KeralaNEWS

പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്ത എസ്‌ഐ.യെയും രണ്ട് പൊലീസുകാരെയും മർദ്ദിച്ചവശരാക്കി; പ്രതി പിടിയിൽ 

റാന്നി: വെച്ചൂച്ചിറയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്ത എസ്‌ഐ.യെയും രണ്ട് പൊലീസുകാരെയും മര്‍ദിച്ചയാളെ  അറസ്റ്റ് ചെയ്തു.

ചാത്തൻതറ പത്താഴപ്പാറ വീട്ടില്‍ പി.വി.മണി(50) ആണ് അറസ്റ്റിലായത്. പൊലീസുകാരെ ആക്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. വെച്ചൂച്ചിറ എസ്‌ഐ. സായിസേനൻ, സി.പി.ഒ. ലാല്‍, ഡ്രൈവര്‍ ജോസണ്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

Signature-ad

വ്യാഴാഴ്ച പകല്‍ 2.15-ഓടെ ചാത്തൻതറയിലാണ് സംഭവം. ഈ ഭാഗത്ത് മദ്യപാനികളുടെയും സമൂഹവിരുദ്ധരുടെയും ശല്യം വര്‍ധിക്കുന്നതായി വിവരം ലഭിച്ചതോ
ടെ പട്രോളിങിന് എത്തിയതായിരുന്നു പൊലീസ്. ഇതിനിടെ വെച്ചൂച്ചിറ കവലയോടുചേര്‍ന്ന പൊതുസ്ഥലത്ത് ചിലര്‍ മദ്യപിക്കുന്നതായി കണ്ടെത്തി.

ഇത് ചോദ്യം ചെയ്തപ്പോള്‍ മണി അക്രമാസക്തനാവുകയായിരുന്നു. തന്റെ ഇടതുചെള്ളയില്‍ അടിക്കുകയും കൈ ബലമായി പിടിച്ചുതിരിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തതായി എസ്‌ഐ. സായിസേനൻ പറഞ്ഞു.

തടയാനെത്തിയ പൊലീസുകാരെയും പിടിച്ചുതള്ളി കുത്തിനുപിടിക്കുകയും ചെയ്തു. ഇവര്‍ പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും, കൈയ്ക്ക് സാരമായ പരിക്കുള്ളതിനാല്‍ എസ്‌ഐ. പിന്നീട് റാന്നി താലൂക്കാശുപത്രിയിലും ചികിത്സ തേടി.

തടിപ്പണിക്കാരനായ ഇയാളെ. കൂടുതൽ പോലീസെത്തി ബലപ്രയോഗത്തിലൂടെയാണ്  പിടികൂടിയത്.

Back to top button
error: