മഹാരാഷ്ട്രയിലെ നവി മുംബയിലാണ് പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് കൊലപാതകവും ആത്മഹത്യയും നടന്നത്.
19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി വൈഷ്ണവിയെ 2023 ഡിസംബര്‍ 12 മുതല്‍ കാണാനില്ലായിരുന്നു.24കാരനായ ഇവരുടെ കാമുകന് വൈഭവിന്റെ ആത്മഹത്യാക്കുറിപ്പാണ് ഒരു മാസത്തിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
രാവിലെ കോളേജിലേക്ക് പോയ മകള്‍ കോളേജില്‍ നിന്ന് മടങ്ങിവരാതിരുന്നപ്പോള്‍ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.ഇതേ ദിവസം തന്നെ റെയില്‍വേ ട്രാക്കില്‍ നിന്ന് വൈഭവിന്റെ മൃതദേഹം പൊലീസിന് ലഭിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ ചാടി വൈഭവ് ജീവനൊടുക്കുകയായിരുന്നു. എന്നാല്‍ അപ്പോഴും വൈഷ്ണവിയെ സംബന്ധിച്ച് ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് വൈഭവിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് അതില്‍ നിന്ന് വൈഷ്ണവി താനുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചുവെന്നും അവളെ കൊല്ലുമെന്നുമുള്ള കുറിപ്പ് പൊലീസ് കണ്ടെത്തിയത്. അതോടൊപ്പം എല്‍01 – 501 എന്ന ഒരു കോഡും പൊലീസിന് ലഭിച്ചു. ഇത് വനം വകുപ്പ് ഖര്‍ഗാര്‍ ഹില്‍സിലെ മരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സീരിയല്‍ നമ്ബറാണെന്ന് തിരിച്ചറിഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൊബൈലില്‍ നിന്ന് ലഭിച്ച കോഡ് ഉള്ള മരത്തിന് കീഴിൽ നിന്ന് വൈഷ്ണവിയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മറവ് ചെയ്തെന്നാണ് പൊലീസ് നിഗമനം.