SportsTRENDING

കേരളത്തിലേക്ക് വരാനും ആ കാണികളുടെ മുന്നിൽ ഔദ്യോഗിക മത്സരങ്ങള്‍ കളിക്കാനും ഏറെ ആഗ്രഹം : ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്

ദോഹ: ഇന്ത്യൻ ഫുട്ബോൾ ടീം കേരളത്തില്‍ കളിക്കുമെന്ന് കോച്ച്‌ ഇഗോർ സ്റ്റിമാക്.കൊച്ചിയിലെ ആ  കാണികളുടെ മുന്നിൽ ഔദ്യോഗിക മത്സരങ്ങള്‍ കളിക്കാൻ ഏറെ ആഗ്രഹമുണ്ട്. പക്ഷെ അറിഞ്ഞിടത്തോളം നിലവാരമുള്ള സ്റ്റേഡിയങ്ങൾ കേരളത്തിലില്ല – അദ്ദേഹം പറഞ്ഞു.

ഇന്ത്യയും സിറിയയും തമ്മില്‍ ഏഷ്യൻ കപ്പ് ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിനൊരുങ്ങും മുൻപ് നടന്ന പ്രീ മാച്ച്‌ വാർത്താ സമ്മേളനത്തില്‍ കേരളത്തിൽ നിന്നുമുള്ള മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് വേദിയാകാൻ നിലവാരമുള്ള ഒരു സ്റ്റേഡിയം നിർമാണത്തിന് നിക്ഷേപം നടത്താൻ കേരള സർക്കാർ തയാറാവുകയാണെങ്കില്‍ ഏറെ അഭിനന്ദനീയം. അങ്ങനെയെങ്കില്‍ ഇന്ത്യൻ ടീമിന് കേരളത്തില്‍ വന്നു കളിക്കാനും ആസ്വദിക്കാനും സൗകര്യമാകും.കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ സ്പിരിറ്റ് ഇവിടെ ഇന്ത്യയുടെ മത്സരങ്ങളിൽ ഞാൻ കണ്ടു.ഈ ആരാധകർ കൊച്ചിയിലെ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ആർപ്പു വിളിക്കുന്നത് ഞാൻ ഇതിനുമുൻപും ശ്രദ്ധിച്ചിട്ടുണ്ട്.ഇന്ത്യൻ ടീമിനൊപ്പം കേരളത്തിലേക്ക് വരാനും അവർക്ക് മുൻപിൽ ഔദ്യോഗിക മത്സരങ്ങള്‍ കളിക്കാനും ഏറെ ആഗ്രഹമുണ്ട്. പക്ഷേ ഫിഫ ലൈസൻസിങ് നിലവാരമുള്ള ഗ്രൗണ്ട് ഇല്ലാത്തതാണ് ഏക തടസ്സം-സ്റ്റിമാക് പറഞ്ഞു

 ഇപ്പോൾ അർജന്റീന ഫുട്ബാള്‍ ടീമിന് സൗഹൃദ മത്സരത്തിനായി വേദിയൊരുക്കാനുള്ള കേരള കായിക മന്ത്രാലയത്തിന്റെ നീക്കം ഇന്ത്യൻ ഫുട്ബാളിന് ഗുണം ചെയ്യും.കാരണം അവർക്കായി പുതിയ സ്‌റ്റേഡിയം നിർമ്മിച്ചേപറ്റൂ.ഇത് ഭാവിയിൽ കേരളത്തിനാകും ഏറ്റവുമധികം ഗുണം ചെയ്യുക.

2025 ഒക്ടോബറില്‍ അർജന്റീനയുടെ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്ക് കേരളം വേദിയൊരുക്കുമെന്നായിരുന്നു സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചത്. കേരളത്തില്‍ കളിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അർജന്റീന ഫുട്ബാള്‍ അസോസിയേഷന്റെ ഇ-മെയില്‍ ലഭിച്ചതായി മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ലോകകപ്പ് വിജയത്തിനു പിന്നാലെ അർജന്റീന ടീം ഇന്ത്യയില്‍ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ചെലവ് താങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ് ഇന്ത്യൻ ഫുട്ബാള്‍ അസോസിയേഷൻ പിൻവാങ്ങുകയായിരുന്നു.

ഇതിനെ പരോക്ഷമായി വിമർശിക്കുന്നതായിരുന്നു ഏഷ്യൻ കപ്പ് ഫുട്ബാള്‍ വേദിയില്‍ ഇന്ത്യൻ കോച്ചിന്റെ മറുപടി.

Back to top button
error: