CrimeNEWS

ഡോക്ടറുടെ വീട്ടില്‍ നിന്നും 90 പവനും പണവും അടിച്ചുമാറ്റി; പഞ്ചാബിലെ ഭാര്യവീട്ടില്‍നിന്ന് മലയാളിയെ പൊക്കി

ചെന്നൈ: നാഗര്‍കോവിലിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും പണവുമായി കടന്ന മലയാളി പഞ്ചാബില്‍ പിടിയില്‍. ബാലരാമപുരം, നരുവാമൂട്, വലിയറത്തല സ്വദേശി ആദിത് ഗോപനാണ് (30) അറസ്റ്റിലായത്. തിരുനെല്‍വേലി മെഡിക്കല്‍ കോളജിലെ ഡോ. കലൈകുമാറിന്റെ നാഗര്‍കോവില്‍ പ്ലസന്റ് നഗറിലെ വീട്ടില്‍ കഴിഞ്ഞ ഏഴിനാണ് മോഷണം നടന്നത്.

പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ പ്രതി പഞ്ചാബിലുണ്ടെന്ന് വിവരം കിട്ടി. ഇയാളില്‍ നിന്ന് മുഴുവന്‍ സ്വര്‍ണവും പണവും പിടിച്ചെടുത്തു. ആദിത് ഗോപന്റെ ഭാര്യ പഞ്ചാബ് സ്വദേശിനിയാണ്.

Signature-ad

ഓഹരി വിപണിയില്‍ വന്‍തുക നഷ്ടമായതിനെ തുടര്‍ന്നാണ് ഇയാള്‍ മോഷണം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. കന്യാകുമാരി ജില്ലയില്‍ മറ്റ് നാല് കവര്‍ച്ചക്കേസുകളില്‍ കൂടി ആദിത് പ്രതിയാെണന്നും പൊലീസ് പറഞ്ഞു.

Back to top button
error: