്‍പ്പിക്കും. ഇന്ന് വൈകിട്ട് 5.30ന് ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, സതുളസി ഭാസ്‌കരന്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷ് എന്നിവര്‍ ശ്രീരാമതീര്‍ത്ഥം ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്ക് ഓണവില്ല് കൈമാറും. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ഇന്ന് രാവിലെ മുതല്‍ ഓണവില്ല് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പ്രതിഷ്ഠാദിനമായ ജനുവരി 22നാണ് ഭഗവാന് ഓണവില്ല് സമര്‍പ്പിക്കുക. ഓണവില്ല് ആയിരങ്ങളുടെ നാമജപത്തോടെ നഗരപ്രദക്ഷിണത്തിന് ശേഷം എറണാകുളം പാവക്കുളം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് ജനുവരി 21-ന് വിമാനം മാര്‍ഗമാണ് ഓണവില്ല് അയോധ്യയില്‍ എത്തിക്കുക.
Read More » -
Kerala
അടി, ഇടി, കത്തിക്കുത്ത്… മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇന്നു പുലര്‍ച്ചെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്‌മാനു കുത്തേറ്റിരുന്നു. നാസര്‍ ചികിത്സയിലാണ്. കത്തിക്കുത്തുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. മൂന്നാം വര്‍ഷ ഇംഗ്ലിഷ് വിദ്യാര്‍ഥി അബ്ദുള്‍ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലെ വിശദീകരണം. കോളജില്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനായ നാസര്‍ അബ്ദുല്‍ റഹ്‌മാന്‍ നാടക പരിശീലനത്തിനു ശേഷം ഇറങ്ങുന്നതിനെയാണ് ആക്രമണമുണ്ടായത്. വടിവാളും ബീയര്‍ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം. അതിനിടെ, മഹാരാജാസ് കോളജിലെ ഭിന്നശേഷിക്കാരനായ അധ്യാപകനു വിദ്യാര്‍ഥിയുടെ മര്‍ദ്ദനം. അറബിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെഎം നിസാമുദ്ദീനാണ് മര്‍ദ്ദനമേറ്റത്. അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് റാഷിദാണ് അധ്യാപകനെ…
Read More » -
Kerala
ആരും കൊമ്പും ചില്ലയും വെട്ടാന്‍ പോകുന്നില്ല; കുഞ്ഞാലിക്കുട്ടിക്ക് പരോക്ഷ മറുപടിയുമായി മുഈനലി തങ്ങള്‍
കോഴിക്കോട്: പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിന് പരോക്ഷ മറുപടിയുമായി യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ലെന്നും അതൊക്കെ ചിലരുടെ വെറും തോന്നലുകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രായമാകുന്നതിനനുസരിച്ചു കാഴ്ചകള്‍ക്ക് മങ്ങല്‍വരും. അതൊക്കെ ചികിത്സിച്ചാല്‍ മാറും. നേതാക്കള്‍ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളില്‍ താഴ്ന്നുകൊടുക്കാനുള്ള മനസ്സ് കാണിക്കണം. സ്ഥാനമാനങ്ങളില്‍ പിടിച്ചുതൂങ്ങിനില്‍ക്കേണ്ട കാര്യമില്ലെന്നും ദൈവത്തിന്റെ കൈയിലാണ് കാര്യങ്ങളെന്നും തങ്ങള്‍ വ്യക്തമാക്കി. ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആര്‍ക്കും സ്പര്‍ശിക്കാനാവില്ലെന്ന എം.പി. അബ്ദുസ്സമദ് സമദാനി എം.പിയുടെ പരാമര്‍ശത്തെയും മുഈനലി തങ്ങള്‍ വിമര്‍ശിച്ചു. ചന്ദ്രനെയും സൂര്യനെയും മറച്ചുപിടിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Read More » -
India
തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് മത്സരം : ലക്ഷങ്ങൾ സമ്മാനം, കാളക്കൊമ്പിൽ പിടഞ്ഞു മരിക്കുന്നവർ നിരവധി
