KeralaNEWS

കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യുട്ടീവ് ട്രെയിനിന്റെ കോച്ചുകൾ പാളംതെറ്റി

ണ്ണൂർ-ആലപ്പുഴ (16308) എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ കോച്ചുകള്‍ ഷണ്ടിങിനിടെ പാളംതെറ്റി. രാവിലെ സർവീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂർ യാർഡില്‍വെച്ചാണ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്.

രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ പിന്നീട് 6.45 ഓടെയാണ് സർവീസ് ആരംഭിച്ചത്. പാളം തെറ്റിയ കോച്ചുകള്‍ ഒഴിവാക്കിയാണ് ട്രെയിൻ പുറപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: