SportsTRENDING

ഏഷ്യൻ കപ്പില്‍ ഇന്ത്യ x സിറിയ പോരാട്ടം ഇന്ന് വൈകുന്നേരം അഞ്ചിന്; ജയിച്ചാൽ പ്രീ ക്വാർട്ടർ സാധ്യത 

ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് ഇന്നു ജീവന്മരണ പോരാട്ടം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്ന് സിറിയയ്ക്കെതിരേ ഇറങ്ങും.

അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് ഇന്ത്യ x സിറിയ പോരാട്ടം. ഗ്രൂപ്പിലെ ആദ്യരണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പ്രീക്വാർട്ടർ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ എഎഫ്സി ഏഷ്യൻ കപ്പ് ചരിത്രത്തില്‍ ആദ്യമായി പ്രീക്വാർട്ടറില്‍ പ്രവേശിക്കുക എന്ന സ്വപ്നത്തിനായാണ് നീലക്കടുവകള്‍ എന്ന വിശേഷണമുള്ള ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പ് ബിയില്‍ ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയയും ഉസ്ബക്കിസ്ഥാനും ഏറ്റുമുട്ടും. വൈകുന്നേരം അഞ്ചിനാണ് ഈ മത്സരവും. ഗ്രൂപ്പ് ചാന്പ്യന്മാരെ നിർണയിക്കുന്ന പോരാട്ടമാണിത്.

Signature-ad

എ എഫ്സി ഏഷ്യൻ കപ്പ് പ്രീക്വാർട്ടറില്‍ പ്രവേശിക്കാനുള്ള ഇന്ത്യയുടെ സാധ്യത ഇന്നത്തെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും. ഇന്ന് ജയിച്ചാല്‍ മൂന്ന് പോയിന്‍റുമായി ഇന്ത്യക്ക് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. അതോടെ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന ഗണത്തില്‍പ്പെട്ട് പ്രീക്വാർട്ടറില്‍ പ്രവേശിക്കാനുള്ള സാധ്യത സജീവമാകും.

എഎഫ്സി ഏഷ്യൻ കപ്പില്‍ ആറ് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിക്കും. തുടർന്ന് ആറ് ഗ്രൂപ്പിലെയും മൂന്നാം സ്ഥാനക്കാരിലെ ഏറ്റവും മികച്ച നാല് ടീമുകള്‍ക്കും പ്രീക്വാർട്ടറിലേക്ക് മുന്നേറാം.

സിറിയയ്ക്കെതിരേ ജയിച്ചാല്‍ മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരാളാകാനുള്ള സാധ്യതയാണ് ഇന്ത്യക്കുള്ളത്. മത്സരം സമനിലയില്‍ കലാശിച്ചാലും തോറ്റാലും ഇന്ത്യ പുറത്താകും. അതോടെ സിറിയയുടെ നോക്കൗട്ട് സാധ്യത സജീവമാകും.

Back to top button
error: