കാസർകോട്: അയോധ്യയില്‍ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങ് പ്രമാണിച്ച് കാസർകോട് കുട്ലുവില് സ്കൂളിന് ഹെഡ്മാസ്റ്റർ അവധി പ്രഖ്യാപിച്ചതില്‍ അന്വേഷണം.
കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിലാണ് ഹെഡ്മാസ്റ്റർ ചട്ടവിരുദ്ധമായി അവധി നല്‍കിയത്.ഔദ്യോഗിക നിർദ്ദേശമില്ലാതെ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കണമെന്ന് മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നല്കി. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് അവധി നല്‍കുന്നതെന്നാണ് ഡിഇഒയ്ക്ക് നല്കിയ അപേക്ഷയില്‍ ഹെഡ്മാസ്റ്റർ വ്യക്തമാക്കിയത്. അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് കുട്ലുവില് പ്രാദേശിക അവധി നല്‍കുന്നതെങ്ങനെയെന്ന വിമർശനം ഉയർന്നതോടെയാണ് അന്വേഷണം.