Social MediaTRENDING

അമ്മയും മകനുമോ? സന്തൂര്‍മമ്മിയെയും മകനെയും ദമ്പതികളെന്ന് തെറ്റിദ്ധരിച്ച് നെറ്റിസണ്‍സ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി സുന്ദരിയായ അമ്മയും അവരുടെ മകനും. ജെസ്സ് ഗോള്‍ഡന്‍ എന്ന 45 വയസുകാരിയും 20 വയസുകാരന്‍ മകനുമാണ് താരങ്ങള്‍. പുറത്തേക്കിറങ്ങിയാല്‍ ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരോ കാമുകികാമുകന്മാരോ ആണെന്ന് ആളുകളെല്ലാം തെറ്റിദ്ധരിക്കുമത്രെ. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും വീഡിയോ കണ്ടാണ് കൂടുതല്‍ പേരും തെറ്റിദ്ധരിച്ചത്.

ഈ പ്രായത്തിലും അതീവസുന്ദരിയാണ് ജെസ്സ്. കണ്ടാല്‍ ഒരു 20 വയസ്സേ പ്രായം പറയൂ. ജെസ്സാകട്ടെ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. അടുത്തിടെ ഗര്‍ഭിണിയായ തന്റെ വീഡിയോ അവര്‍ ടിക്ടോക്കില്‍ പങ്കുവച്ചു. വളരെ പെട്ടെന്ന് ആ വീഡിയോ വൈറലായി. ആ വീഡിയോയില്‍ അവരുടെ മകനും ഉണ്ടായിരുന്നു. അമ്മയേയും മകനേയും കണ്ട പലരും അവര്‍ ദമ്പതികളോ പങ്കാളികളോ ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

Signature-ad

ജെസ്സിന്റെ പ്രായവും പലരും ചോദിച്ചു. 45 വയസ്സാണ് എന്ന് പറഞ്ഞപ്പോള്‍ പലരും അത് വിശ്വസിക്കാന്‍ തയ്യാറായില്ല എന്നാണ് ജെസ്സ് പറയുന്നത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്തായാലും, സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ സ്‌നേഹം പിടിച്ചുപറ്റുകയാണ് ഈ അമ്മയും മകനും.

Back to top button
error: