IndiaNEWS

മധുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: മധുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. മേലിൽ ഇത്തരം ആവശ്യങ്ങളുമായി വരരുതെന്നും സുപ്രീംകോടതി താക്കീത് നൽകി.

പൊതുതാല്‍പര്യ ഹര്‍ജിയായിട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. മധുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ളതാണ് ഷാഹി ഈദ്ഗാഹ് പള്ളി.

Signature-ad

പള്ളിയില്‍ സര്‍വ്വേ വേണമെന്നും പള്ളി പൊളിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഇത്തരം ആവശ്യങ്ങളില്‍ ഇടപെടാറില്ലെന്ന് പറഞ്ഞു. ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നല്‍കി.

Back to top button
error: