കൊച്ചി: വൈപ്പിനില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥികളായ മൂന്നു കുട്ടികളെ കാണാതായെന്ന് പരാതി.
പുതുവൈപ്പ് സ്വദേശികളായ പ്രവീഷിന്റെ മകന് ആദിത്, പ്രജീഷിന്റെ മകന് ആദിഷ്, ജസ്റ്റിന്റെ മകന് ആഷ് വിന് എന്നിവരെയാണ് കാണാതായത്.
രക്ഷിതാക്കളുടെ പരാതിയില്‍ ഞാറയ്ക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടികളെ കണ്ടെത്തുന്നവര്‍ വിവരമറിയിക്കണമെന്ന് നിര്‍ദേശിച്ച് പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.
തങ്ങള്‍ നാടുവിടുകയാണെന്നും അന്വേഷിച്ച് വരേണ്ടതില്ലെന്നും ഒരു ദിവസം തിരിച്ചുവരുമെന്നും വ്യക്തമാക്കിക്കൊണ്ട് കുട്ടികള്‍ എഴുതിയതെന്ന് കരുതുന്ന കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്.