FoodLIFE

തൈരൊഴിച്ച അവിയലിന്റെ സ്വാദ് ഒന്ന് വേറെതന്നെയാണ്; വളരെപ്പെട്ടെന്ന് അവിയൽ ഉണ്ടാക്കാം

കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ.തനി മലയാളി. തൈരൊഴിച്ചും പച്ചമാങ്ങയിട്ടുമെല്ലാം കേരളത്തിൽ അവിയലുണ്ടാക്കുന്നു. നമുക്കു സുലഭമായ പച്ചക്കറികൾ ഉപയോഗിച്ചു തൈരൊഴിച്ച അവിയൽ ഉണ്ടാക്കാം
ചേരുവകൾ

1. ചേന, പടവലം, ഇളവൻ, മുരിങ്ങക്കായ, കാരറ്റ്‌, പച്ചക്കായ – ഓരോ കപ്പ്‌ വീതം (2 ഇഞ്ച് നീളത്തില്‍ മുറിച്ചത്)

2. പച്ചപ്പയർ, ബീൻസ് – 3-4 എണ്ണം വീതം (നീളത്തില്‍ അരിഞ്ഞത്)

Signature-ad

3. മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍

4. മുളകുപൊടി – 1/2 ടീസ്പൂണ്‍

5. തേങ്ങ ചിരകിയത് – 2 കപ്പ്‌

6. ജീരകം – 1/2 ടീസ്പൂണ്‍

7. പച്ചമുളക് – 7-8 എണ്ണം

8. ഇഞ്ചി – ഒരു കഷണം

9. കറിവേപ്പില – ഒരു പിടി

10. കട്ടത്തൈര് – 2 1/2 കപ്പ്‌

11. വെളിച്ചെണ്ണ – 1/4 കപ്പ്

12. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം:

അരിഞ്ഞുവെച്ച പച്ചക്കറികള്‍ അല്‍പം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തു കുഴച്ച ശേഷം വെള്ളവും ചേർത്ത് പാകത്തിന് വേവിച്ചെടുക്കണം. 5 മുതല്‍ 8 വരെ ചേരുവകള്‍ ചെറുതായി ചതച്ചതും ഉപ്പും കട്ടത്തൈര് ഉടച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. കൂട്ട് തിളച്ചാല്‍ ബാക്കി കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കി ഇറക്കിവെക്കാം. നാടൻ അവിയല്‍ തയാർ.

Back to top button
error: