Month: January 2024
-
NEWS
ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം: സൗദി
റിയാദ്: ജറൂസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് സൗദി അറേബ്യ. യുഗാണ്ടൻ തലസ്ഥാനമായ കമ്ബാലയില്‍ ചേരിചേരാ പ്രസ്ഥാന (നാം) ഉച്ചകോടിയുടെ 19ാമത് സെഷനിലായിരുന്നു സൗദിയുടെ ഈ ആവശ്യം. സല്‍മാൻ രാജാവിനെ പ്രതിനിധീകരിച്ച് വിദേശകാര്യ ഉപമന്ത്രി വലീദ് ബിൻ അബ്ദുല്‍കരീം അല്‍ഖുറൈജി നടത്തിയ പ്രസംഗത്തിലാണ് സൗദി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിയില്‍ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതാണ് പശ്ചിമേഷ്യയിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ചെയ്യുവാൻ സാധിക്കുന്നത്- അൽഖുറൈജി പറഞ്ഞു. ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെ ശക്തമായി നിരാകരിക്കുന്നു. രാജ്യങ്ങളുടെ പരമാധികാരത്തെയും സ്ഥിരതയെയും ബാധിക്കുന്ന സംഘർഷങ്ങള്‍ ലോകമാകെ വർധിക്കുകയാണ്. സമാധാനം കൈവരിക്കാൻ രാജ്യങ്ങള്‍ ശ്രമിക്കണം. ഗാസയിൽ അടിയന്തര വെടിനിർത്തല്‍ കൈവരിക്കേണ്ടതിന്റെയും സഹായം എത്തിക്കേണ്ടതിന്റെയും ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുന്നത് തടയേണ്ടതിന്റെയും ആവശ്യകത അദ്ദേഹം യോഗത്തിൽ ഊന്നിപ്പറഞ്ഞു. ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഫലസ്തീൻ പ്രശ്നം ഞങ്ങളുടെ യോഗങ്ങളില്‍…
Read More » -
Careers
നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ വിവിധ തസ്തികയില്‍ നിയമനം
ഇടുക്കി: നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലീനിംഗ് സ്റ്റാഫ്, മെഡിക്കല്‍ ഓഫീസര്‍ അല്ലെങ്കില്‍ സി.എം.ഒ, എക്കോ ടെക്നീഷ്യന്‍ എന്നീ തസ്തികയില്‍ ഫെബ്രുവരി രണ്ടിന് രാവിലെ 10.30നും ഇ.സി.ജി ടെക്നീഷ്യന്‍, സ്റ്റാഫ് നേഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ എന്നീ തസ്തികയില്‍ ജനുവരി 30 ന് രാവിലെ 10.30നും വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥി നേരിട്ട് നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തേണ്ടതാണ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിയമന കാലാവധി നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരെയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും.വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 04868232650
Read More » -
Sports
ഏഷ്യൻ കപ്പില്‍ ഇന്ത്യ x സിറിയ പോരാട്ടം ഇന്ന് വൈകുന്നേരം അഞ്ചിന്; ജയിച്ചാൽ പ്രീ ക്വാർട്ടർ സാധ്യത
ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് ഇന്നു ജീവന്മരണ പോരാട്ടം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്ന് സിറിയയ്ക്കെതിരേ ഇറങ്ങും. അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് ഇന്ത്യ x സിറിയ പോരാട്ടം. ഗ്രൂപ്പിലെ ആദ്യരണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പ്രീക്വാർട്ടർ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എഎഫ്സി ഏഷ്യൻ കപ്പ് ചരിത്രത്തില്‍ ആദ്യമായി പ്രീക്വാർട്ടറില്‍ പ്രവേശിക്കുക എന്ന സ്വപ്നത്തിനായാണ് നീലക്കടുവകള്‍ എന്ന വിശേഷണമുള്ള ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പ് ബിയില്‍ ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയയും ഉസ്ബക്കിസ്ഥാനും ഏറ്റുമുട്ടും. വൈകുന്നേരം അഞ്ചിനാണ് ഈ മത്സരവും. ഗ്രൂപ്പ് ചാന്പ്യന്മാരെ നിർണയിക്കുന്ന പോരാട്ടമാണിത്. എ എഫ്സി ഏഷ്യൻ കപ്പ് പ്രീക്വാർട്ടറില്‍ പ്രവേശിക്കാനുള്ള ഇന്ത്യയുടെ സാധ്യത ഇന്നത്തെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും. ഇന്ന് ജയിച്ചാല്‍ മൂന്ന് പോയിന്‍റുമായി ഇന്ത്യക്ക് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. അതോടെ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന ഗണത്തില്‍പ്പെട്ട് പ്രീക്വാർട്ടറില്‍ പ്രവേശിക്കാനുള്ള…
Read More » -
NEWS
ഹൂതികള്‍ക്ക് നേരെ വീണ്ടും യു.എസും യു.കെയും; തുടർച്ചയായ ബോമ്പിംഗ്
ഏഡൻ: ഹൂതികള്‍ക്ക് നേരെ വീണ്ടും ആക്രമണവുമായി യു.എസും യു.കെയും. തെക്കൻ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം തുടരുന്നതിനിടെയാണ് യു.എസിന്റേയും യു.കെയുടെയും നടപടി. എട്ടോളം ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. 10 ദിവസങ്ങള്‍ക്ക് മുമ്ബ് യെമനിലെ 70ഓളം ഹൂതി കേന്ദ്രങ്ങളില്‍ യു.എസും യു.കെയും ആക്രമണം നടത്തിയിരുന്നു. അതേസമയം, ഇന്നത്തെ ആക്രമണത്തിലെ ആർക്കെങ്കിലും ജീവൻ നഷ്ടമായോ എന്നതില്‍ യു.എസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇത് എട്ടാം തവണയാണ് ഹൂതികളെ ലക്ഷ്യമിട്ട് യു.എസ് ആക്രമണം നടത്തുന്നത്. യു.കെ രണ്ടാം തവണയാണ് ആക്രമണങ്ങളില്‍ പങ്കാളിയാവുന്നത്. പോർ വിമാനങ്ങളും കപ്പലില്‍ നിന്നും തൊടുക്കാവുന്ന മിസൈലുകളും ഉപയോഗിച്ചാണ് യെമൻ തലസ്ഥാനമായ സനയില്‍ ആക്രമണം നടത്തിയതെന്ന് യു.കെ അറിയിച്ചു. യെമൻ സമയം 11.59 ഓടെയാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രല്‍ കമാൻഡും വ്യക്തമാക്കി. ഹൂതികളുടെ മിസൈല്‍ ലോഞ്ചറുകള്‍, എയർ ഡിഫൻസ് സിസ്റ്റം, റഡാറുകള്‍, ആയുധ സംഭരണികള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും യു.എസ് അറിയിച്ചു.
Read More » -
Sports
കേരളത്തിലേക്ക് വരാനും ആ കാണികളുടെ മുന്നിൽ ഔദ്യോഗിക മത്സരങ്ങള്‍ കളിക്കാനും ഏറെ ആഗ്രഹം : ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്
ദോഹ: ഇന്ത്യൻ ഫുട്ബോൾ ടീം കേരളത്തില്‍ കളിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാക്.കൊച്ചിയിലെ ആ കാണികളുടെ മുന്നിൽ ഔദ്യോഗിക മത്സരങ്ങള്‍ കളിക്കാൻ ഏറെ ആഗ്രഹമുണ്ട്. പക്ഷെ അറിഞ്ഞിടത്തോളം നിലവാരമുള്ള സ്റ്റേഡിയങ്ങൾ കേരളത്തിലില്ല – അദ്ദേഹം പറഞ്ഞു. ഇന്ത്യയും സിറിയയും തമ്മില്‍ ഏഷ്യൻ കപ്പ് ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിനൊരുങ്ങും മുൻപ് നടന്ന പ്രീ മാച്ച് വാർത്താ സമ്മേളനത്തില്‍ കേരളത്തിൽ നിന്നുമുള്ള മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് വേദിയാകാൻ നിലവാരമുള്ള ഒരു സ്റ്റേഡിയം നിർമാണത്തിന് നിക്ഷേപം നടത്താൻ കേരള സർക്കാർ തയാറാവുകയാണെങ്കില്‍ ഏറെ അഭിനന്ദനീയം. അങ്ങനെയെങ്കില്‍ ഇന്ത്യൻ ടീമിന് കേരളത്തില്‍ വന്നു കളിക്കാനും ആസ്വദിക്കാനും സൗകര്യമാകും.കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ സ്പിരിറ്റ് ഇവിടെ ഇന്ത്യയുടെ മത്സരങ്ങളിൽ ഞാൻ കണ്ടു.ഈ ആരാധകർ കൊച്ചിയിലെ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ആർപ്പു വിളിക്കുന്നത് ഞാൻ ഇതിനുമുൻപും ശ്രദ്ധിച്ചിട്ടുണ്ട്.ഇന്ത്യൻ ടീമിനൊപ്പം കേരളത്തിലേക്ക് വരാനും അവർക്ക് മുൻപിൽ ഔദ്യോഗിക മത്സരങ്ങള്‍ കളിക്കാനും ഏറെ ആഗ്രഹമുണ്ട്. പക്ഷേ ഫിഫ ലൈസൻസിങ് നിലവാരമുള്ള…
Read More » -
NEWS
ചൈനയില്‍ വൻ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്ബനം,റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി
ന്യൂഡല്‍ഹി: ചൈനയില്‍ വൻ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം കിർഗിസ്താനുമായി അതിർത്തി പങ്കിടുന്ന തെക്കൻ സിൻജിയാങ് പ്രദേശമാണ്. ഇന്ത്യൻ സമയം രാത്രി 11.29-നാണ് ഷിൻജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്മോളജി റിപ്പോർട്ട്. ഇതിന്റെ പ്രകമ്ബനം ഡല്‍ഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read More »



