IndiaNEWS

അസമിലെ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് വിലക്ക്

ഗുവാഹത്തി: ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ഭട്ടദ്രവ സ്ഥാനില്‍  രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച്‌ അസം പൊലീസ്.

പ്രവേശനം നിഷേധിച്ചതിനെ കുറിച്ച്‌ പൊലീസ് ഉദ്യോഗസ്ഥനോട് ചോദ്യം ചോദിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയും സംഭവത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. പ്രാണപ്രതിഷ്ഠ ചടങ്ങ്പൂർത്തിയായ ശേഷം നാളെ വൈകീട്ട് മൂന്ന് മണിയോടെ ക്ഷേത്രത്തിലെത്താനായിരുന്നു അധികൃതരുടെ പ്രതികരണമെന്നാണ് റിപ്പോർട്ട്.

Signature-ad

“ഞങ്ങള്‍ അമ്ബലത്തില്‍ പ്രവേശിക്കാൻ തുടങ്ങുകയായിരുന്നു.അപ്പോഴാണ് പ‍ോലീസ് തടഞ്ഞത്. ഞങ്ങൾ നേരത്തെ അനുവാദം വാങ്ങിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവർ പറയുന്നത് പ്രവേശിക്കാൻ സാധിക്കില്ലെന്നാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ യാത്ര തുടരണം. കാരണമെന്താണ് എന്ന് വ്യക്തമാക്കാൻ  അധികൃതരോട് ആവശ്യപ്പെട്ടിട്ടും വ്യക്തമായ മറുപടിയില്ല. ഞങ്ങള്‍ ആരെയും ശല്യപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല.” രാഹുല്‍ ഗാന്ധി പറഞ്ഞു

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ വിവിധ സ്ഥലങ്ങളില്‍ സന്ദർശനം നടത്താൻ നിശ്ചയിച്ചിരുന്നുവെങ്കിലും പ്രവേശനം നിഷേധിക്കപ്പെടുകയാണെന്നും കാരണം അധികൃതർ വ്യക്തമാക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.

Back to top button
error: