Month: January 2024
-
Sports
കേരളത്തിൽ പന്ത് തട്ടണമെങ്കിൽ അര്‍ജന്റീന ടീമിന് നല്‌കേണ്ടത് 45 കോടി !!
തിരുവനന്തപുരം: കേരളത്തില്‍ അര്‍ജന്റീന ഫുട്ബോൾ ടീം ജൂലൈയില്‍ അന്താരാഷ്ട്ര സൗഹൃദ മല്‍സരം കളിക്കാന്‍ എത്തുമെന്ന കായികമന്ത്രിയുടെ വാക്കുകളില്‍ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ കേരളത്തിലേക്ക് ലയണല്‍ മെസിയും സംഘവും എത്തണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. സാമ്പത്തികം മുതല്‍ മികച്ച പരിശീലന ഗ്രൗണ്ടുകള്‍ വരെ ഇക്കാര്യത്തിൽ ആവശ്യമാണ്. ഇതു മാത്രമല്ല, അര്‍ജന്റീന ടീമിന് നല്‌കേണ്ട 45 കോടി ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 100 കോടി രൂപയെങ്കിലും സംഘാടകരായ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടിയും വരും. അര്‍ജന്റീനയെ കേരളത്തിലെത്തിക്കാന്‍ ഏറ്റവും വലിയ കടമ്പ അവര്‍ക്കായി നല്‌കേണ്ട 45 കോടി രൂപയാണ്. മെസി ഇല്ലെങ്കില്‍ ഈ തുകയില്‍ നിന്ന് 3 കോടി രൂപ കുറവുവരും. എങ്കില്‍പ്പോലും 42 കോടി രൂപ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന് കൈമാറേണ്ടി വരും. ലോകകപ്പിന് ശേഷം ഇത്തരത്തില്‍ 2 സൗഹൃദ മല്‍സരങ്ങള്‍ അര്‍ജന്റീന കളിച്ചിരുന്നു. ജൂണ്‍ 15ന് ചൈനയില്‍ വച്ച് ഓസ്‌ട്രേലിയയ്‌ക്കെതിരേയും ജൂണ്‍ 19ന് ഇന്തോനേഷ്യയ്‌ക്കെതിരേ ജക്കാര്‍ത്തയിലും വച്ചായിരുന്നു അത്. ഈ മല്‍സരങ്ങള്‍ക്കായി ഇപ്പോള്‍…
Read More » -
Kerala
പാതയിൽ അറ്റകുറ്റപ്പണി: കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: വിവിധ പാതകളിലെ അറ്റകുറ്റപ്പണികൾ കാരണം നിരവധി ട്രെയിനുകള്‍ റദ്ദാക്കി റെയിൽവേ.16 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. ഭോപ്പാൽ ഡിവിഷനിലെ ട്രാഫിക് ബ്ലോക്കുകള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായി കൊച്ചുവേളി-ഇൻഡോര്‍ അഹല്യ നഗരി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ജനുവരി 13നും ഇൻഡോര്‍ – കൊച്ചുവേളി അഹല്യ നഗരി എക്സ്പ്രസ് ജനുവരി 15നും പൂര്‍ണമായി റദ്ദാക്കി. സേലം ഡിവിഷനിലെ അറ്റകുറ്റപ്പക്ഷികള്‍ കാരണം തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ് ജനുവരി 27, ഫെബ്രുവരി 3 തീയതികളിലും ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് ജനുവരി 29നും ഫെബ്രുവരി 5 നും സര്‍വീസ് നടത്തില്ല. തിരുവനന്തപുരം – ഹസ്രത്ത് നിസാമുദീൻ പ്രതിവാര എക്സ്പ്രസ് ജനുവരി 9,, 16, 23, 30 തീയതികളിലും ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം എക്സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 2 തീയതികളിലും റദാക്കി. എറണാകുളം ജംഗ്ഷൻ – ഹസ്രത്ത് നിസാമുദീൻ പ്രതിവാര എക്സ്പ്രസ് ജനുവരി 13, 20, 27, ഫെബ്രുവരി 3 തീയതികളിലും…
Read More » -
Sports
ടി20 ലോകകപ്പിന് ജൂണ്‍ ഒന്നിന് തുടക്കം; വെസ്റ്റിന്‍ഡീസും അമേരിക്കയും വേദികള്‍
