തിരുവനന്തപുരം: 12 വയസുകാരന് തൂങ്ങി മരിച്ച നിലയില്‍. പൂജപ്പുര കൊങ്കളത്തു ബിനു – രാജി ദമ്പതികളുടെ മകന് അലക്സ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലായിരുന്നു സംഭവം. ക്ലാസ്സില്‍ പോകാത്തതിന് അമ്മ ശാസിച്ചതിനെത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് സംശയിക്കുന്നത്.
അതേസമയം, കരുനാഗപ്പള്ളി പള്ളിക്കലാറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂര്‍ പുത്തന്‍തറയില്‍ സജാദിന്റെ മകള്‍ പത്താം ക്ലാസ്കാരിയായ സജാദ് ഫാത്തിമയുടെ മൃതദേഹമാണ് കാരൂര്‍ കടവ് പാലത്തിന് വടക്ക് വശത്ത് നിന്നും കിട്ടിയത്.
തൊടിയൂര്‍ കാരൂര്‍ക്കടവു പാലത്തില്‍ നിന്നാണ് സജാദ് ഫാത്തിമ ഇന്നലെ രാവിലെ ആറ്റിലേക്ക് ചാടിയത്. സൈക്കിളും ചെരുപ്പും റോഡ് സൈഡില്‍ ഇരിക്കുന്നത് കണ്ട് സമീപത്തെ സി.സി.ടി.വി പരിശോധിച്ചതില്‍ നിന്നാണ് സംഭവം വ്യക്തമായത്. രാവിലെ 6 മണിയൊടെ വീടിന് സമീപത്ത് ടൂഷന് പോകാന്‍ ഇറങ്ങിയ കുട്ടി പാലത്തിലെത്തി ചാടുകയായിരുന്നു. പഠനസംബന്ധമായ പ്രശ്നങ്ങള്‍ മൂലമാണ് ആറ്റില്‍ചാടിയതെന്ന കത്ത് എഴുതിവച്ചതായി വിവരമുണ്ട്.