Month: January 2024
-
India
ബഹിരാകാശത്ത് വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കാം; പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ
ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം (എഫ്സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ 180 വാള്‍ട്ട് വൈദ്യുതിയാണ് ഫ്യുവല്‍ സെല്‍ ഉല്‍പാദിപ്പിച്ചത്. ഇസ്റോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചത്. ബഹിരാകാശത്തെ പോളിമര്‍ ഇലക്ട്രോലൈറ്റ് മെംബ്രൈന്‍ ഫ്യൂവല്‍ സെല്‍ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവി ദൗത്യങ്ങള്‍ക്കായുള്ള സംവിധാനങ്ങളുടെ രൂപകല്‍പ്പന സുഗമമാക്കുന്നതിന് ഡാറ്റ ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യമെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഹഡ്രജനും ഓക്സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഇതില്‍ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു തരത്തിലുള്ള വാതകവും പുറംതള്ളുന്നില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഭാവിയില്‍ ബഹിരാകാശ പദ്ധതികളില്‍ ബാക്കപ്പ് സിസ്റ്റമായും ഇത് ഉപയോഗിക്കാന്‍ കഴിയും. പുതുവര്‍ഷ ദിനത്തില്‍ ദൗത്യം പിഎസ്എല്‍വി സി 58 എക്സ്പോസാറ്റ് (എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്) റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്റെ അവസാന ഭാഗത്ത് പിഒഇഎം…
Read More » -
India
കോണ്‍ഗ്രസ് കേന്ദ്രീകരിക്കുക 255 മണ്ഡലങ്ങളില്‍; സീറ്റ് വിഭജനചര്‍ച്ചകളില്‍ വിട്ടുവീഴ്ച്ച ചെയ്യും
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 255 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളോട് വിട്ടുവീഴ്ച്ച ചെയ്യാനും പാര്‍ട്ടിയില്‍ ധാരണയായി. അതേസമയം, പശ്ചിമബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുമായി കോണ്‍ഗ്രസ് നടത്തുന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇതുവരേയും പുരോഗതി ഉണ്ടായിട്ടില്ല. 2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചത് 421 സീറ്റുകളിലാണ്. വിജയിക്കാനായത് 52 സീറ്റുകളിലും. എന്നാല്‍, ഇത്തവണ 255 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നിര്‍ദേശം. എത്ര മണ്ഡലങ്ങളില്‍ മത്സരിക്കണം എന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യാ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ചര്‍ച്ചചെയ്ത ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. 2019ല്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ, ബിഹാറില്‍ ആര്‍.ജെ.ഡി, മഹാരാഷ്ട്രയില്‍ എന്‍.സി.പി, കര്‍ണാടകയില്‍ ജെ.ഡി.എസ്, ഝാര്‍ഖണ്ഡില്‍ ജെ.എം.എം. എന്നീ പാര്‍ട്ടികളുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍, ഇത്തവണ സഖ്യത്തില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടികളുടെ എണ്ണം കൂടുതലാണ്. അതിനാല്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍…
Read More » -
India