തമിഴ്‌നാട്ടില്‍ പൊങ്കലിനോട് അനുബന്ധിച്ച് നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. സംഭവത്തില്‍ 70 പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. വളയംപട്ടി സ്വദേശി രവിയും (11), 35 കാരനായ മറ്റൊരു യുവാവുമാണ് മരിച്ചത്. ബുധനാഴ്ച നടന്ന പരിപാടിയില്‍ 271 കാളകളും 81 വീരന്മാരും പങ്കെടുത്തു. ജില്ലാ കളക്ടര്‍ ആശാ അജിത്, എം.പി കാര്‍ത്തി പി.ചിദംബരം, ഡി.എം.കെ മന്ത്രി പെരിയകറുപ്പന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മധുര ജില്ലയിലെ അലംഗനല്ലൂരിൽ നടന്ന ജെല്ലിക്കെട്ടിൽ മൂന്ന് പേർക്ക് പരിക്കേറ്റു. 1,200 കാളകളും 800 കാളകളെ മെരുക്കുന്നവരുമാണ് അലംഗനല്ലൂരിലെ ജെല്ലിക്കെട്ടിൽ പങ്കെടുത്തത്. മത്സരത്തിൽ വിജയിക്കുന്നവർക്ക് നിസ്സാൻ മാഗ്നൈറ്റ് കാറാണ് സമ്മാനം. കൂടാതെ പങ്കെടുക്കുന്ന ഓരോ കാളയ്ക്കും ഓരോ സ്വർണ്ണ നാണയവും. സുരക്ഷ ഉറപ്പാക്കാൻ മെഡിക്കൽ ടീം, വെറ്റിറനറി ടീം, റെഡ് ക്രോസ് വളന്റിയർമാർ, ആംബുലൻസുകൾ എന്നിവയും ഒരുക്കിയിരുന്നു. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ജെല്ലിക്കെട്ട് മത്സരം കാണാന്‍…
Read More » -
India
എംജിആറിന് പകരം പോസ്റ്ററിലെത്തിയത് അരവിന്ദ് സ്വാമി; അണ്ണാഡിഎംകെയ്ക്ക് ‘ട്രോള്‍പ്പൂരം’
ചെന്നൈ: എംജിആര്‍ ജന്മവാര്‍ഷികത്തില്‍ തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ക്ക് പറ്റിയ അമളി വൈറല്‍. ജന്മവാര്‍ഷിക പരിപാടികളുമായി സംബന്ധിച്ച പോസ്റ്ററില്‍ എംജിആറിന് പകരമെത്തിയത് അരവിന്ദ് സ്വാമിയുടെ ചിത്രമായിരുന്നു. തിരുപ്പത്തൂരിലെ അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ക്കാണ് അമളി പറ്റിയത്. തലൈവി എന്ന സിനിമയില്‍ എംജിആറായി വേഷമിട്ട അരവിന്ദ് സ്വാമിയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചത്. നേതാക്കളുടെ വലിയ ചിത്രങ്ങളുമായി പ്രാദേശിക നേതാക്കള്‍ പോസ്റ്റര്‍ അടിക്കുന്നത് തമിഴ്‌നാട്ടിലെ പതിവ് കാഴ്ചയാണ്. എന്നാല്‍, ഇത്തരം പോസ്റ്ററുകളില്‍ പ്രമുഖ നേതാക്കളുടെ ചിത്രം മാറിപോകുന്നത് അസാധാരണം ആയതാണ് സംഭവം വലിയ രീതിയില്‍ ട്രോള്‍ ആവാന്‍ കാരണമായത്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ എംജിആറിന്റെ അനുസ്മരണത്തില്‍ വലിയ രീതിയിലുള്ള പരിപാടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കുന്നത്. തിരുപ്പത്തൂറിലെ മുന്‍നിര നേതാക്കള്‍ക്കൊപ്പം ജയലളിതയും എംജിആറുമുള്ള പോസ്റ്ററാണ് തയ്യാറാക്കിയത്. എന്നാല്‍, പോസ്റ്ററില്‍ എംജിആറിന് പകരമെത്തിയത് സിനിമയിലെ എംജിആറാണെന്ന് മാത്രം. തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുള്ള ജയലളിതയുടെ യാത്ര വിശദമാക്കുന്ന ചിത്രമായിരുന്നു 2021ല്‍ പുറത്തിറങ്ങിയ തലൈവി. പോസ്റ്ററിലെ പിഴവ് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രാദേശിക…
Read More » -
Kerala
പരസ്യം നല്‍കിയത് സുതാര്യമായി; ട്രാവന്‍കൂര്‍ സിമന്റ്സിന്റെ ഭൂമി വില്‍ക്കാന്‍ പരസ്യം നല്‍കിയതില്‍ വിശദീകരണവുമായി ചെയര്‍മാന്‍
കോട്ടയം: ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ കാക്കനാട് ഭൂമി വില്‍ക്കാന്‍ പരസ്യം നല്‍കിയതില്‍ വിശദീകരണവുമായി ചെയര്‍മാന്‍. സുതാര്യമായാണ് വിദേശ മാധ്യമങ്ങള്‍ അടക്കം പരസ്യം നല്‍കിയതെന്ന് ചെയര്‍മാന്‍ ബാബു ജോസഫ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ ഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളും നടപടിയെ സ്വാഗതം ചെയ്യുന്നു. ട്രാവന്‍കൂര്‍ സിമന്റ് സിന്റെ ഉടമസ്ഥതയിലുള്ള കാക്കനാട് വാഴക്കാലയിലെ 2.79 ഏക്കര്‍ ലേലത്തില്‍ വില്‍ക്കുന്നതിന് ദുബായ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ആഗോള ടെന്‍ഡര്‍ ഭാഗമായിരുന്നു നടപടി. എന്നാല്‍, ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ചെയര്‍മാന്‍ ബാബു ജോസഫ് വാര്‍ത്താക്കുറുപ്പിലൂടെ വിശദീകരണം നല്‍കിയത്. ക്യാബിനറ്റ് തീരുമാനത്തിന് അടിസ്ഥാനത്തിലാണ് ഭൂമി വില്‍ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങളും നിലവിലെ ജീവനക്കാരുടെ ശമ്പളം പരിഹരിക്കേണ്ടതിന് ഭൂമി വില്‍ക്കേണ്ടതുണ്ട്. വിരമിച്ച ജീവനക്കാരുടെ ഹരജിയില്‍ ഭൂമി വില്‍ക്കാന്‍ ഹൈക്കോടതിയും നിര്‍ദേശം നല്‍കി . ആദ്യം പരസ്യം നല്‍കിയെങ്കിലും ഭൂമി വാങ്ങാന്‍ ആരും സമീപിക്കാത്തതിനാലാണ് വീണ്ടും പരസ്യം നല്‍കിയതെന്നും ചെയര്‍മാന്‍…
Read More »