ദുബായ്: ഐ സി സി ടി20 ലോകകപ്പ് ടൂര്‍ണമെന്റ്-2024ന് ജൂണ്‍ ഒന്നിന് തുടക്കമാകും. ടി20 ലോകകപ്പിന്റെ ഒമ്ബതാം എഡിഷനില്‍ 55 മത്സരങ്ങളാണ് ഒമ്ബത് മൈതാനങ്ങളിലായി നടക്കുക. വെസ്റ്റിന്‍ഡീസും അമേരിക്കയുമാണ് ഇത്തവണത്തെ ലോകകപ്പിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയ രാഷ്ട്രമായ അമേരിക്ക കാനഡയെ നേരിടും. 41 മത്സരങ്ങളാണ് വെസ്റ്റിന്‍ഡീസിലെ ആറ് ദ്വീപുകളിലായി അരങ്ങേറുക. സെമി ഫൈനല്‍ മത്സരങ്ങള്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലും ഗയാനയിലുമായി നടക്കും. ജൂണ്‍ 29ന് ബാര്‍ബഡോസിലാണ് കലാശപ്പോരാട്ടം. ന്യൂയോര്‍ക്ക്, ഡള്ളാസ്, മിയാമി എന്നിവിടങ്ങളിലാണ് അമേരിക്കയിലെ മത്സരങ്ങള്‍. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടക്കുക അമേരിക്കന്‍ മണ്ണിലാണെന്ന പ്രത്യേകതയുമുണ്ട്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആകെയുള്ള നാല് ഗ്രൂപ്പുകളില്‍ പാക്കിസ്ഥാനൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ. യു എസ് എ, കാനഡ, അയര്‍ലന്‍ഡ് എന്നിവയാണ് ഗ്രൂപ്പിലെ ഇതര ടീമുകള്‍. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, നമീബിയ, സ്‌കോട്ട്‌ലന്‍ഡ്, ഒമാന്‍ എന്നീ ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് സിയില്‍ ന്യൂസിലന്‍ഡ്, ആതിഥേയരായ വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ഉഗാണ്ട.…
Read More » -
India
മോദിയോടൊപ്പം ഗുജറാത്തിൽ റോഡ് ഷോ നടത്താൻ യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ജനുവരി ഒൻപതിന് ഗുജറാത്തില്‍ റോഡ് ഷോ നടത്തും. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും ഗാന്ധിജിയുടെ ആശ്രമമായിരുന്ന സബര്‍മതി ആശ്രമം വരെയായിരിക്കും റോഡ് ഷോ. ഇരുരാജ്യങ്ങളിലെയും ഔദ്യോഗികപ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. ജനവരി 10 മുതല്‍ 12 വരെ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനാണ് യുഎഇ പ്രസിഡന്റ് ഗുജറാത്തില്‍ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ജനവരി ഒൻപതിന് യുഎഇ പ്രസിഡന്റിനെ നേരിട്ട് വിമാനത്താവളത്തില്‍നിന്നും സ്വീകരിക്കുക.
Read More » -
Kerala
ആ കുട്ടികളെ കണ്ടെത്തി; വലയിലാക്കിയത് വലപ്പാട് പോലീസ്
എറണാകുളം: വീട്ടില്‍ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നു പറഞ്ഞ് കത്തെഴുതിവച്ച് വീടു വിട്ടിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. വൈപ്പിൻ സ്വദേശികളായ ആദിത്, ആദിഷ്, ആഷ്‌വിൻ എന്നിവരെയാണ് തൃശൂരിലെ തൃപ്രയാറില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് വിദ്യാര്‍ത്ഥികളെ കാണാതായത്. വീട്ടില്‍ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും ഇനി വീട്ടിലേക്ക് ഉടൻ വരില്ലെന്നും പറഞ്ഞ് കത്തെഴുതിവച്ച ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഞങ്ങള്‍ മൂന്നു പേരെ അന്വേഷിച്ച് രക്ഷിതാക്കള്‍ വരരുതെന്നും വീടുവിട്ടു പോകുന്ന കാര്യം പോലീസില്‍ അറിയിക്കേണ്ടതില്ലെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാൽ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ മണിക്കൂറുകള്‍ക്കകം മൂന്ന് പേരെയും തൃപ്രയാര്‍ ബസ് സ്റ്റാൻഡില്‍നിന്ന് കണ്ടെത്തുകയായിരുന്നു. പുതുവൈപ്പ് സ്വദേശികളായ 13 വയസുകാരാണ് മൂവരും. ഇതില്‍ രണ്ടു പേര്‍ സഹോദരങ്ങളും മൂന്നാമൻ അയല്‍വാസിയുമാണ്. മൂവരും എടവനക്കാട്ടെ ഒരു സ്കൂളിലാണ് പഠിക്കുന്നത്. ഇന്നലെ രാവിലെ 11 ഓടെയാണ് വീടുകളില്‍ കത്തെഴുത്തെഴുതിവച്ച ശേഷം ഇവർ നാടുവിട്ടത്. രാത്രി 8 മണിയോടെ തൃപ്രയാര്‍ ബസ് സ്റ്റാൻഡില്‍…
Read More » -
NEWS
അപരനെ കരുത്തു കൊണ്ടോ മാനസാന്തരത്തിലൂടെയോ പരാജയപ്പെടുത്താം, ഉത്തമം രണ്ടാമത്തെ വഴി
വെളിച്ചം ആ ദിവസത്തെ നായാട്ടില്‍ അയാള്‍ക്ക് കിട്ടിയത് ഒരു പ്രാവിനെയായിരുന്നു. അയാള്‍ അതിനെ ഒരു കൂട്ടിനകത്താക്കി. പക്ഷേ, അപ്പോഴേക്കും നേരം രാത്രിയായി. രാത്രിയിലെ തണുപ്പ് സഹിക്കാനാകാതെ അയാള്‍ വിറയ്ക്കാന്‍ തുടങ്ങി. അയാളിരുന്ന മരത്തിന് മുകളില്‍ ഒരു പ്രാവ് വന്നിരുന്നു. അത് കൂട്ടിലകപ്പെട്ട കിളിയുടെ ഇണയായിരുന്നു. കൂട്ടിലുള്ള കിളി തന്റെ ഇണയോട് പറഞ്ഞു: “നമ്മള്‍ ആതിഥ്യമര്യാദയുളളവരാണ് ഇയാള്‍ക്ക് വേണ്ടത് ചെയ്ത്‌കൊടുക്കണം.” ഇണക്കിളി കുറേ ചുള്ളിക്കമ്പുകള്‍ ശേഖരിച്ചു. അത് കത്തിച്ച് അയാള്‍ തീ കാഞ്ഞു. അപ്പോഴേക്കും ഇണപ്രാവ് കുറേ പഴങ്ങള്‍ കൊത്തികൊണ്ടുവന്ന് അയാള്‍ക്കരികിലേക്ക് ഇട്ടു. വിശപ്പും തണുപ്പും ശമിച്ചപ്പോള്‍ അയാള്‍ കൂട്ടിലെ കിളിയെ തുറന്നുവിട്ടു. മാത്രമല്ല, ഇനിയൊരിക്കലും പക്ഷികളെ പിടിക്കില്ലെന്ന് ശപഥവും ചെയ്തു. അപമാനിക്കുന്നവരെ പോലും ആദരിക്കുന്നവരെ എങ്ങിനെ തോല്‍പ്പിക്കും …? അപഹാസ്യവാക്കുകള്‍ പറയുമ്പോള്‍ പോലും നിശബ്ദരാകുന്നവരുടെ മുന്നില്‍ എത്ര നേരം പിടിച്ചു നില്‍ക്കും …? സ്വന്തമായ നിലപാടും നിലവാരവും ഇല്ലാത്തവര്‍ എതിരാളികളുടെ പ്രകോപനങ്ങള്‍ക്കനുസരിച്ചു മാത്രമേ പെരുമാറൂ. ഭീരുക്കളാണ് പ്രതികാര സാധ്യകളെക്കുറിച്ച് ആരായുന്നത്. …
Read More » -
Sports
രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ
ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ ദിനം കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ. വെളിച്ചക്കുറവ് മൂലം ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ഉത്തർപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെന്ന നിലയിലാണ്. 71 റൺസെടുത്ത് റിങ്കു സിംഗും 54 റൺസെടുത്ത് ധ്രുവ് ജുറേലും പുറത്താകാതെ നിൽക്കുകയാണ്. ഇരുവരും ആറാം വിക്കറ്റിൽ ഇതുവരെ 120 റൺസ് ചേർത്തിട്ടുണ്ട്. മഴമൂലം വൈകിയാണ് മത്സരം തുടങ്ങിയത്. ടോസ് ലഭിച്ച ഉത്തർപ്രദേശ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 124 എന്ന നിലയിലായി ഉത്തർപ്രദേശ്. എന്നാൽ ആറാം വിക്കറ്റിൽ റിങ്കുവും ജുറേലും ഒന്നിച്ചതോടെ കളി മാറി. കേരളത്തിനായി ബേസിൽ തമ്പി, എം ഡി നിധീഷ്, വൈശാഖ് ചന്ദ്രൻ, ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.