ഡല്‍ഹി മൊഹല്ല ക്ലിനിക്കുകളിലെ തട്ടിപ്പ് അന്വേഷിക്കാന്‍ സിബിഐ; ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പ്രധാന ആരോഗ്യ പരിരക്ഷാ പദ്ധതിയായ ‘മൊഹല്ല ക്ലിനിക്കു’കളുടെ പ്രവര്‍ത്തനത്തിലെ അഴിമതി അന്വേഷിക്കാന്‍ സിബിഐയോട് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ‘ആം ആദ്മി മൊഹല്ല ക്ലിനിക്കു’കളില്‍ നടത്തിയ ഡയഗ്‌നോസ്റ്റിക് പരിശോധനകളിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന ഇന്നലെ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. മൊഹല്ല ക്ലിനിക്കുകളില്‍ രോഗികളില്ലാതെ വ്യാജ റേഡിയോളജി, പതോളജി പരിശോധനകള്‍ നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ക്ലിനിക്കുകളില്‍ എത്താത്ത ഡോക്ടര്‍മാര്‍ എത്തിയതായി ഹാജര്‍ രേഖപ്പെടുത്തിയതായും ഇല്ലാത്ത രോഗികള്‍ക്ക് ഡയഗ്‌നോസ്റ്റിക് പരിശോധന നിര്‍ദേശിച്ചതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജും സെപ്റ്റംബര്‍ 20ന് ഇക്കാര്യം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ക്ലിനിക്കുകളിലെ ഏഴു ഡോക്ടര്‍മാരെ നീക്കം ചെയ്തു. ചില ഡോക്ടര്‍മാര്‍ വളരെ വൈകി ക്ലിനിക്കുകളില്‍ എത്തുകയും എന്നാല്‍, മുഴുവന്‍ ദിവസത്തെ ഹാജര്‍ രേഖപ്പെടുത്തുന്നതായും അന്ന് കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത ഭരദ്വാജ്,…
Read More » -
Crime
അറബിക്കടലില്‍നിന്ന് ചരക്കുകപ്പല്‍ റാഞ്ചി; കപ്പലില്‍ 15 ഇന്ത്യക്കാര്‍
ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്നും ചരക്കുകപ്പല്‍ തട്ടിയെടുത്തു. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് വ്യാഴാഴ്ച വൈകീട്ടാണ് കപ്പല്‍ റാഞ്ചിയത്. കപ്പലില്‍ 15 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരീക്ഷണം ആരംഭിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു. തട്ടിയെടുത്ത കപ്പലിന് ആവശ്യമായ രീതിയില്‍ സഹായമെത്തിക്കുന്നതിനായി ഐഎന്‍എസ് ചെന്നൈയേയും എം.പി.എയും(മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്) വിന്യസിച്ചിട്ടുണ്ട്. തട്ടിയെടുത്ത കപ്പലിനെ മറികടന്ന് വെള്ളിയാഴ്ച രാവിലെയോടെ പറന്ന വിമാനം ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി. കപ്പലിന്റെ നീക്കം എം.പി.എ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്തെ മറ്റ് ഏജന്‍സികളുമൊത്ത് ഏകോപനത്തോടെ സ്ഥിതി?ഗതികള്‍ പരിശോധിച്ച് വരികയാണെന്നും നാവികസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Read More » -
India
തമിഴ്നാട്ടില്‍ പൊങ്കല്‍ ബംപര്‍; കിറ്റിന് പുറമെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ
ചെന്നൈ: പൊങ്കല്‍ സമ്മാനമായി തമിഴ്നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വീട്ടമ്മമാര്‍ക്കുള്ള വേതനവും പൊങ്കലിന് മുന്‍പ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ പൊങ്കലിന് കിറ്റു മാത്രമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഒരു കിലോ അരി, ഒരു കിലോ പഞ്ചസാര ഉള്‍പ്പടെ മറ്റ് സാധനങ്ങളാണ് പൊങ്കല്‍ കിറ്റില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 2.19 കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കിറ്റിന്റെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്തെ 33,000 റേഷന്‍ കടകളില്‍ പൊങ്കല്‍ സമ്മാനം വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും സമ്മാനം നല്‍കും.
Read More » -
Crime
ഭാര്യ യുവാവിനൊപ്പം ഇറങ്ങിപ്പോയതിന്റെ വൈരാഗ്യത്തില്‍ വീടുകയറി ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ആലപ്പുഴ: വീട്ടില്‍ക്കയറി നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് വാടയ്ക്കല്‍വെളിയില്‍ പ്രസന്ന(64)യാണു ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ മരിച്ചത്. കേസിലെ പ്രതി 17-ാം വാര്‍ഡ് കയറ്റുകാരന്‍പറമ്പുവീട്ടില്‍ സുധി(സുധിയപ്പന്‍-41) റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരേ കൊലപാതകക്കേസ് ചുമത്തി. മറ്റൊരു കൊലക്കേസിലും പ്രതിയാണ്. ആക്രമണത്തില്‍ പ്രസന്നയുടെ മകന്‍ വിനീഷി(36)നും പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലരയ്ക്കായിരുന്നു സംഭവം. സുധിയുടെ ഭാര്യ ഒരുമാസംമുന്‍പ് വിനീഷിന്റെകൂടെ ഇറങ്ങിവന്നതാണു വൈരാഗ്യത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. ഇവര്‍ വിനീഷിന്റെ വീട്ടിലാണു താമസം. മക്കള്‍ സുധിയുടെ കൂടെയും. സുധിയുടെ മകന്റെ ചികിത്സയ്ക്കായി നാട്ടുകാരില്‍നിന്നു സമാഹരിച്ച തുക ഭാര്യയുടെ അക്കൗണ്ടിലാണ് ഇട്ടിരുന്നത്. പൈസ ചോദിക്കാനാണു പ്രസന്നയുടെ വീട്ടിലെത്തിയതെന്നാണു സുധിയുടെ മൊഴി. തര്‍ക്കത്തെത്തുടര്‍ന്ന് ഇരുമ്പുപൈപ്പുകൊണ്ട് പ്രസന്നയുടെ തലയ്ക്കടിച്ച് രക്ഷപ്പെടുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണു വിനീഷിനു പരിക്കേറ്റത്.തുടര്‍ന്ന് നാട്ടുകാരാണു പ്രതിയെ പുന്നപ്ര പോലീസിനു കൈമാറിയത്. ഇയാള്‍ പ്രതിയായ പുന്നമട അഭിലാഷ് വധക്കേസില്‍ വിചാരണ നടന്നുവരുകയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു പ്രസന്ന. നേരത്തേതന്നെ ഇവര്‍ക്കു കാഴ്ചയും…
Read More » -
Sports
ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കൻ
കേരളത്തോട് തനിക്ക് എന്നും സ്നേഹമാണെന്നും എനിക്ക് കേരളത്തിൽ നിന്ന് ഒരുപാട് സ്നേഹം കിട്ടിയിട്ടുണ്ടെന്നും മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദേശ് ജിങ്കൻ. ഇപ്പോള്‍ താനും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നും എന്റെ ഭാഗത്താണ് തെറ്റെന്നും താരം പറഞ്ഞു.ഇന്ത്യൻ സൂപ്പര്‍ ലീഗിന് നല്‍കിയ അഭിമുഖത്തിലാണ് ജിങ്കൻ ഇത് പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം ജിങ്കൻ ബ്ലാസ്റ്റേഴ്സിനെതിരെ ഒരു മത്സരത്തിനു ശേഷം നടത്തിയ കമന്റ് വലിയ വിവാദമായിരുന്നു. അന്ന് മുതല്‍ ജിങ്കനും ബ്ലാസ്റ്റേഴ്സ് ആരാധകരും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളത്. “ഓരോ തവണയും ഞാൻ കൊച്ചി സ്റ്റേഡിയത്തില്‍ കാലുകുത്തുമ്ബോള്‍ എനിക്ക് ലഭിച്ച സ്നേഹം ഓര്‍മ്മ വരും, ഇപ്പോള്‍ തീര്‍ച്ചയായും ആ ബന്ധത്തില്‍ മാറ്റമുണ്ട്, പക്ഷേ ഇപ്പോഴും എനിക്ക് വ്യക്തിപരമായി ആ നഗരത്തെ ഇഷ്ടമാണ്, എന്റെ അമ്മ കേരളത്തെ സ്നേഹിക്കുന്നു, പക്ഷേ ആ ബന്ധം തകര്‍ന്നത് എന്റെ തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു, അത് ഞാൻ പറയരുതായിരുന്നു. ആ വാക്ക് ഞാൻ…
Read More » -
Kerala
എംഎല്‍എ വിജിനെ ഒഴിവാക്കി കേസ്; കെജിഎന്‍എ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരും പ്രതികള്‍
കണ്ണൂര്‍: ഗവ.നഴ്‌സസ് അസോസിയേഷന്‍ (കെജിഎന്‍എ) നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എം.വിജിന്‍ എംഎല്‍എയെ ഒഴിവാക്കി പൊലീസ് കേസെടുത്തു. കെജിഎന്‍എ ഭാരവാഹികള്‍ക്കെതിരെയും കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി സമരക്കാര്‍ സംഘം ചേര്‍ന്നെന്നും പൊതുയോഗം നടത്തിയെന്നും കലക്ടറേറ്റ് വളപ്പില്‍ അതിക്രമിച്ചു കയറിയെന്നുമാണ് എഫ്‌ഐആറില്‍ എഴുതിയിട്ടുള്ളത്. കലക്ടറേറ്റ് മാര്‍ച്ച് തടയുന്നതില്‍ വീഴ്ചവരുത്തിയ പൊലീസും ഉദ്ഘാടകനായെത്തിയ എം.വിജിന്‍ എംഎല്‍എയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തന്നെ അപമാനിച്ചെന്നു പറഞ്ഞ് എസ്‌ഐക്കെതിരെ എംഎല്‍എ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഇന്നലെ നടന്നത്: കവാടത്തില്‍ പൊലീസ് തടയാനില്ലാതിരുന്നതിനാല്‍ പ്രകടനം കലക്ടറേറ്റ് മുറ്റത്ത് എത്തിയിരുന്നു. പകുതിയോളം പ്രവര്‍ത്തകര്‍ അകത്തു കയറിയ ശേഷമാണു പൊലീസ് എത്തിയത്. എംഎല്‍എ എത്തിയശേഷം മാത്രമാണ് പ്രവര്‍ത്തകരോടു പുറത്തുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടത്. പ്രവര്‍ത്തകര്‍ കയറുന്നതിനു മുന്‍പല്ലേ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കേണ്ടതെന്നും ഉദ്ഘാടന സമ്മേളനം വേഗത്തില്‍ അവസാനിപ്പിക്കാമെന്നും എംഎല്‍എ പറഞ്ഞെങ്കിലും പ്രസംഗിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തകയുടെ കയ്യില്‍നിന്ന് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പി.പി.ഷമീല്‍ മൈക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു.…
Read More » -
India
അഴിയെണ്ണുമോ അരവിന്ദ്; ക്രെജിവാളിന് ഇ.ഡി നാലാമതും സമന്‍സ് അയച്ചേക്കും
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് ക്രെജിവാളിന് ഇ.ഡി വീണ്ടും സമന്‍സ് അയച്ചേക്കുമെന്ന് സൂചന. മദ്യനയ അഴിമതി,കള്ളപ്പണ കേസുകളില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകാനുള്ള സമന്‍സ് മൂന്നുവട്ടം നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ല. അതിന് പിന്നാലെയാണ് വീണ്ടും ഇ.ഡി. സമന്‍സ് അയക്കാനൊരുങ്ങുന്നതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്‌തേക്കുമെന്നും അഭ്യൂഹമുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കെജ്രിവാളിന്റെ വീട്ടില്‍ റെയ്ഡും തുടര്‍ന്ന് അറസ്റ്റുമുണ്ടായേക്കുമെന്ന് ആപ് നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ സൂചന നല്‍കിയിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയ തിരക്കുമൂലം ഇ.ഡി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാന്‍ കഴിയില്ലെന്നാണ് കെജിവാളിന്റെ നിലപാട്.സമന്‍സ് നല്‍കാനുള്ള കാരണം ഇ.ഡി കൃത്യമായി വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. അറസ്റ്റ് ഉണ്ടായാല്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് ആപ്. അതെ സമയം കെജ്രിവാള്‍ ശനിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഗുജറാത്ത് പര്യടനത്തിന് പുറപ്പെടാനൊരുങ്ങുകയാണ്.
Read More » -
India
കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പീഡനം ആരോപിച്ച് പണം തട്ടാൻ ശ്രമം; യുവതിയെ കുടുക്കി ഡ്രൈവർ
ഹൈദരാബാദ്: കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറിയതിനുശേഷം പീഡിപ്പിച്ചെന്നാരോപിച്ചു പണം തട്ടാന്‍ ശ്രമിച്ച യുവതി ഒടുവില്‍ കുടുങ്ങി. ഹൈദരബാദ് നഗരത്തിലെ ജൂബിലി ഹില്‍സില്‍ ചൊവ്വാഴ്ച രാത്രിയാണു സംഭവം.യുവതി വസ്ത്രങ്ങള്‍ സ്വയം വലിച്ചുകീറി ബഹളം വെയ്ക്കാന്‍ ശ്രമിച്ചതോടെ ഡ്രൈവർ കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ടാക്സി ഡ്രൈവറോട് ജൂബിലി ഹില്‍സ് ചെക്ക് പോസ്റ്റിനു സമീപം വച്ച്, യുവതി കൈകാണിക്കുകയായിരുന്നു. തൊട്ടടുത്തുള്ള ജംഗ്ഷന്‍ വരെ ലിഫ്റ്റ് നല്‍കാമോയെന്നായിരുന്നു ചോദ്യം. യുവതിയെ കാറില്‍ കയറ്റിയ ഡ്രൈവർ ജംഗ്ഷനിലെത്തി നിർത്തിയെങ്കിലും ഇറങ്ങാൻ കൂട്ടാക്കിയില്ല. കാറില്‍ നിന്ന് ഇറങ്ങണമെങ്കില്‍ 5000 രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു പൊലീസില്‍ പരാതി നല്‍കുമെന്നും ഇവർ ഭീഷണിപ്പെടുത്തി.ഇതിനിടയിൽ സ്വയം വസ്ത്രങ്ങളും ഇവർ വലിച്ചു കീറി. യുവതിയുടെ അപ്രതീക്ഷിത പ്രതികരണത്തില്‍ ഭയന്ന ഡ്രൈവര്‍ പണം എടിഎമ്മില്‍ നിന്ന് എടുത്തുതരാമെന്നു പറഞ്ഞ് സമാധാനിപ്പിച്ച ശേഷം യാത്രക്കിടെ കാര്‍ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി പോലീസിനോട് …
Read More »