Read More » -
Kerala
കൊച്ചിയിൽ എട്ടാംക്ലാസ് വിദ്യാര്‍ഥികളായ മൂന്നു കുട്ടികളെ കാണാതായി ;ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്
കൊച്ചി: വൈപ്പിനില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥികളായ മൂന്നു കുട്ടികളെ കാണാതായെന്ന് പരാതി. പുതുവൈപ്പ് സ്വദേശികളായ പ്രവീഷിന്‍റെ മകന്‍ ആദിത്, പ്രജീഷിന്‍റെ മകന്‍ ആദിഷ്, ജസ്റ്റിന്‍റെ മകന്‍ ആഷ് വിന്‍ എന്നിവരെയാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ ഞാറയ്ക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടികളെ കണ്ടെത്തുന്നവര്‍ വിവരമറിയിക്കണമെന്ന് നിര്‍ദേശിച്ച് പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. തങ്ങള്‍ നാടുവിടുകയാണെന്നും അന്വേഷിച്ച് വരേണ്ടതില്ലെന്നും ഒരു ദിവസം തിരിച്ചുവരുമെന്നും വ്യക്തമാക്കിക്കൊണ്ട് കുട്ടികള്‍ എഴുതിയതെന്ന് കരുതുന്ന കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്.
Read More » -
Kerala
‘ചെമ്മീന്‍’ ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത തക്കാക്കോ അന്തരിച്ചു
കൊച്ചി: തകഴിയുടെ ചെമ്മീന്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. ജപ്പാനിലെ ഇറ്റാമി സ്വദേശിയായിരുന്ന തക്കാക്കോ ഡിഗ്രി സെക്കന്‍ഡ് ഇയറിന് പഠിക്കുമ്പോളാണ് കൂനമ്മാവ് സ്വദേശിയും ജപ്പാനില്‍ മര്‍ച്ചന്റ് നേവിയില്‍ ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനുമായിരുന്ന തോമസ് മുല്ലൂരിനെ പരിചയപ്പെടുന്നത്. 1967-ല്‍ ഇരുവരും വിവാഹിതരായി .ബി.എഡ്. എടുത്ത് ലോക്കല്‍ ഗവണ്‍മെന്റ് ഓഫീസ് ആയ സിറ്റി ഓഫീസില്‍ റിസപ്ഷനിസ്റ്റായി ജോലിചെയ്യുകയായിരുന്നു തക്കോക്ക അപ്പോള്‍. പിന്നീട് ഇരുവരും കേരളത്തിലെത്തി സ്ഥിരതാമസാക്കി. കൂനമ്മാവ് സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലെ കന്യാസ്ത്രീയായിരുന്ന ഗ്ലാഡിസാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്. അഞ്ചാംക്ലാസിലെ മലയാളം പാഠാവലിവെച്ചാണ് പഠനം തുടങ്ങിയത്. ഭര്‍ത്താവ് തോമസിന്റെ ബന്ധുക്കളുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ മലയാളം വേഗം പഠിച്ചെടുക്കാനായി. പിന്നീട് എല്ലാ മലയാളം പുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി. തക്കാക്കോയ്ക്ക് ചെമ്മീന്‍ നോവല്‍ പരിചയപ്പെടുത്തിയത് തോമസ് മുല്ലൂരാണ്. ചെമ്മീന്റെ ഇംഗ്ലീഷ് കോപ്പിയാണ് ആദ്യം നല്‍കിയത്. തുടര്‍ന്നാണ് മലയാളത്തിലുള്ള നോവല്‍ വായിക്കുന്നത്. പുസ്തകം വായിച്ചു തീര്‍ത്തപ്പോള്‍ തന്നെ തന്റെ നാടിനെയത് പരിചയപ്പെടുത്തണമെന്ന…
Read More »
